GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

അൽ ബഹയിൽ ഡാമുകൾ തുറന്നു

അല്‍ബാഹ:റമദാന്‍ 25 മുതല്‍ ശവ്വാല്‍ അഞ്ചാം തീയതി വരെയുള്ള കാലയളവില്‍ അല്‍ബാഹ മേഖലയിലെ വിവിധ ഗവര്‍ണറേറ്റുകളിലെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി. അല്‍ബഹ മേഖലയിലെ നിരവധി ഡാമുകള്‍ മഴവെള്ള സംഭരണത്തില്‍ റെക്കോര്‍ഡ് രേഖപ്പെടുത്തി. 2,021,957 ഘനയടി വെള്ളമാണ് ഇവിടെ ഒഴുകിയെത്തിയത്. ഷട്ടറുകള്‍ തുറന്ന് 1,602,123 ഘനയടി വെള്ളം ഒഴുക്കിവിട്ടു.
അല്‍ബാഹ മേഖലയില്‍ സരാത്ത്, തിഹാമ സെക്ടറുകളിലെ വിവിധ ഗവര്‍ണറേറ്റുകളിലായി 49 അണക്കെട്ടുകളാണുള്ളത്. അതില്‍ 13 അണക്കെട്ടുകള്‍ ജലനിരപ്പ് സംഭരണ ശേഷിയിലേക്ക് ഉയര്‍ന്നതാണ് വെള്ളപ്പൊക്കത്തിലേക്ക് നയിച്ചത്.
അല്‍ബാഹ മേഖലയിലെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ ശാഖയാണ് മദാസ്, അല്‍ഖരാര്‍, അല്‍മസാലമത്ത്, അല്‍ദഹ്യാന്‍, അല്‍മലാദ് അണക്കെട്ടുകള്‍ തുറന്നത്. വരും ദിവസങ്ങളില്‍ ബല്‍ജുറാഷിയിലെ അല്‍ജനബീന്‍ അണക്കെട്ടും അല്‍അഖീഖിലെ തരാദ് അണക്കെട്ടും തുറക്കും.
മഴവെള്ളം താല്‍ക്കാലികമായി സംഭരിക്കുകയും പിന്നീട് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്നതാണ് ഈ അണക്കെട്ടുകള്‍.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!