ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ

സൗദിയിൽ Tiktok പരസ്യക്കാർ ശ്രദ്ധിക്കുക പിഴ ലഭിച്ചത് 6.5 ലക്ഷം റിയാൽ

ജിദ്ദ- നിയമാനുസൃതം ലൈസൻസ് നേടാതെ പരസ്യങ്ങളും മറ്റും ചിത്രീകരിക്കുകയും അത് ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നവർ കരുതിയിരിക്കുക. നിങ്ങളെ കാത്തിരിക്കുന്നത് വൻ പിഴയാണ്. സൗദിയിലെ ജനറൽ കമ്മീഷൻ ഫോർ ഓഡിയോ വിഷ്വലാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. കഴിഞ്ഞ ദിവസം സൗദിയിലെ പ്രമുഖ സെലിബ്രിറ്റിക്ക് ചുമത്തിയത് ആറരലക്ഷം റിയാൽ പിഴയാണ്. ജനറൽ കമ്മീഷൻ ഫോർ ഓഡിയോ വിഷ്വലിന്റെ മൗസൂഖ് ലൈസൻസില്ലാതെ സാമൂഹ്യമാധ്യമങ്ങളിൽ പരസ്യങ്ങൡ പ്രവർത്തിച്ചാൽ പിഴ ചുമത്തും. അതുപോലെ അനാവശ്യമായ രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ ഇളക്കിവിട്ടാലും […]

NEWS - ഗൾഫ് വാർത്തകൾ

സംസ്ഥാന ഹജ് കമ്മിറ്റി മുഖേന ഹജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള ആദ്യ ഗഡു അടക്കാനുള്ള സമയം 15 വരെ നീട്ടി.

കൊണ്ടോട്ടി-സംസ്ഥാന ഹജ് കമ്മിറ്റി മുഖേന ഹജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള ആദ്യ ഗഡു അടക്കാനുള്ള സമയം 15 വരെ നീട്ടി. നേരത്തെ 12 വരെയാണ് സമയം നല്‍കിയിരുന്നത്. മുഴുവന്‍ പേര്‍ക്കും പണം അടക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് 15 വരേ നീട്ടിയത്.ഓരോ തീര്‍ഥാടകനും അഡ്വാന്‍സ് തുകയും പ്രോസസിംങ് ചാര്‍ജും ഉള്‍പ്പെടെ ആദ്യ ഗഡുവായി 81,800 രൂപയാണ് അടക്കേണ്ടത്. പണമടച്ച ശേഷം പാസ്‌പോര്‍ട്ടും, പണമടച്ച രശീതിയും, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും, ഹജ് അപേക്ഷാ ഫോമും അനുബന്ധരേഖകളും സംസ്ഥാന ഹജ് കമ്മിറ്റിക്ക് ഈ മാസം 18ന് […]

NEWS - ഗൾഫ് വാർത്തകൾ

ബന്ധം ദൃഢമായി സൗദി അറേബ്യയിലെ ഇറാൻ എംബസി ബുധനാഴ്ച റിയാദിൽ അതിന്റെ ഗേറ്റ് തുറന്നു.

റിയാദ്- സൗദിയും ഇറാനും തമ്മിലുള്ള സമ്പൂർണ്ണ നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഏഴ് വർഷത്തിനിടെ ആദ്യമായി സൗദി അറേബ്യയിലെ ഇറാൻ എംബസി ബുധനാഴ്ച റിയാദിൽ അതിന്റെ ഗേറ്റ് തുറന്നു. എംബസി തുറക്കുന്നതിന് മുന്നോടിയായുള്ള സാങ്കേതിക ജോലികൾ നിർവഹിക്കുന്നതിനായി പ്രതിനിധി സംഘം സൗദിയിലെത്തിയെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് നയതന്ത്ര ദൗത്യം ആരംഭിച്ചത്. സൗദിയും ഇറാനും നയതന്ത്രബന്ധം പുനരാരംഭിക്കുന്നതിനും സുരക്ഷ, വ്യാപാരം, നിക്ഷേപം എന്നിവയിൽ മുൻ കരാറുകൾ പുനഃസ്ഥാപിക്കുന്നതിനുമായി മാർച്ചിൽ ബീജിംഗിൽ ഒപ്പുവച്ച ചരിത്രപരമായ കരാറിന്റെ തുടർച്ചയാണ് […]

