ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ പെരുന്നാൾ നമസ്കാരത്തിനായി 20,714 മസ്ജിദുകളും ഈദ്ഗാഹുകളും സജ്ജീകരിച്ചു

ജിദ്ദ:സൗദിയിലെ വിവിധ പ്രവിശ്യകളിൽ 20,714 ജുമാമസ്ജിദുകളും ഈദ് ഗാഹുകളും പെരുന്നാൾ നമസ്‌കാരത്തിന് സജ്ജീകരിച്ചതായി ഇസ്‌ലാമികകാര്യ മന്ത്രാലയം അറിയിച്ചു. പെരുന്നാൾ നമസ്‌കാരങ്ങൾ നടക്കുന്ന ജുമാമസ്ജിദുകളിൽ ആവശ്യമായ അറ്റകുറ്റപ്പണികളും ശുചീകരണ ജോലികളും പൂർത്തിയാക്കുകയും സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പെരുന്നാൾ നമസ്‌കാരം നടക്കുന്ന ജുമാമസ്ജിദുകളുടെയും ഈദ് ഗാഹുകളുടെയും സുസജ്ജത ഉറപ്പുവരുത്താൻ 6,000 ലേറെ നിരീക്ഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു. മുൻ വർഷങ്ങളിൽ നിന്ന് വിഭിന്നമായി ഇത്തവണ തീർഥാടകരുടെയും വിശ്വാസികളുടെയും കടുത്ത തിരക്ക് അനുഭവപ്പെടുന്ന കാര്യം കണക്കിലെടുത്ത് മക്കയിൽ വിശുദ്ധ ഹറമിനു […]

INDIA NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സുഡാൻ ആഭ്യന്തര കലാപം,സൗദി-ഇന്ത്യ വിദേശ മന്ത്രിമാർ ചർച്ച നടത്തി

ജിദ്ദ:സുഡാൻ ആഭ്യന്തര സംഘർഷവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും ഇന്ത്യൻ വിദേശ മന്ത്രി എസ്. ജയ്ശങ്കറും വിശകലനം ചെയ്തു. ഇന്ത്യൻ വിദേശ മന്ത്രി സൗദി വിദേശ മന്ത്രിയുമായി ഫോണിൽ ബന്ധപ്പെടുകയായിരുന്നു. സുഡാനിലെ നിലവിലെ സ്ഥിതിഗതികൾ വിശകലനം ചെയ്ത ഇരുവരും സുഡാൻ ജനതയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കും വിധത്തിൽ സംഘർഷം കൂടുതൽ രൂക്ഷമാകാതെ നോക്കേണ്ടതിന്റെയും നേരത്തെ ഒപ്പുവെച്ച ഫ്രെയിംവർക്ക് ഉടമ്പടിയിലേക്ക് മടങ്ങേണ്ടതിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞു. അമേരിക്കൻ വിദേശ മന്ത്രി ആന്റണി ബ്ലിങ്കനും […]

NEWS - ഗൾഫ് വാർത്തകൾ

സൗദിയിൽ പെരുന്നാൾ സമയങ്ങൾ പ്രഖ്യാപിച്ചു ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ഠാനത്തിന്റെ പരിസമാപ്തി കുറിച്ചാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുക

Jeddah: വ്യാഴാഴ്ച മാസപ്പിറവി കണ്ടാൽ വെള്ളിയാഴ്ചയോ അല്ലെങ്കിൽ റമദാൻ മുപ്പത് പൂർത്തിയാക്കി ശനിയാഴ്ചയോ ആയിരിക്കും സൗദിയില്‍ ഈദുൽ ഫിത്വർ. ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ഠാനത്തിന്റെ പരിസമാപ്തി കുറിച്ചാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുക. രാവിലെ നടക്കുന്ന പെരുന്നാൾ നമസ്‌കാരത്തിൽ വിശ്വാസികൾ ആഹ്ലാദവും സന്തോഷവും പങ്കിടും. സൗദിയിൽ എല്ലായിടത്തും ഏകദേശം ഒരേസമയത്തായിരിക്കും പെരുന്നാൾ നമസ്‌കാരം നടക്കുക. പള്ളികളിലും ഈദ് ഗാഹുകളിലും സൂര്യോദയമുണ്ടായി കാൽ മണിക്കൂറിന് ശേഷമാണ് പെരുന്നാൾ നമസ്‌കാരം നിർവഹിക്കേണ്ടത്. ഉമ്മുൽ ഖുറ കലണ്ടർ അനുസരിച്ചാണ് ഇക്കാര്യം നിർണയിച്ചതെന്ന് […]

