GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഖത്തറിൽ ഇനി മുതൽ മൂന്നു വയസുള്ള കുട്ടികൾക്കും രാജ്യത്തെ പബ്ലിക് കിന്റർഗാർടനുകളിൽ പ്രവേശനം

ഖത്തർ: ഈ വർഷം ഓഗസ്റ്റ് മുതൽ മൂന്നു വയസുള്ള കുട്ടികൾക്കും രാജ്യത്തെ പബ്ലിക് കിന്റർഗാർട്ടനുകളിൽ പ്രവേശനം നൽകും. ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
കുട്ടികൾക്ക് ചെറുപ്പം മുതൽ വിദ്യാഭ്യാസം നൽകിയാൽ അവരുടെ വ്യക്തിത്വ വികസനത്തിന് സഹായിക്കും. സമൂഹത്തെ സേവിക്കാൻ സാധിക്കുന്നതരത്തിലുള്ള പൗരൻമാരെ സൃഷ്ട്ടിച്ചെടുക്കുക. അതിനാലാണ് കിന്റർഗാർട്ടനുകളിൽ 3 വയസുള്ള കുട്ടികൾക്ക് പ്രവേശനം നൽകാനുള്ള തീരുമാനത്തിൽ ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം എത്തിയിരിക്കുന്നത്.

നിശ്ചിത മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് കിന്റർഗാർട്ടനുകളിൽ കുട്ടികൾക്ക് പ്രവേശനം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. നഗരസഭകളിലെ ഏറ്റവും ജനത്തിരക്കേറിയ പ്രദേശങ്ങളിലുള്ള ചില സ്ഥലങ്ങൾ ആണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഉം സലാൽ നഗരസഭയിലെ അൽ ഖവർസിമി കിന്റർഗാർട്ടൻ (ഗേൾസ്), അൽ ദായീനിലെ സിക്രെത്ത് കിന്റർഗാർട്ടൻ (ഗേൾസ്), ദോഹ നഗരസഭയിലെ അബു ഹനീഫ കിന്റർഗാർട്ടൻ (ബോയ്‌സ്), അൽ റയാൻ നഗരസഭയിലെ അൽ മനാർ കിന്റർഗാർട്ടൻ (ബോയ്‌സ്) തുടങ്ങിയ 4 പബ്ലിക് കിന്റർഗാർട്ടനുകളിലാണ് ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്തിരിക്കുന്നത്. ഇവിടെ 3 വയസുള്ള കുട്ടികൾക്ക് പ്രവേശനം നടത്തും.

ഓരോ കിന്റർഗാർട്ടനുകളിലും 3 വയസുള്ള കുട്ടികൾക്കായി 2 ക്ലാസുകൾ വീതം ഉണ്ട്. 16 സീറ്റുകൾ വീതമാണ് ഇവിടെയുള്ളത്. താമസിക്കുന്ന ലൊക്കേഷൻ അടിസ്ഥാനമാക്കിയാണ് പ്രവേശനം നൽകുന്നത്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!