ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിലേക്ക് തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യാൻ തൊഴിൽ കരാർ കോപ്പി നിർബന്ധമാക്കി

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യണമെങ്കിൽ തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴിൽ കരാർ കോപ്പി കൂടെ സമർപ്പിക്കൽ നിർബന്ധമാണെന്ന് മുംബൈ സൗദി കോൺസുലേറ്റ് അറിയിച്ചു. നേരത്തെ ഈ വ്യവസ്ഥ ഡെൽഹി സൗദി എംബസിയിൽ നിന്ന് സ്റ്റാമ്പ് ചെയ്യുന്ന തൊഴിൽ വിസകൾക്ക് മാത്രമായിരുന്നു ബാധകമെന്ന് മുംബൈ മൗലവി ട്രാവൽസ് മാനേജർ അബ്ദുല്ല അറേബ്യൻ മലയാളിയെ അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ അറ്റസ്റ്റേഷൻ സഹിതമുള്ള തൊഴിൽ കരാറിന്റെ കോപ്പി സമർപ്പിക്കാത്ത വിസ സ്റ്റാംബിംഗ് അപേക്ഷകൾ തള്ളുമെന്നും മുംബൈ സൗദി കോൺസുലേറ്റ് ഓർമ്മപ്പെടുത്തി. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ

സൗദിയിൽ പുതുതായി നിലവിൽ വരുന്ന ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ പുറത്തുവിട്ടു

റിയാദ്:ഞായറാഴ്ച മുതല്‍ സൗദി അറേബ്യയില്‍ കാമറകളുടെ നിരീക്ഷണ പരിധിയില്‍ വരുന്ന ഏഴ് നിയമലംഘനങ്ങള്‍ക്ക് പിഴകളുടെ തോത് പൊതുസുരക്ഷ വകുപ്പ് പ്രസിദ്ധീകരിച്ചു. റോഡുകളോട് ചേര്‍ന്ന നടപ്പാതകളിലൂടെയോ ഡ്രൈവിംഗിന് അനുമതിയില്ലാത്ത പാതകളിലൂടെയോ വാഹനമോടിക്കല്‍, വ്യക്തതയില്ലാത്ത, ഭാഗികമായോ പൂര്‍ണമായോ കേടായതോ ആയ നമ്പര്‍ പ്ലേറ്റുകളുമായി വാഹനമോടിക്കല്‍, രാത്രിയിലോ കാലാവസ്ഥ വ്യതിയാനം കാരണം ദൃശ്യപരത വ്യക്തമല്ലാത്ത സമയത്തോ ലൈറ്റ് ഉപയോഗിക്കാതിരിക്കല്‍ എന്നിവക്ക് 1000 റിയാല്‍ മുതല്‍ 2000 റിയാല്‍ വരെ പിഴ ലഭിക്കും.കൂടുതല്‍ ട്രാക്കുകളുള്ള റോഡില്‍ ട്രക്കുകളും ഹെവി ഉപകരണങ്ങളും വലത് വശം […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ സന്ദർശന തൊഴിൽ വിസകൾ അടക്കം വ്യത്യസ്ത വിസകൾ ഏക പ്ലാറ്റ്ഫോമിന് കീഴിലാക്കുന്നു