NEWS - ഗൾഫ് വാർത്തകൾ

സിറിയൻ സംഘർഷത്തിലും സൗദി അറേബ്യ ഇടപെടുന്നു മേഖലയെ സമാധാനപൂർവ്വമാക്കാനുള്ള നീക്കങ്ങൾ സജ്ജം

ജിദ്ദ- കഴിഞ്ഞ പന്ത്രണ്ടുവർഷമായി സിറിയയിൽ വെടിയൊച്ച നിലച്ചിരുന്നില്ല. എന്നും സംഘർഷത്തിന്റെയും വെടിവെപ്പിന്റെയും ബോംബാക്രമണത്തിന്റെയും കേന്ദ്രമായിരുന്നു സിറിയ. 2011-ലെ മുല്ലപ്പൂ വിപ്ലവത്തിന്റെ ചുവടുപിടിച്ച് സിറിയയിലെ സർക്കാറിനെതിരെ ജനരോഷം ശക്തമായതോടെ ബഷാർ അൽ അസദിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം വിമതർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു. സർക്കാർ വിരുദ്ധ ശക്തികളും ആയുധമണിഞ്ഞതോടെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നു കിടന്നിരുന്ന സിറിയൻ ഭൂപ്രദേശം ചോരയണിഞ്ഞു. രാജ്യം മുഴുവനും ഹതഭാഗ്യരുടെ കണ്ണീരിലും വിലാപത്തിലും മുങ്ങി. റഷ്യയുടെയും ഇറാന്റെയും പിന്തുണയോടെയാണ് വിമതരെ ഭരണകൂടം ചോരയിൽ മുക്കിയത്. ആറു ലക്ഷത്തിലേറെ […]

NEWS - ഗൾഫ് വാർത്തകൾ

മറ്റന്നാൾ വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീംകോടതി എല്ലാ മുസ്ലീങ്ങളോട് ആവശ്യപ്പെട്ടു

റിയാദ്- ഏപ്രില്‍ 20 റമദാന്‍ 29ന് വ്യാഴാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രിം കോടതി രാജ്യത്തെ എല്ലാ മുസ്ലിംകളോടും ആവശ്യപ്പെട്ടു. നഗ്ന നേത്രങ്ങള്‍, ടെലിസ്‌കോപ്പ് എന്നിവ വഴി മാസപ്പിറവി കാണുന്നവര്‍ ഏറ്റവും അടുത്ത കോടതിയെ അറിയിച്ച് സാക്ഷ്യപ്പെടുത്തണം. ഇക്കാര്യം എല്ലാവരും ഗൗരവത്തിലെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.അതേസമയം റിയാദില്‍ സൂര്യാസ്തമയത്തിന് ശേഷം 24 മിനുട്ട് കഴിഞ്ഞാണ് ചന്ദ്രന്‍ അസ്തമിക്കുകയെന്നും ആകാശം തെളിഞ്ഞതാണെങ്കില്‍ മാസപ്പിറവി ദശ്യമാകുമെന്നുമാണ് സൗദിയിലെ ഗോള ശാസ്ത്രജ്ഞര്‍ പറയുന്നത്.

INDIA NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി ഫാമിലി വിസിറ്റിംഗ് വിസ സ്റ്റാമ്പിങ് കൂടുതൽ ഇളവുകൾ നൽകി എംബസി,സൗദിയിലേക്ക് വരാൻ നിൽക്കുന്ന പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസമാകും

മുംബൈ: സഊദിയിലേക്കുള്ള ഫാമിലി വിസിറ്റ് അടക്കം വിസകൾ വി എഫ് എസ്‌ വഴി സ്റ്റാമ്പ് ചെയ്യുന്നത് ഈ മാസം 20 മുതൽ പ്രാബല്യത്തിൽ വരാനിരിക്കെ ആശ്വാസമായി വീണ്ടും കോൺസുലേറ്റ്. പാസ്പോർട്ടുകൾ നേരിട്ട് സമർപ്പിക്കാൻ ട്രാവൽസുകൾക്ക് വീണ്ടും സമയം കൂട്ടി നൽകിയിരിക്കുകയാണ് മുബൈയിലെ സഊദി കോൺസുലേറ്റ്. ഏപ്രിൽ 20 മുതൽ ട്രാവൽസുകൾക്ക് കോൺസുലേറ്റിലേക്കുള്ള പാസ്സ്പോർട്ട് സബ്മിഷൻ നിർത്തിവെച്ച് പകരം വി എഫ് എസ് വഴി മാത്രമായിരിക്കുമെന്ന് നേരത്തെ കോൺസുലേറ്റ് അറിയിച്ചിരുന്നു. എന്നാൽ, ഇതിനുള്ള സമയം വീണ്ടും കൂട്ടി നൽകിയിരിക്കുകയാണ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ഇനിമുതൽ റസിഡന്‍സ് വിസകള്‍ക്ക് പാസ്‌പോര്‍ട്ടില്‍ സ്റ്റിക്കര്‍ പതിക്കില്ല.

റിയാദ്:സൗദി അറേബ്യയിലെ വിസ വ്യവസ്ഥയില്‍ പുതിയ മാറ്റം. ഇനി മുതല്‍ ഇന്ത്യയടക്കമുള്ള ഏഴു രാജ്യങ്ങളില്‍ നിന്നുള്ള തൊഴില്‍, സന്ദര്‍ശനം, റസിഡന്‍സ് വിസകള്‍ക്ക് പാസ്‌പോര്‍ട്ടില്‍ സ്റ്റിക്കര്‍ പതിക്കില്ല. സ്റ്റിക്കര്‍ പതിക്കുന്ന സമ്പ്രദായം റദ്ദാക്കിയതായും പകരം എ4 സൈസ് പേപ്പറില്‍ വിസ വിവരങ്ങള്‍ വിമാനത്താവളങ്ങളില്‍ കാണിച്ചാല്‍ മതിയെന്നും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വിവിധ എയര്‍ലൈനുകള്‍ക്ക് അയച്ച സര്‍ക്കുലറില്‍ അറിയിച്ചു. ഇന്ത്യക്ക് പുറമെ യുഎഇ, ഈജിപ്ത്, ജോര്‍ദാന്‍, ഇന്തോനേഷ്യ, ഫിലിപൈന്‍സ്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള എല്ലാ സന്ദര്‍ശക, തൊഴില്‍, […]

KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

ഇന്ത്യക്കാര്‍ ഉള്‍പ്പടെ പതിനായിരം തൊഴിലാളികളുടെ ലേബര്‍ പെര്‍മിറ്റുകള്‍ കുവൈത്ത് റദ്ദാക്കുന്നു.

കുവൈത്ത് സിറ്റി: ഇന്ത്യക്കാര്‍ ഉള്‍പ്പടെ പതിനായിരം തൊഴിലാളികളുടെ ലേബര്‍ പെര്‍മിറ്റുകള്‍ കുവൈത്ത് റദ്ദാക്കുന്നു. ഈദ് അല്‍ ഫിത്ര്‍ അവധിക്ക് ശേഷം, രാജ്യത്ത് പെര്‍മിറ്റ് റദ്ദാക്കല്‍ നടപടികള്‍ ആരംഭിക്കുമെന്നാണ് വിവരം. കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും, സാധുത ഇല്ലാത്തതുമായ പതിനായിരത്തിലധികം വര്‍ക്ക് പെര്‍മിറ്റുകളാണ് റദ്ദാക്കുക. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചണ് നടപടി. ഏപ്രില്‍ 25 ന് ശേഷമുള്ള ആദ്യഘട്ടത്തില്‍ 2,500 പേര്‍ക്ക് തൊഴില്‍ പെര്‍മിറ്റ് നഷ്ടമാകും. വര്‍ക്ക് പെര്‍മിറ്റ് നടപടികളിലെ 35ാം ആര്‍ട്ടിക്കിള്‍ അനുസരിച്ചാണ് […]

Hajj Umrah NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇരുപത്തേഴാം രാവിൽ മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ പ്രവാചക പള്ളിയിലും 20 ലക്ഷത്തിലധികം വിശ്വാസികൾ നമസ്കരിക്കാൻ എത്തി