NEWS - ഗൾഫ് വാർത്തകൾ

പെരുന്നാൾ നമസ്കാരവും വെള്ളിയാഴ്ചയും ഒരുമിച്ചു വന്നാൽ എന്തു ചെയ്യണം മതവിധി ഉണർത്തി സൗദി ഫത്വവ ബോർഡ്

റിയാദ് – ഈദുല്‍ ഫിത്‌റും വെള്ളിയാഴ്ചയും ഒരുമിച്ചുവരുന്ന പക്ഷം ഇതുമായി ബന്ധപ്പെട്ട് സ്ഥിരം ഫത്‌വാ കമ്മിറ്റി പുറപ്പെടുവിച്ച മതവിധി മസ്ജിദ് ഇമാമുമാര്‍ പാലിക്കണമെന്ന് ഇസ്‌ലാമികകാര്യ മന്ത്രാലയം നിര്‍ദേശിച്ചു. പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇളവുള്ളതായി സ്ഥിരം ഫത്‌വാ കമ്മിറ്റി നല്‍കിയ മതവിധി പറയുന്നു. ഇത്തരക്കാര്‍ ദുഹ്ര്‍ നമസ്‌കരിച്ചാല്‍ മതി. ജുമുഅ നമസ്‌കാരം നിര്‍വഹിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മറ്റുള്ളവര്‍ക്കൊപ്പം ജുമുഅ നമസ്‌കരിക്കാവുന്നതാണ്. ഇതാണ് കൂടുതല്‍ ശ്രേഷ്ടം. പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കാതിരിക്കാന്‍ ഇളവില്ല. […]

SAUDI ARABIA - സൗദി അറേബ്യ

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിഭവ സമാഹരണം ലക്ഷ്യമിട്ടുള്ള മൂന്നാമത് ദേശീയ സംഭാവന ശേഖരണ കാമ്പയിന്റെ ആദ്യദിനം ഉദാരമതികളിൽ നിന്ന് ലഭിച്ചത് 47 കോടിയിലേറെ റിയാൽ.

റിയാദ് – ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിഭവ സമാഹരണം ലക്ഷ്യമിട്ടുള്ള മൂന്നാമത് ദേശീയ സംഭാവന ശേഖരണ കാമ്പയിന്റെ ആദ്യദിനം ഉദാരമതികളിൽ നിന്ന് ലഭിച്ചത് 47 കോടിയിലേറെ റിയാൽ. തിങ്കളാഴ്ച രാത്രിയാണ് സംഭാവന ശേഖരണ കാമ്പയിന് തുടക്കമായത്. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നാലു കോടി റിയാലും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മൂന്നു കോടി റിയാലും സംഭാവന നൽകി ദേശീയ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. സംഭാവനകൾ നൽകി കാമ്പയിനിൽ പങ്കാളിത്തം വഹിക്കാൻ ആദ്യ ദിനം തന്നെ വ്യക്തികളും […]

NEWS - ഗൾഫ് വാർത്തകൾ

SAUDI പാർക്കുകളിലും പൊതുചത്വരങ്ങളിലും കുട്ടികൾക്കുള്ള കളിയുപകരണങ്ങൾ, ഇരിപ്പിടങ്ങൾ, തണൽകുടകൾ, ഫുട്പാത്തുകൾ, ഭിത്തികൾ എന്നിവ നശിപ്പിക്കുന്നവർക്ക് 1,000 റിയാൽ പിഴ ചുമത്താൻ മുനിസിപ്പൽ, ഗ്രാമ, പാർപ്പിട മന്ത്രാലയത്തിന് നീക്കം.