റിയാദ്:സന്ദര്‍ശന, തൊഴില്‍ വിസകള്‍ അടക്കം വ്യത്യസ്ത മന്ത്രാലയങ്ങള്‍ക്ക് കീഴിലെ പ്ലാറ്റ്‌ഫോമുകളില്‍ തുടരുന്ന വിസ സര്‍വീസുകളെ ഏകീകരിക്കാന്‍ വിദേശ കാര്യമന്ത്രാലയം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.വിദേശകാര്യമന്ത്രാലയത്തിന്റെ നിലവിലെ വിസ പ്ലാറ്റ്‌ഫോം ഏകീകൃത പ്ലാറ്റ്‌ഫോം ആയി 2022 മെയ് മാസത്തില്‍ മന്ത്രിസഭ അംഗീകരിച്ചിരുന്നു. എന്നാല്‍ തൊഴില്‍ വിസകളുടെ പൂര്‍ണ ഉത്തരവാദിത്വം മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിനായിരിക്കും. മന്ത്രാലയം അനുമതി നല്‍കുന്ന തൊഴില്‍ വിസകള്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ദേശീയ വിസ പ്ലാറ്റ്‌ഫോമിലേക്ക് അയക്കും.നിലവില്‍ വിദേശകാര്യമന്ത്രാലയത്തിന്റെ വിസ പ്ലാറ്റ്‌ഫോം വഴി സൗദികള്‍ക്കും വിദേശികള്‍ക്കും കുടുംബ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിലെ ജനസംഖ്യ 32.17 മില്യൺ ആയി ഉയർന്നു,വിദേശികൾ 13 മില്യൺ

റിയാദ്:സൗദി അറേബ്യയിലെ ജനസംഖ്യ 3,21,75,224 ആയി ഉയർന്നതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. സെൻസസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം ജനസംഖ്യയുടെ 58.4 ശതമാനം അഥവാ 18.8 ദശലക്ഷം സൗദി പൗരന്മാരും 41.6 ശതമാനം അഥവാ 13.4 ദശലക്ഷം വിദേശികളുമാണ്. 19.7 ദശലക്ഷം അഥവാ 61 ശതമാനം പുരുഷന്മാരും 12.5 ദശലക്ഷം അഥവാ 39 ശതമാനം സ്ത്രീകളുമാണ് സൗദി അറേബ്യയിലുള്ളത്. റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ ജനസംഖ്യ രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 68% ആണ്. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

കനത്ത മഴ കാരണം അൽബാഹയിലെ വാദി അൽഅഖീഖ് ഡാം തുറന്നു വിട്ടു

അൽബാഹ:കഴിഞ്ഞ ദിവസങ്ങളിൽ അൽബാഹ പ്രവിശ്യയുടെ മലയോര മേഖലയിലുണ്ടായ കനത്ത മഴയെ തുടർന്ന് കൂടുതൽ വെള്ളം ഒഴുകിയെത്തിയതോടെ വാദി അൽഅഖീഖ് അണക്കെട്ട് തുറന്നു. പ്രവിശ്യാ ഗവർണർ ഡോ.ഹുസാം ബിൻ സൗദ് ബിൻ അബ്ദുൽ അസീസ് രാജകുമാരന്റെ നിർദേശ പ്രകാരമാണ് അണക്കെട്ട് തുറന്നു വിട്ടതെന്ന് കൃഷി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. അണക്കെട്ടിലെ വെള്ളത്തിന്റെ തോത് കുറക്കുന്നതോടൊപ്പം കൃഷിക്കാവശ്യമായ ജല സേചനവും കിണറുകളിൽ വെള്ളത്തിന്റെ തോത് ഉയർത്തുകയുമാണ് ലക്ഷ്യം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ മലയോര പ്രദേശങ്ങളിലേക്കും വെള്ളമൊഴുകുന്ന ഭാഗങ്ങളിലേക്കും പോകാവൂവെന്ന് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സ്വീഡിഷ് കമ്പനി SIBS നിയോമിൽ അപ്പാർട്ട്മെന്റുകൾ നിർമ്മിക്കുന്നു