മക്ക/ മദീന: റമദാനിലെ അവസാന പത്ത് ദിവസങ്ങളിലെ പുണ്യ രാത്രിയായ ഇരുപത്തിയേഴാം രാവിൽ ജന ലക്ഷങ്ങൾ മക്കയിലും മദീനയിലും സംഗമിച്ചു.മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ പ്രവാചക പള്ളിയിലും 20 ലക്ഷത്തിലധികം വിശ്വാസികൾ ഇശാ നിസ്കാരത്തിനായും തറാവീഹ്, ഖിയാമുല്ലൈൽ പ്രത്യേക രാത്രി പ്രാർത്ഥനകൾക്കായും ഒത്തുകൂടിയെന്നാണ് കണക്കുകൾ. നാഥനിലേക്ക് ഇരു കയ്യുയർത്തി പ്രാർത്ഥനാ മനസ്സുമായി അലിഞ്ഞു ചേരാൻ ജനലക്ഷങ്ങൾ മക്കയിലേക്കും മദീനയിലേക്കും ഒഴുകുകയായിരുന്നു. ഉംറ തീർഥാടകരും രാത്രി നമസ്കാരങ്ങൾക്ക് അണിനിരന്നപ്പോൾ ഹറമും പരിസരവും ജനനിബിഡമായി. ഇശാ നിസ്‌കാരത്തിന് ശേഷം നടന്ന […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ലോ ഫാറ്റ്, ഹൈ ഫാറ്റ് പാലും തമ്മിൽ വ്യത്യാസമുണ്ടെന്ന് സഊദി ആൻഡ് ഡ്രഗ് അതോറിറ്റി

റിയാദ്: സഊദിയുടെ സാങ്കേതിക നിയന്ത്രണമായ “പേസ്റ്ററൈസ്ഡ് മിൽക്ക്” അനുസരിച്ച് പാലിലെ കൊഴുപ്പിന്റെ ശതമാനം അഥവാ ലോ ഫാറ്റ്, ഹൈ ഫാറ്റ് പാലും തമ്മിൽ വ്യത്യാസമുണ്ടെന്ന് സഊദി ആൻഡ് ഡ്രഗ് അതോറിറ്റി വിശദീകരിച്ചു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക കൊഴുപ്പ് കുറഞ്ഞ പാലും കൊഴുപ്പ് കൂടിയ പാലും തമ്മിൽ വ്യത്യാസമില്ലെന്ന തരത്തിൽ പ്രചരണം നടക്കുന്നതിനിടെയാണ് അതോറിറ്റി വിശദീകരണം പുറത്തിറക്കിയത്. ഇങ്ങനെ പ്രചരിക്കുന്നതിൽ യാതൊരു സത്യവുമില്ലെന്നും അവ തമ്മിൽ വേർതിരിക്കുന്നത് വാണിജ്യപരമായ ലക്ഷ്യമാണെന്നും അതോറിറ്റി […]

NEWS - ഗൾഫ് വാർത്തകൾ

ചെറിയ പെരുന്നാളിന് വലിയ സന്തോഷം നൽകി വിമാന കമ്പനികൾ ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറഞ്ഞു

ദുബൈ/മസ്‌കത്ത്: ചെറിയ പെരുന്നാളിന് ദിവസങ്ങൾ മാത്രമുള്ളപ്പോൾ ദുബൈ – കേരള സെക്ടറിലും ഒമാൻ-കേരള സെക്ടറിലും വിമാന നിരക്ക് കുറഞ്ഞതിന്റെ സന്തോഷത്തിലാണ് പ്രവാസികൾ. ഇന്നും നാളെയും ഏറ്റവും കുറഞ്ഞ നിരക്കിൽ ദുബൈയിൽ നിന്നു കൊച്ചിയിലേക്കു വിമാനം കിട്ടും. ഇന്നു 291 ദിർഹം (6500 രൂപ) മാത്രമാണ് കൊച്ചിയിലേക്കുള്ള നിരക്ക്. നാളെയും ഇതേ നിരക്കാണ്. 19നും 20നും നിരക്ക് 514, 580 ദിർഹമാകും (12000 രൂപ). 21നും 22നും വീണ്ടും കുറഞ്ഞു 380 ദിർഹത്തിലെത്തും (8400 രൂപ). നാളെയും മറ്റന്നാളും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

