ഒമാൻ: ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്പളം വിതരണം ചെയ്യാത്തതിനാൽ കമ്പനികൾക്കെതിരെ നടപടിയെടുത്ത് ഒമാൻ. ഏഴ് കമ്പനികൾക്കെതിരെയാണ് ഒമാൻ നടപടി സ്വീകരിച്ചിരിക്കുന്നത്. ഒമാന്‍ തൊഴില്‍ മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടത്.
നിയമ ലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൽക്കെതിരെ നിയമ പ്രകാരമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ആണ് ഒമാൻ തൊഴിൽ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. പബ്ലിക് പ്രോസിക്യൂഷനോട് ഇക്കാര്യം മന്ത്രാലയം ആവശ്യപ്പെട്ടു. തൊഴില്‍ മന്ത്രാലത്തിന് കീഴിലുള്ള ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ലേബര്‍ വെല്‍ഫെയര്‍ ആണ് കമ്പനികളിൽ പരിശോധന നടത്തിയത്. തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് ശമ്പളം വിതരണം ചെയ്യുന്നുണ്ടോയെന്ന് പരിശോദിന നടത്തി. രാജ്യത്തെ തൊഴില്‍ നിയമത്തിലെ 51-ാം വകുപ്പ് പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ വേണ്ടിയായിരുന്നു അധികൃതർ എത്തിയത്.
കമ്പനികൾ തൊഴിലാളികൾക്ക് ശമ്പളം കൊടുക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് പരിശോധനയിൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.