റിയാദ് – പാർക്കുകളിലും പൊതുചത്വരങ്ങളിലും കുട്ടികൾക്കുള്ള കളിയുപകരണങ്ങൾ, ഇരിപ്പിടങ്ങൾ, തണൽകുടകൾ, ഫുട്പാത്തുകൾ, ഭിത്തികൾ എന്നിവ നശിപ്പിക്കുന്നവർക്ക് 1,000 റിയാൽ പിഴ ചുമത്താൻ മുനിസിപ്പൽ, ഗ്രാമ, പാർപ്പിട മന്ത്രാലയത്തിന് നീക്കം. നഗരസഭാ നിയമ ലംഘനങ്ങളും അവക്കുള്ള പിഴകളും അടങ്ങിയ പുതിയ കരടു പട്ടികയിൽ പാർക്കുകളിലും പൊതുചത്വരങ്ങളിലും പൊതുമുതലുകൾ നശിപ്പിക്കുന്നവർക്കുള്ള പിഴയും ഉൾപ്പെടുത്തിയിട്ടുണ്ട്. പാർക്കുകളിലും പൊതുചത്വരങ്ങളിലും ചെടികളും മരങ്ങളും നശിപ്പിക്കൽ, റോഡുകളോടു ചേർന്ന കെട്ടിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളുടെ മുൻവശങ്ങളിലും പോസ്റ്ററുകൾ പതിക്കൽ, എഴുതൽ എന്നീ നിയമ ലംഘനങ്ങൾക്കും 1,000 റിയാൽ […]

NEWS - ഗൾഫ് വാർത്തകൾ SAUDI LAW - സൗദി നിയമങ്ങൾ

സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ പുതുതായി നിയമിക്കുന്ന സൗദികളെ സ്ഥാപനങ്ങളിലെ സ്വദേശി ജീവനക്കാരായി ഉടനടി പരിഗണിക്കുന്ന പദ്ധതിക്ക് തുടക്കമാുന്നു.

റിയാദ് – സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ പുതുതായി നിയമിക്കുന്ന സൗദികളെ സ്ഥാപനങ്ങളിലെ സ്വദേശി ജീവനക്കാരായി ഉടനടി പരിഗണിക്കുന്ന പദ്ധതിക്ക് തുടക്കമാുന്നു. പുതുതായി നിയമിക്കുന്ന സ്വദേശികളായ ജീവനക്കാരെ ഉടനടി നിതാഖാത്ത് പരിധിയില്‍ ഉള്‍പ്പെടുത്തും. ഇതോടെ സ്ഥാപനത്തിന്‍റെ കാറ്റഗറി മാറാന്‍ നിശ്ചിത സമയപരിധി വരെ കാത്തിരിക്കണമെന്ന വ്യവസ്ഥ റദ്ദാകും. പരിഷ്‌കരിച്ച നിതാഖാത്തിൽ ഉള്‍പ്പെടുത്തിയ പദ്ധതിക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തുടക്കം കുറിച്ചു. വേതന സുരക്ഷാ പദ്ധതി പാലിക്കുന്ന, പച്ച വിഭാഗം സ്ഥാപനങ്ങൾക്കാണ് പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. മെയ് […]

NEWS - ഗൾഫ് വാർത്തകൾ

ജനറൽ അതോറിറ്റി ഫോർ ഓഡിയോ വിഷലിന്റെ നിരീക്ഷണം വഴി കഴിഞ്ഞ മൂന്നു മാസത്തിനിടെ നാലായിരത്തോളം നിയമലംഘനങ്ങൾ കണ്ടെത്തി നിയമനടപടികൾ സ്വീകരിച്ചതായി അതോറിറ്റി വക്താവ് വെളിപ്പെടുത്തി

