റിയാദ്:ഫാർമസികളും ക്ലിനിക്കുകളും ഗോഡൗണുകളും ലാബുകളും ഉൾപ്പെടെ സൗദിയിൽ മെഡിക്കൽ മേഖലയിൽ പ്രവർത്തിക്കുന്ന 69 സ്ഥാപനങ്ങൾ അടപ്പിക്കുകയും 922 മെഡിക്കൽ പാരാമെഡിക്കൽ രംഗത്തു പ്രവർത്തിക്കുന്നവർക്ക് പിഴ ചുമത്തുകയും ചെയ്തായി സൗദി ആരോഗ്യവകുപ്പ്. 2023 ആദ്യ പാദത്തിൽ മെഡിക്കൽ രംഗത്തു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ പകർച്ചവ്യാധി വ്യാപനം തടയുന്നതിനു സ്വീകരിച്ചിരിക്കേണ്ട മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നത് പരിശോധിക്കാൻ മാത്രം ഒരു ലക്ഷത്തി ആറായിരത്തി ആറ് ഫീൽഡ് പരിശോധനകൾ നടത്തുകയുണ്ടായി. മെഡിക്കൽ സ്ഥാപനങ്ങളിൽ കണ്ടെത്തിയ 2567 നിയമ ലംഘനങ്ങളിൽ 196 എണ്ണം ആശുപത്രികളിലും 1267 എണ്ണം മെഡിക്കൽ സെന്ററുകളിലും 941 കേസുകൾ ഫാർമസികളിലും 163 എണ്ണം അനുബന്ധ മെഡിക്കൽ സ്ഥാപനങ്ങളിലുമായിരുന്നു. ഒരു ഹോസ്പിറ്റലുൾപടെ 56 മെഡിക്കൽ സെന്ററുകളും 3 ഫാർമസികളും 9 അനുബന്ധ സ്ഥാപനങ്ങളുമടക്കം 69 സ്ഥാപനങ്ങളാണ് അടച്ചു പൂട്ടുകയുണ്ടായത്. മെഡിക്കൽ രംഗത്തു പ്രവർത്തിക്കുന്ന 622 സ്റ്റാഫുകൾക്കാണ് പിഴ ചുമത്തുകയുണ്ടായത്. പകർച്ചവ്യധി വ്യാപന പ്രതിരോധ നിയമലംഘനത്തിന് 6657 നിയമലംഘനങ്ങളാണ് സ്ഥാപനങ്ങൾക്ക് ചുമത്തുകയുണ്ടായത്.
സൗദി ആരോഗ്യവകുപ്പു നിശ്കർഷിച്ചുട്ടുള്ള മാനദണ്ഡങ്ങൾ കണിശമായി പാലിക്കാൻ മെഡിക്കൽ രംഗത്തു പ്രവർത്തിക്കുന്നവരോട് ആവർത്തിച്ചു ഉണർത്തിയ ആരോഗ്യ മന്ത്രാലയം നിയമ ലംഘകർക്ക് സ്ഥാപനങ്ങൾ അടപ്പിക്കുകയും ലൈസൻസ് റദ്ദാക്കുകയും രണ്ട് വർഷത്തെ വിലക്കേർപ്പെടുത്തുകയും മൂന്നുലക്ഷം റിയാൽ വരെ പിഴ ചുമത്തുകയും ചെയ്യുന്നതിനെ കുറിച്ചു മുന്നറിയിപ്പു നൽകുകയും ചെയ്തു.