E-വിസ ഖത്തറിൽ ഇനി സഞ്ചാരികൾക്ക് പ്രവേശനം കൂടുതൽ എളുപ്പമാകും

ദോഹ:ഖത്തറില്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂടുതലാളുകളെ ഖത്തറിലേക്കാകര്‍ഷിക്കുന്നതിനുമായി ഇ വിസയുടെ മൂന്ന് പുതിയ വിഭാഗങ്ങള്‍ ഹയ്യ പ്ലാറ്റ്‌ഫോമില്‍ ചേര്‍ക്കുന്നു. ഇത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിനോദസഞ്ചാരികള്‍ക്ക് തടസ്സമില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നതാണ് നടപടി. എല്ലാ വിനോദസഞ്ചാരികള്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള രാജ്യത്തെ ഏക പോര്‍ട്ടലായി ഹയ്യ പ്ലാറ്റ്‌ഫോം മാറുമെന്ന് അദ്ദേഹം പറഞ്ഞു.ജി.സി.സി താമസക്കാര്‍ക്ക് ഹയ്യ പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കുകയും എളുപ്പത്തില്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ഈദുൽ ഫിത്വർ ദിനത്തിൽ ശക്തമായ മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യത

റിയാദ്:ഈദുൽ ഫിത്വർ ദിനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകൻ മുആദ് അൽഅഹ്മദി അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച മുതൽ ആരംഭിക്കുന്ന കാലാവസ്ഥ വ്യതിയാനം വെള്ളി, ശനി ദിവസങ്ങളിൽ അതിന്റെ പാരമ്യതയിലെത്തും. ഏപ്രിൽ 24 തിങ്കളാഴ്ച മുതൽ വാരാന്ത്യം വരെ വീണ്ടും കാലാവസ്ഥ വ്യതിയാനമുണ്ടാകും.റമദാനിന്റെ അവസാന നാളുകളിലും ഈദുൽ ഫിത്വറിന്റെ നാളുകളിലും സൗദിയിൽ മനോഹരമായ അന്തരീക്ഷമായിരിക്കും. മദീന, മക്ക, ഹായിൽ, അൽഖസീം പ്രവിശ്യകളിലും തബൂക്ക്, അൽജൗഫ്, കിഴക്കൻ പ്രവിശ്യ എന്നിവയുടെ ഏതാനും ഭാഗങ്ങളിലും അസീറിലെ തിഹാമ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സുഡാനോട് സൈനിക നീക്കങ്ങൾ നിർത്തിവയ്ക്കാൻ സൗദി

റിയാദ്:രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും കൈവരിക്കാൻ സുഡാൻ സൈനിക നീക്കങ്ങൾ അവസാനിപ്പിച്ച് ചർച്ചകളിലേക്ക് മടങ്ങണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. പരമാവധി സംയമനം പാലിക്കാനും രാജ്യത്തിന്റെ നേട്ടങ്ങളും കഴിവുകളും കാത്തുസൂക്ഷിക്കാനും ജനതാത്പര്യത്തിന് മുൻഗണന നൽകാനും കരാറുകളിലേക്ക് മടങ്ങാനും സുഡാനിലെ സഹോദരങ്ങളോട് അഭ്യർഥിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അഭ്യർഥിച്ചു.അതേസമയം യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്‌യാൻ സൗദി വിദേശകാര്യ മന്ത്രിയുമായും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണുമായും ടെലിഫോണിൽ ചർച്ച നടത്തി. […]

NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ

ബുധനാഴ്ച മുതൽ ഖത്തറിൽ പെരുന്നാൾ അവധി

ദോഹ:ഖത്തറില്‍ മന്ത്രാലയങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ഏപ്രില്‍ 19 ബുധനാഴ്ച മുതല്‍ ഏപ്രില്‍ 27 വരെ പെരുന്നാള്‍ അവധിയായിരിക്കുമെന്ന് അമീരീ ദീവാന്‍ അറിയിച്ചു. അവധി കഴിഞ്ഞ് ജീവനക്കാര്‍ 2023 ഏപ്രില്‍ 30 ന് ഞായറാഴ്ച ജോലി ആരംഭിക്കും. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

error: Content is protected !!