ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

ദുബായ് ഡ്രൈവിംഗ് ലൈസൻസ് ഇനി ഗോൾഡൻ ചാൻസ് വഴി എളുപ്പത്തിൽ ലഭിക്കും

ദുബായ്:ദുബായ് ഡ്രൈവിംഗ് ലൈസന്‍സ് എളുപ്പത്തില്‍ നേടാന്‍ സുവര്‍ണാവസരം ഒരുക്കി അധികൃതര്‍. ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യാതെയും തിയറി, റോഡ് ടെസ്റ്റുകള്‍ക്ക് ഒരുമിച്ച് ഹാജരായുമാണ് ഡ്രൈവിംഗ് ലൈസന്‍സ് നേടാന്‍ അവസരമൊരുങ്ങുന്നതെന്ന് ഖലീജ് ടൈംസ് റിപ്പോര്ട്ട് ചെയ്തു. .ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിട്ടി അവതരിപ്പിച്ചിരിക്കുന്ന ഗോള്‍ഡന്‍ ചാന്‍സ് പദ്ധതിയാണ് പ്രവാസികള്‍ക്ക് സുവര്‍ണാവസരമൊരുക്കുന്നത്. ഒരുതവണ മാത്രമാണ് ഗോള്‍ഡന്‍ ചാന്‍സ് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നത്. എല്ലാ രാജ്യക്കാര്‍ക്കും ഇത് ഉപയോഗപ്പെടുത്താം. ഗോള്‍ഡന്‍ ചാന്‍സ് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് തങ്ങളുടെ രാജ്യത്തെ സാധുതയുള്ള ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. ഇതിന് പുറമെ ദുബായ ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി നടത്തുന്ന തിയറി, റോഡ് പരീക്ഷകള്‍ പാസാകുകയും വേണം.എന്നാല്‍ പതിവില്‍ നിന്ന് വിപരീതമായി ഒറ്റത്തവണയായി ഈ രണ്ട് ടെസ്റ്റുകള്‍ക്കും ഹാജരാകാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. ടെസ്റ്റിന് മുമ്പുള്ള ക്ലാസുകള്‍ ആവശ്യമില്ല എന്നതും മറ്റൊരു സവിശേഷതയാണ്. പദ്ധതി ഏപ്രില്‍ ഒന്നുമുതല്‍ തന്നെ പ്രാബല്യത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച അറിയിപ്പ് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ആര്‍.ടി.ഐ വെബ്‌സൈറ്റിലൂടെ അപേക്ഷ നല്‍കേണ്ട രീതിയും ഇതില്‍ വിശദീകരിച്ചിട്ടുണ്ട്.ഒരുതവണ ഈ പദ്ധതിയില്‍ പങ്കെടുത്ത് പരാജയപ്പെട്ടാല്‍ പിന്നീട് സാധാരണ നിലയിലുള്ള ഡ്രൈവിംഗ് ക്ലാസില്‍ ചേര്‍ന്ന് പഴയതു പോലുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കേണ്ടി വരും.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
error: Content is protected !!