റിയാദ്:മോഡുലാര്‍ ബില്‍ഡിംഗിലെ അന്തര്‍ദേശീയ പ്രശസ്തമായ സ്‌കാന്‍ഡിനേവിയന്‍ ഇന്‍ഡസ്ട്രിയലൈസ്ഡ് ബില്‍ഡിംഗ് സിസ്റ്റം സൗദി അറേബ്യയിലെ നിയോമില്‍ 2,174 അപ്പാര്‍ട്ടുമെന്റുകള്‍ നിര്‍മിച്ചുനല്‍കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചു. 35 കെട്ടിടങ്ങളിലായാണ് ഇത്രയധികം അപാര്‍ട്‌മെന്റുകള്‍ നിര്‍മിക്കുക. നിയോമിന്റെ ആസൂത്രണം, എന്‍ജിനീയറിംഗ്, നിര്‍മ്മാണം എന്നിവക്കായി നിയോഗിക്കപ്പെട്ട തൊഴിലാളികള്‍ക്കായി ഉദ്ദേശിച്ചുള്ളതാണ് ഇവ. 2024 മൂന്നാം പാദത്തില്‍ ഡെലിവറി ചെയ്യാനും കമ്മീഷന്‍ ചെയ്യാനും സജ്ജമാക്കിയിരിക്കുന്ന അപ്പാര്‍ട്ട്‌മെന്റുകള്‍ ഉയര്‍ന്ന ജീവിത നിലവാരം ഉറപ്പാക്കുന്ന ഡിസൈനും ലേഔട്ടും ഉപയോഗിക്കും. ഒന്നോ രണ്ടോ കിടപ്പുമുറികളുള്ള അപ്പാര്‍ട്ടുമെന്റുകളാണ് ഇവ. ഓരോ അപ്പാര്‍ട്ട്‌മെന്റിനും പ്രത്യേക അടുക്കള, […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

6 മാസത്തിൽ കൂടുതൽ കാലം വിദേശത്തു കഴിയുന്ന ദുബായ് വീസക്കാർക്ക് പ്രവേശനാനുമതി ലഭിക്കില്ല

അബുദാബി: 6 മാസത്തിൽ കൂടുതൽ കാലം വിദേശത്തു കഴിയുന്ന ദുബായ് വീസക്കാർക്ക് പ്രവേശനാനുമതി ഇല്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) സ്ഥിരീകരിച്ചു.ഇതേസമയം ഗോൾ‍ഡൻ വീസക്കാർക്ക് ഇളവുണ്ട്. യുഎഇ വീസക്കാർക്ക് വിദേശത്തു താങ്ങാവുന്ന പരമാവധി കാലാവധി 6 മാസമാണ്. ദുബായ് ഒഴികെയുള്ള മറ്റു എമിറേറ്റ് വീസക്കാർക്ക് തക്കതായ കാരണമുണ്ടെങ്കിൽ 6 മാസത്തിൽ കൂടുതൽ വിദേശത്തു കഴിയാം. ഇത്തരക്കാർ ഐസിപിയിൽ റീ എൻട്രി പെർമിറ്റിന് അപേക്ഷിക്കുമ്പോൾ എമിറേറ്റ്‌സ് ഐഡി, പാസ്‌പോർട് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ

റീ എൻട്രിയിൽ നാട്ടിലേക്ക് പോയി തിരിച്ചു വരാത്തവർക്ക് സൗദിയിലേക്ക് ഹജ്ജിനും ഉംറക്കും വരാൻ സാധിക്കില്ല

സൗദി: സൗദി ഇമിഗ്രേഷൻ നിയമമനുസരിച്ച് ഇഖാമയിൽ കഴിഞ്ഞിരുന്ന പ്രവാസി (റസിഡന്റ് പെർമിറ്റ്) എക്‌സിറ്റ് റീ എൻട്രി വിസയിൽ പോയി തിരിച്ചു വന്നില്ലെങ്കിൽ മൂന്നു വർഷത്തേക്ക് രാജ്യത്ത് പ്രവേശിക്കാനാവില്ല. നിയമലംഘനം എന്ന നിലയിലാണ് മൂന്നു വർഷത്തെ വിലക്ക്. ഇക്കാലയളവിൽ നിങ്ങൾ ബ്ലാക് ലിസ്റ്റിൽ ആയിരിക്കും. അതിനാൽ മൂന്നു വർഷം കഴിയാതെ ഒരു വിസയിലും സൗദിയിൽ പ്രവേശിക്കാൻ കഴിയില്ല. അതല്ലെങ്കിൽ എക്‌സിറ്റ് വിസയിൽ പോകുമ്പോഴത്തെ സ്‌പോൺസർ തന്നെ പുതിയ വിസ അനുവദിക്കണം. അങ്ങനെയെങ്കിൽ പുതിയ വിസയിൽ വരാൻ കഴിയും. അതിനു […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി അറേബ്യയിലേക്ക് ടെക്‌നിക്കല്‍ മേഖലയിലെ ഏതാനും ജോലികള്‍ക്ക് തൊഴില്‍ പരീക്ഷ നിർബന്ധമാക്കി