റിയാദ്- ജനറൽ അതോറിറ്റി ഫോർ ഓഡിയോ വിഷലിന്റെ നിരീക്ഷണം വഴി കഴിഞ്ഞ മൂന്നു മാസത്തിനിടെ നാലായിരത്തോളം നിയമലംഘനങ്ങൾ കണ്ടെത്തി നിയമനടപടികൾ സ്വീകരിച്ചതായി അതോറിറ്റി വക്താവ് വെളിപ്പെടുത്തി. നിയമലംഘനങ്ങളുടെ 15 ശതമാനത്തോളം ഉപയോക്താക്കളിൽനിന്നു ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയവ ആയിരുന്നു. പൊതു അഭിരുചിക്കും മാന്യതക്കുമെതിരായ വാക്കുകൾ, വസ്ത്രധാരണം, സോഷ്യൽമീഡിയകളിലെ പോസ്റ്റിംഗ്, കലാകായിക മത രംഗത്തെ പക്ഷപാതിത്വങ്ങൾ, അനുമതി നേടാതെയുള്ളയുള്ള മീഡിയ പ്രവർത്തനം, മീഡിയാരംഗത്തെ കയറ്റുമതിക്കും ഇറക്കുമതിക്കും നിർണയിച്ചിട്ടുള്ള മാർഗനിർദേശങ്ങളുടെ ലംഘനം, സിനിമാരംഗത്തെ നിയമലംഘനങ്ങൾ, ഇലക്ട്രോണിക് ഗെയിമുകൾ, ബന്ധപ്പെട്ട വകുപ്പുകളിൽ […]

NEWS - ഗൾഫ് വാർത്തകൾ

സിമൻറ് വിലയിൽ കൃത്രിമം കാണിച്ച 14 സൗദി കമ്പനികൾക്ക് 14 മില്യൺ റിയാൽ ഫൈൻ

റിയാദ്: വിലയിൽ കൃത്രിമം കാണിച്ചതിന് 14 സൗദി പ്രാദേശിക സിമന്റ് കമ്പനികൾക്ക് ജനറൽ അതോറിറ്റി ഫോർ കോംപറ്റീഷൻ (ജിഎസി) മൊത്തം 140 ദശലക്ഷം റിയാൽ പിഴ ചുമത്തി. ആഭ്യന്തര സിമന്റ് വിപണിയിൽ വിലക്കയറ്റം വരുത്താൻ ശ്രമിച്ചതിന് ഓരോ കമ്പനിയും 10 മില്യൺ റിയാൽ പിഴ അടയ്‌ക്കേണ്ടി വരും. ഉപഭോക്താക്കൾ നൽകിയ പരാതികളിൽ സമഗ്രമായ അന്വേഷണം നടത്തിയ ശേഷം 14 സിമന്റ് സ്ഥാപനങ്ങൾ “വിപണിയിൽ കൃത്രിമം കാണിക്കുന്നതിനും സിമന്റ് വില വർദ്ധിപ്പിക്കുന്നതിനും” നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് GAC കണ്ടെത്തി. […]

NEWS - ഗൾഫ് വാർത്തകൾ

ഉംറ വിസ കാലാവധിക്കുള്ളിൽ തിരിച്ചുപോകാത്ത തീർത്ഥാടകർക്ക് 50,000 റിയാൽ ഫൈനും 10 വർഷയാത്ര വിലക്കും

മക്ക- വിസാ കാലാവധിക്കുള്ളില്‍ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാതെ സൗദിയില്‍ തങ്ങുന്ന തീര്‍ഥാടകര്‍ക്ക് 15,000 റിയാല്‍ മുതല്‍ 50,000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ഡെപ്യൂട്ടി ജവാസാത്ത് മേധാവി മേജര്‍ ജനറല്‍ ഡോ. സ്വാലിഹ് അല്‍മുറബ്ബ പറഞ്ഞു. നിയമ ലംഘകരെ സൗദിയില്‍ നിന്ന് നാടുകടത്തുമെന്നും വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ഇത്തരക്കാര്‍ക്ക് പത്തു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സുരക്ഷാ വ്യവസ്ഥകളും മറ്റു മാനദണ്ഡങ്ങളും പൂര്‍ണമാണെന്ന് ഉറപ്പുവരുത്താന്‍ തീര്‍ഥാടകരുടെ താമസസ്ഥലങ്ങളിലും തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന കേന്ദ്രങ്ങളിലും റമദാനില്‍ […]

