ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സുഹൃത്ത് തൻറെ പേരിൽ എടുത്ത മൊബൈൽ ഫോൺ കൊണ്ട് എക്സിറ്റ് അടിക്കാൻ കഴിയാതെ പ്രവാസി

ഫൈനൽ എക്‌സിറ്റിൽ പോകാൻ നിൽക്കുന്ന പ്രവാസിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത് ഫൈനൽ എക്‌സിറ്റ് വിസ അടിക്കാൻ സ്‌പോൺസർ ശ്രമിക്കുമ്പോഴെല്ലാം റിജക്ട് റിജക്ട് ആവുകയായിരുന്നു ഇദ്ദേഹത്തിൻറെ പേരിൽ ഒരു മൊബൈലിന്റെ തുക അടയ്ക്കാനുണ്ടെന്നാണ് കാണിക്കുന്നത്. ഇദ്ദേഹം ഇൻസ്റ്റാൾമെന്റിൽ മൊബൈൽ വാങ്ങിയിട്ടില്ല. പക്ഷേ ഇദ്ദേഹത്തിൻറെ സുഹൃത്ത് ഇദ്ദേഹത്തിൻറെ ഇക്കാമ വച്ച് ഒരു മൊബൈൽ വാങ്ങിയിരുന്നു. അദ്ദേഹം നാട്ടിലേക്കു പോവുകയും ചെയ്തു. പിന്നീട് ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഏതെങ്കിലും രീതിയിലുള്ള തിരിച്ചടയ്‌ക്കേണ്ട തുക അവശേഷിക്കുന്നുണ്ടെങ്കിൽ ഫൈനൽ എക്‌സിറ്റ് ലഭിക്കില്ല. എന്ന് മനസ്സിലായത് വാർത്തകൾ വാട്സപ്പിൽ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയുടെ മിക്ക പ്രദേശങ്ങളിലും അടുത്ത വ്യാഴാഴ്ച വരെ മഴയും ഇടിയും മിന്നലും തുടരും

ജിദ്ദ:സൗദിയുടെ മിക്ക പ്രദേശങ്ങളിലും അടുത്ത വ്യാഴാഴ്ച വരെ മഴയും ഇടിയും മിന്നലും തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. അസീർ, അൽബാഹ, ജിസാൻ, മക്ക, നജ്‌റാൻ, അൽഖാസിം, റിയാദ്, ഹായിൽ മേഖലകളിൽ മണിക്കൂറിൽ 55 കിലോമീറ്ററിൽ കൂടുതൽ വേഗതയുള്ള പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഈ പ്രദേശങ്ങൾ പേമാരിയും ആലിപ്പഴ വർഷവുമുണ്ടാകും. തബൂക്ക്, മദീന, അൽജൗഫ്, വടക്കൻ അതിർത്തികൾ എന്നിവടങ്ങളിലും കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

അബഹ അൽ ശഹാർ ചുരം നാലുമാസത്തേക്ക് അടയ്ക്കുന്നു

അബഹ:പരിശുദ്ധ റമദാനിൽ ഉംറ തീർത്ഥാടകരായ 20 ഓളം പേർ അപകടത്തിൽ പെട്ട് മരിച്ച അബഹ അൽശഹാർ ചുരം ഏപ്രിൽ 27 (ഞായറാഴ്ച) മുതൽ നാലുമാസത്തേക്ക് അടച്ചിടും. അറ്റകുറ്റപണി നടക്കുന്ന കാലയളവിൽ രാത്രികാലങ്ങളിൽ പരിപൂർണമായി അടക്കുന്ന ചുരം വഴി രാവിലെ ആറുമുതൽ വൈകിട്ട് ആറു വരെ ട്രക്കുകളെ മാത്രം കടത്തിവിടും. ചെറു വാഹനങ്ങൾ മറ്റു ചുരപാതകൾ ഉപയോഗിക്കണം.അസീർ പ്രവിശ്യയിലേക്കു വലിയ വാഹനങ്ങൾക്കും ട്രക്കുകൾക്കും എത്തിച്ചേരാനുള്ള ഏക മാർഗമായ ശഹാർ റോഡ് പണികഴിപ്പിച്ചത് 1980 ലാണ്. 14 കിലോമീറ്റർ നീളത്തിലുള്ള […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ജിദ്ദ എയർപോർട്ടിൽ ഇനിമുതൽ കയർ കൊണ്ട് കിട്ടിയ ലഗേജുകൾ അനുവദിക്കില്ല