റിയാദ്:സൗദി അറേബ്യയിലേക്ക് ടെക്‌നിക്കല്‍ മേഖലയിലെ ഏതാനും ജോലികള്‍ക്ക് തൊഴില്‍ പരീക്ഷ നിര്‍ബന്ധമാണെന്ന് ദല്‍ഹിയിലെ സൗദി അറേബ്യന്‍ എംബസി അറിയിച്ചു. ഇലക്ട്രിക്കല്‍, പ്ലംബിംഗ്, വെല്‍ഡിംഗ് മേഖലയില 19 പ്രൊഫഷനുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരീക്ഷ നിര്‍ബന്ധമാക്കിയത്.ഓട്ടോമാറ്റീവ് ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, അണ്ടര്‍വാട്ടര്‍ കട്ടര്‍, ഫ്‌ളൈം കട്ടര്‍, ഡ്രില്ലിംഗ് റിഗ് ഇലക്ട്രീഷ്യന്‍, ഇലക്ട്രിക് എക്യുപ്‌മെന്റ് അസംബഌ, ഇലക്ട്രിക് ട്രാന്‍സ്‌ഫോര്‍മേഴ്‌സ് അംസബഌ, ഇലക്ട്രിക്കല്‍ പാനല്‍ അംസബഌ, ഇലക്ട്രിക്കല്‍ എക്യുപ്‌മെന്റ് അംസബഌ, ഇലക്ട്രിക്കല്‍ എക്യുപ്‌മെന്റ് മെയിന്റനന്‍സ് വര്‍ക്കര്‍, ഇലക്ട്രിക്കല്‍ കാബിള്‍ കണക്ടര്‍, ഇലക്ട്രിക് പവര്‍ ലൈന്‍സ് വര്‍ക്കര്‍, […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സഊദി അറേബ്യ പ്രത്യേക സാമ്പത്തിക മേഖലകളിൽ നികുതി ഇളവും വാറ്റ് ഇളവും നൽകുമെന്ന് ധനമന്ത്രി.

റിയാദ്: സഊദി അറേബ്യ പ്രത്യേക സാമ്പത്തിക മേഖലകളിൽ നികുതി ഇളവും വാറ്റ് ഇളവും നൽകുമെന്ന് ധനമന്ത്രി. പ്രത്യേക സാമ്പത്തിക മേഖലകൾക്കിടയിലോ വിവിധ പ്രത്യേക സാമ്പത്തിക മേഖലകൾക്കിടലെ ഇടപാടുകൾക്കോ സ്ഥിരമായ മൂല്യവർധിത നികുതി (വാറ്റ്) ഇളവ് നൽകുമെന്ന് മുഹമ്മദ് അൽ ജദ്ആൻ പ്രഖ്യാപിച്ചു. പ്രത്യേക സാമ്പത്തിക മേഖലകൾകൾക്കുള്ളിൽ 20 വർഷത്തേക്ക് നികുതിയിളവ് ഉണ്ടായിരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. സഊദി സ്‌പെഷ്യൽ ഇക്കണോമിക് സോൺ ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിൽ തിങ്കളാഴ്ച നടത്തിയ പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നിക്ഷേപകർക്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള ആസൂത്രണം നടത്താൻ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയുടെ ബഹിരാകാശ ദൗത്യം,പ്രത്യേക ഓർമ്മയ്ക്കായി പാസ്പോർട്ടുകളിൽ സീൽ വെക്കും