NEWS - ഗൾഫ് വാർത്തകൾ

സൗദി ഫാമിലി വിസിറ്റിംഗ് വിസ സ്റ്റാമ്പിൽ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം നിർദ്ദേശിച്ചു കോൺസലേറ്റ്

മുംബൈ: സഊദിയിൽ സന്ദർശനം ഉദ്ദേശിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസമായി മുംബൈയിലെ സഊദി കോൺസുലേറ്റ് സന്ദേശം. നിലവിൽ ഉണ്ടായിരുന്ന വിസ സ്റ്റാമ്പിങ് പ്രതിസന്ധിക്ക് പരിഹാരമായി തിരിച്ചയച്ച പാസ്പോർട്ടുകൾ വീണ്ടും സബ്‌മിറ്റ് ചെയ്യാൻ ട്രാവൽസ് ഏജൻസികൾക്ക് കോൺസുലേറ്റ് നിർദേശം നൽകി. ഇന്ന് വൈകുന്നേരം വരെ വിസ സ്റ്റാമ്പിങ് നടത്താതെ കോൺസുലേറ്റ് തിരിച്ചയച്ച പാസ്പോർട്ടുകൾ സബ്‌മിറ്റ് ചെയ്യാനും ഇവ സ്റ്റാമ്പിങ് നടത്തുമെന്നും കോൺസുലേറ്റ് ട്രാവൽസ് ഏജൻസികളെ അറിയിച്ചിട്ടുണ്ട്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക നിലവിൽ ഒരു മാസത്തിനു […]

NEWS - ഗൾഫ് വാർത്തകൾ

സൗദിയിൽ സ്ഥാപനങ്ങൾ നടത്തുന്നവർ ശ്രദ്ധിക്കുക പിഴ വർദ്ധിപ്പിച്ചു

റിയാദ് – നഗരസഭാ നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ ഉയർത്താൻ മുനിസിപ്പൽ, ഗ്രാമ, പാർപ്പിട മന്ത്രാലയത്തിന്റെ നീക്കം. ചില നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ കുറക്കുന്നുമുണ്ട്. മറ്റു നിയമ ലംഘനങ്ങൾക്ക് പിഴ ചുമത്തുന്നതിനു മുമ്പായി പദവി ശരിയാക്കാൻ സ്ഥാപനങ്ങൾക്ക് സാവകാശം അനുവദിക്കുകയും ചെയ്യും. നഗരസഭയിൽനിന്നുള്ള ലൈസൻസില്ലാതെ വ്യാപാര സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള കൂടിയ പിഴ 5,000 റിയാലിൽ നിന്ന് 50,000 റിയാലായും കുറഞ്ഞ പിഴ 1,000 റിയാലിൽ നിന്ന് 10,000 റിയാലായും ഉയർത്തും. ലൈസൻസ് കാലാവധി അവസാനിച്ച ശേഷം സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള […]

NEWS - ഗൾഫ് വാർത്തകൾ

ചില ബന്ധങ്ങൾ ഇങ്ങനെയാണ്…സൗദി ഇറാൻ ബന്ധം പഴയ പടിയായതോടെ സൗദിയിൽ ഭീകരവാദക്കുറ്റത്തിനു വധശിക്ഷക്കു വിധിക്കപ്പെട്ട നമിർ അൽ നമിറിന്റെ പേര് റോഡിൽ നിന്നു നീക്കം ചെയ്ത് ഇറാൻ അധികൃതർ.

