പെരുന്നാളും ജുമുഅയും ഒരുമിച്ചു വന്നാൽ ഇസ്ലാമിക മതവിധി എന്ത്?
റിയാദ്- ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുമ്പോള്‍ നാളെ പെരുന്നാളും ജുമുഅയും ഒരുമിച്ചു വന്നിരിക്കയാണ്. ഈദും ജുമുഅയും ഒരുമിച്ചുവന്നാല്‍ എന്തു ചെയ്യണമെന്ന മത വിധി ചൂണ്ടിക്കാട്ടി നേരത്തെ തന്നെ സൗദി ഇസ്‌ലാമികകാര്യ മന്ത്രാലയം രാജ്യത്തെ ഇമാമുമാര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കിയിരുന്നു.ജുമുഅയും ഈദ് നമസ്‌കാരവും ഇസ്ലാമിലെ രണ്ട് വേറിട്ട പ്രാര്‍ഥനകളാണ്. ഇവ ഒരുമിച്ച് നിര്‍വഹിക്കാന്‍ പാടുള്ളതല്ല. ഈദ് നമസ്‌കാരം നിര്‍വഹിച്ചവര്‍ ജുമുഅയില്‍ പങ്കെടുക്കാതെ ദുഹര്‍ നമസ്‌കരിച്ചാലും മതി. എന്നാല്‍ ഈദും ജുമുഅയും നിര്‍വഹിക്കാന്‍ തന്നെയാണ് പ്രേരിപ്പിക്കേണ്ടത്. […]