റിയാദ്:സൗദി അറേബ്യയുടെ പ്രഥമ ബഹിരാകാശ ദൗത്യം അനശ്വരസ്മരണയാക്കാൻ സൗദി പാസ്‌പോർട്ടു വിഭാഗവും സൗദി സ്‌പേസ് കമ്മീഷനും കൈകോർക്കുന്നു. ഈ ദിവസങ്ങളിൽ ജിദ്ദ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളം, റിയാദ് കിംഗ് ഖാലിദ് വിമാനത്താവളം, കിംഗ് ഫഹദ് വിമാനത്താവളം ദമാം എന്നിവയിലൂടെ രാജ്യത്തേക്ക് കടന്നുവരുന്നവരുടെ പാസ്‌പോർട്ടുകളിലാണ് സൗദി അറേബ്യ ബഹിരാകാശത്തേക്ക് എന്ന സീൽ പതിക്കുന്നത്. സൗദി അറേബ്യ ബഹിരാകാശത്തേക്ക് എന്ന പേരിൽ സൗദി സ്‌പേസ് കമ്മീഷൻ ഏതാനും ആഴ്ചകളായി മാധ്യമങ്ങളിലൂടെ കാമ്പയിൻ നടത്തിവരികയുമാണ്. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കി

റിയാദ്:സൗദിയില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട അതോറിറ്റി. വ്യക്തിഗത സ്‌പോണ്‍ഷിപ്പിലുള്ളവര്‍ക്കും സ്വകാര്യ സ്ഥാപനങ്ങളുടെ കീഴില്‍ ജോലിചെയ്യുന്ന ഡ്രൈവര്‍മാര്‍ക്കും ഇത് ബാധകമായിരിക്കും.ജോലി സുരക്ഷയും ഡ്രൈവിംഗ് വൈദഗ്ധ്യവും ഉറപ്പു വരുത്തല്‍ ലക്ഷ്യമിട്ടാണ് കാര്‍ഡുകള്‍ നടപ്പാക്കുന്നതെന്ന് അതോറിറ്റി അറിയിച്ചു. നാലിനം കാര്‍ഡുകളാണ് ഇഷ്യൂ ചെയ്യുക. ഇന്റര്‍ നാഷണല്‍ ഡ്രൈവിംഗ് ലൈസന്‍സുള്ളവരും താല്‍ക്കാലികമായി സൗദിയില്‍ ജോലിക്കെത്തുന്നവരുമായ ട്രക്ക് ഡ്രൈവര്‍മാര്‍ക്കുള്ള 90 ദിവസ കാലാവധിയുള്ള തിരിച്ചറിയല്‍ കാര്‍ഡ് നൽകും.ഹജ് ഉംറ സീസണുകളില്‍ താല്‍ക്കാലിക ബസ് ഡ്രൈവര്‍മാരായി വിദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യുഎഇയിൽ പൊതുഗതാഗതരംഗത്ത് വൻ മാറ്റങ്ങൾ 250 ഓടെ പൂർണ്ണമായും കാർബൺ രഹിത ഊർജ്ജത്തിലേക്ക്

യു.എ.ഇ: സുസ്ഥിരതാവർഷത്തോടനുബന്ധിച്ച്പൊതു ഗതാഗത രംഗം കാർബൺ രഹിതമാക്കുന്ന, ‘സീറോ എമിഷൻ പ്ലാൻ 2050’ അവതരിപ്പിച്ച് ദുബൈ റോഡ്ട്രാൻസ്പോർട്ട്അതോറിറ്റി. 2050 ഓടെ പൊതു ഗതാഗത രംഗം പൂർണമായും കാർബൺ മുക്തമാക്കാനാണ്പദ്ധതി. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഉടൻ ഊർജിതമാക്കും. യു.എ.ഇ ആതിഥ്യംവഹിക്കുന്ന കാലാവസ്ഥ വ്യതിയാന ഉച്ചകോടിയുടെയും നെറ്റ്സീറോ എമിഷൻ 2050 സംരംഭത്തിന്‍റെയും ഭാഗമായാണ്പുതിയ പദ്ധതി. ആദ്യഘട്ടമെന്ന നിലയിൽ 2030 ഓടെ പൊതുഗതാഗത ബസുകളിൽ 10 ശതമാനം ഇലക്ട്രിക്, ഹൈഡ്രജൻ സംവിധാനത്തിലേക്ക്മാറ്റും. 2035ൽ ഇത് 20 ശതമാനമായും 2040ൽ 40 ശതമാനമായും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ക്യാമറകൾ വഴി ഇനി ഏഴു നിയമലംഘനങ്ങൾ കൂടി രേഖപ്പെടുത്തും