തെഹ്റാൻ- സൗദി ഇറാൻ ബന്ധം പഴയ പടിയായതോടെ സൗദിയിൽ ഭീകരവാദക്കുറ്റത്തിനു വധശിക്ഷക്കു വിധിക്കപ്പെട്ട നമിർ അൽ നമിറിന്റെ പേര് റോഡിൽ നിന്നു നീക്കം ചെയ്ത് ഇറാൻ അധികൃതർ. 2015 ൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് വധശിക്ഷ വിധിക്കപ്പെട്ട അമ്പതോളം ഭീകരവാദികളുടെ കൂട്ടത്തിലായിരുന്നു നമിർ അൽ നമിർ. സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ ശിയ വിശ്വാസികളായ ചെറുപ്പക്കാരെ അട്ടിമറിപ്രവർത്തനങ്ങൾക്കും സുരക്ഷ വകുപ്പുകളെ ആക്രമിക്കുന്നതിനു പ്രോത്സാഹിപ്പിക്കുകയും തനിക്കെതിരെ നടപടിയെടുക്കാൻ സർക്കാറിനെ പരസ്യമായി വെല്ലുവെളിക്കുകയും ചെയ്തിരുന്ന ശിയാ പുരോഹിതൻ കൂടിയായിരുന്നു ഇദ്ദേഹം. ഇതേ തുടർന്നാണ് […]

NEWS - ഗൾഫ് വാർത്തകൾ

HUAWEI ആസ്ഥാനം സൗദിയിലേക്ക് മാറ്റുന്നു

റിയാദ്- മധ്യപൗരസ്ത്യദേശത്തെ തങ്ങളുടെ മെയിൻ ആസ്ഥാനം സ്ഥാപിക്കാൻ റിയാദിനെ തെരഞ്ഞെടുക്കാൻ മുൻനിര ലോക സാങ്കേതിക കമ്പനിയായ ഹുവാവി ടെക്‌നോളജീസ് ആലോചിക്കുന്നു. നിലവിൽ കമ്പനിക്ക് ബഹ്‌റൈനിലും ദുബായിലും ആസ്ഥാനങ്ങളുണ്ട്. ചൈനീസ് കമ്പനിയായ ഹുവാവിക്ക് റിയാദിലും മധ്യപൗരസ്ത്യദേശത്തെങ്ങും മറ്റു നഗരങ്ങളിലും ഓഫീസുകളുമുണ്ട്. സൗദിയിൽ സാന്നിധ്യം ശക്തമാക്കുന്നതിനെ കുറിച്ച് സൗദി അധികൃതരുമായി ഹുവാവി കമ്പനി ചർച്ചകൾ നടത്തിവരികയാണെന്ന് ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. ബഹുരാഷ്ട്ര കമ്പനികളുടെ മേഖലാ ആസ്ഥാനങ്ങൾ സൗദിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതി നേരത്തെ മന്ത്രിസഭ അംഗീകരിച്ചിരുന്നു. സൗദിയിൽ മേഖലാ ആസ്ഥാനങ്ങളില്ലാത്ത ബഹുരാഷ്ട്ര കമ്പനികൾക്ക് […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

ദുബായ് ഇനി കൂടുതൽ സ്മാർട്ട് ആകും സിഗ്നലുകൾ നവീകരിക്കുന്നു

ദുബായ്- നഗരത്തിലെ ട്രാഫിക് സിഗ്നലുകൾ കൂടുതൽ സ്മാർട്ടാകുന്നു. അപകട രഹിതമായ വാഹനഗതാഗതം, സുരക്ഷിതമായ കാൽനട യാത്ര എന്നിവ ലക്ഷ്യമിട്ടാണ് പുത്തൻ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നഗരത്തിലെ ട്രാഫിക് സിഗ്നലുകൾ നവീകരിക്കുന്നത്. സെൻസറുകളുടെ സഹായത്തോടെ വാഹനങ്ങളുടെയും കാൽനടക്കാരുടെയും ചലനം നിരീക്ഷിച്ചാണ് സിഗ്‌നൽ പ്രവർത്തിപ്പിക്കുക. 2024 ഓടെ നഗരത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് സ്മാർട്ട് സംവിധാനം എത്തിക്കാനാണ് ഭരണകൂടം ഉദ്ദേശിക്കുന്നത്. നഗരത്തിൽ റോഡുകളിൽ അപകടം പൂർണമായി ഇല്ലാതാക്കുകയാണ് ലക്ഷ്യം.

error: Content is protected !!