GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഉംറക്കിടെ ഹൃദയമിടിപ്പ് നിലച്ച ഇന്ത്യക്കാരന്റെ ജീവൻ റെഡ് ക്രസന്റ് സംഘം രക്ഷിച്ചു.

മക്ക:വിശുദ്ധ ഹറമിൽ ഉംറ കർമം നിർവഹിക്കുന്നതിനിടെ ഹൃദയമിടിപ്പ് നിലച്ച ഇന്ത്യക്കാരന്റെ ജീവൻ റെഡ് ക്രസന്റ് സംഘം രക്ഷിച്ചു. ഹറമിലെ മസ്അയിൽ വീൽചെയറുകൾക്കുള്ള ട്രാക്കിൽ വെച്ച് തീർഥാടകന്റെ ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും നിലക്കുകയും അബോധാവസ്ഥയിലാവുകയും ചെയ്തതായി റെഡ് ക്രസന്റ് കൺട്രോൾ റൂമിൽ വിവരം ലഭിക്കുകയായിരുന്നു. ബോധരഹിതനായി നിലത്തു കിടക്കുന്ന നിലയിലാണ് 60 കാരനെ റെഡ് ക്രസന്റ് മെഡിക്കൽ സംഘം കണ്ടത്. റെഡ് ക്രസന്റ് സംഘം സി.പി.ആർ നൽകിയതോടെ തീർഥാടകന്റെ ഹൃദയമിടിപ്പ് പുനരാരംഭിക്കുകയായിരുന്നു. വിദഗ്ധ ചികിത്സക്ക് ഇന്ത്യക്കാരനെ പിന്നീട് അജ്‌യാജ് ജനറൽ ആശുപത്രിയിലേക്ക് നീക്കി.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!