GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ജിസാൻ ഉൾപ്പെടെ സൗദിയിലെ അഞ്ച് നഗരങ്ങളിലേക്ക് സർവീസ് ആരംഭിച്ചു ഫ്ളൈ ദുബായ്

ജിദ്ദ:സൗദിയിലെ അഞ്ചു നഗരങ്ങളിലേക്ക് ഈ വർഷം പുതുതായി സർവീസുകൾ ആരംഭിച്ചതായി യു.എ.ഇ ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ ദുബായ് അറിയിച്ചു. അൽഖൈസൂമ, അൽഉല, ജിസാൻ, നജ്‌റാൻ, നിയോം എന്നിവിടങ്ങളിലേക്കാണ് ഈ വർഷം സർവീസുകൾ ആരംഭിച്ചത്. ഈ വർഷം ആദ്യ പാദത്തിൽ അസാധാരണ വളർച്ച കൈവരിക്കാൻ കമ്പനിക്ക് സാധിച്ചു.
ജനുവരി ഒന്നു മുതൽ മാർച്ച് 31 വരെയുള്ള കാലത്ത് 33.7 ലക്ഷത്തിലേറെ പേർ ഫ്‌ളൈ ദുബായ് സർവീസുകളിൽ യാത്ര ചെയ്തു. കഴിഞ്ഞ വർഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തിൽ ഫ്‌ളൈ ദുബായ് യാത്രക്കാരുടെ എണ്ണം 50 ശതമാനം തോതിൽ വർധിച്ചു. അടുത്ത വേനലിൽ യാത്രക്കാരുടെ കൂടുതൽ കടുത്ത തിരക്ക് പ്രതീക്ഷിച്ച് ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. അടുത്ത വേനലിൽ ഫ്‌ളൈ ദുബായ് വിമാന സർവീസുകളിൽ സീറ്റ് ശേഷി 20 ശതമാനം തോതിൽ വർധിക്കുമെന്നും കമ്പനി പറഞ്ഞു.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!