റിയാദ്:ഏഴിനം ട്രാഫിക് നിയമലംഘനങ്ങള്‍കൂടി അടുത്ത ഞായറാഴ്ച മുതല്‍ ക്യാമറകള്‍ വഴി ഓട്ടോമാറ്റിക് ആയി രേഖപ്പെടുത്താന്‍ ആരംഭിക്കുന്നതായി പൊതു സുരക്ഷാവിഭാഗം വാക്താവ് ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി അറിയിച്ചു. മഞ്ഞവരകള്‍ക്കപ്പുറമുള്ള റോഡിന്റെ പാര്‍ശ്വങ്ങളിലൂടെയും ഫുട്പാത്തുകളിലൂടെയും വാഹനമോടിക്കല്‍ നിരോധിച്ചിട്ടുള്ള ട്രാക്കുകളിലൂടെയും വാഹനമോടിക്കുക, രാത്രികാലങ്ങളിലും കാഴ്ച കുറക്കുന്ന കാലാവസ്ഥാ വ്യതിയാനമുണ്ടാകുന്ന സന്ദര്‍ഭങ്ങളിലും തെളിച്ചിരിക്കേണ്ട ലൈറ്റുകള്‍ തെളിയിക്കാതിരിക്കുക, ട്രക്കുകളും ഹെവിവാഹനങ്ങളും ഡബിള്‍ റോഡുകളില്‍ വലതു വശം ചേര്‍ന്നു പോകാതിരിക്കുക, പൊതുനിരത്തുകളില്‍ പാലിക്കേണ്ട നിയമങ്ങള്‍ പാലിക്കാതിരിക്കുക, കേടുവന്നതോ വ്യക്തമല്ലാത്തതോ ആയ നമ്പര്‍ പ്ലേറ്റുകളുമായി വാഹനമോടിക്കുക, […]

Hajj Umrah NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഹാജിമാർക്ക് മികച്ച സേവനം ലഭ്യമാക്കാൻ ഗൈഡുകൾക്കും താമസസ്ഥലത്ത് എത്തിക്കാൻ ചുമതലയുള്ള ജീവനക്കാർക്കും പരിശീലനം നൽകി

മക്ക:വിദേശങ്ങളില്‍നിന്നെത്തുന്ന ഹാജിമാരെ സ്വീകരിച്ച് മക്കയിലെ താമസസ്ഥലങ്ങളിലെത്തിക്കാന്‍ ചുമതലയുള്ള ആയിരത്തിഅഞ്ഞൂറോളം ജീവനക്കാര്‍ക്കും ഗൈഡുകള്‍ക്കും പരിശീലനം നല്‍കി.ഹജ് തയാറെടുപ്പുകളുടെ ഭാഗമായാണ് പരിശീലനമെന്ന് ഗൈഡന്‍സ് സെന്റര്‍ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ യാസര്‍ കുര്‍ദി പറഞ്ഞു. ഇത്തവണ പരിശീലന പരിപാടി നേരത്തെയാണ് ആരംഭിച്ചത്. ആധുനിക സൗകര്യങ്ങളുള്ള ബസുകളില്‍ മികച്ച സേവനം നല്‍കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.ബസുകളില്‍ ഘടിപ്പിച്ചിട്ടുള്ള ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും കൃത്യമായ ലൊക്കേഷനുകള്‍ മാപ്പ് ഉപയോഗിച്ച് കണ്ടെത്താനുമുള്ള പരിശീലനവും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

error: Content is protected !!