ജിദ്ദ: വൻ തിരക്ക് അനുഭവപ്പെടുന്നതിനാൽ യാത്രാ നടപടികൾ എളുപ്പമാക്കാനായി ജിദ്ദ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് യാത്രക്കാർക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകി. യാത്രക്കാർ കൊണ്ട് പോകുന്ന ലഗേജുകളുടെ കാര്യത്തിൽ പുലർത്തേണ്ട കണിശതയെക്കുറിച്ചാണ് എയർപോർട്ട് അധികൃതർ ഓർമ്മപ്പെടുത്തിയിട്ടുള്ളത്. തുണിക്കഷ്ണങ്ങൾ കൊണ്ടും കയർ കൊണ്ടുമെല്ലാം വരിഞ്ഞ് കെട്ടിയ ലഗേജുകൾ, ക്രമരഹിതമായതും റൗണ്ടിലുള്ളതുമായ ലഗേജുകൾ, നീണ്ട സ്ട്രാപുകളുള്ള ലഗേജുകൾ, തുണി സഞ്ചികൾ ലഗേജാക്കിയത്, ടിക്കറ്റിൽ അനുവദിക്കപ്പെട്ടതിലും കൂടുതൽ ഭാരമുള്ള ലഗേജുകൾ എന്നിവയെല്ലാം അനുവദിക്കാത്തതും യാത്രക്കാരുടെ യാത്രാ നടപടികൾ വൈകിപ്പിക്കാൻ ഇടയാക്കുന്നവയുമാണെന്ന് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയുടെ സുഡാനിലെ രക്ഷാപ്രവർത്തനത്തിന് ലോകരാജ്യങ്ങളുടെ അഭിനന്ദനങ്ങൾ

ജിദ്ദ:സൈനിക വിഭാഗങ്ങൾ തമ്മിൽ രൂക്ഷമായ പോരാട്ടം നടക്കുന്ന സുഡാനിൽ നിന്ന് തങ്ങളുടെ പൗരന്മാർ അടക്കമുള്ള വിവിധ രാജ്യക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ച സൗദി അറേബ്യക്ക് അമേരിക്കയും കുവൈത്തും നന്ദി പറഞ്ഞു. തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ സുഡാനിൽ നിന്ന് സുരക്ഷിതമായി ഒഴിപ്പിക്കുന്നതിൽ നിർണായക സഹായം നൽകിയ സൗദി അറേബ്യക്കും എത്യോപ്യക്കും ജിബൂത്തിക്കും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നന്ദി പറഞ്ഞു. അമേരിക്കൻ ഗവൺമെന്റ് ഉദ്യോഗസ്ഥരെ ഖാർത്തൂമിൽനിന്ന് അമേരിക്കൻ സൈന്യം ഒഴിപ്പിച്ചതായും ബൈഡൻ പറഞ്ഞു.സുഡാനിൽ കുടുങ്ങിയ തങ്ങളുടെ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിച്ച് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

കനത്ത മഴ തായിഫ് പ്രളയത്തിൽ

തായിഫ് – കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ നഗരത്തിലെ അൽവിസാം ഡിസ്ട്രിക്ടിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ പുറത്തുവന്നു. പ്രളയത്തിൽപെട്ട കാറിൽ കുടുങ്ങിയ സ്ത്രീകൾ അടക്കമുള്ള യാത്രക്കാരെ രക്ഷപ്പെടുത്തുന്നതിന്റെയും മറ്റൊരു കാറിലെ യാത്രക്കാരെ മറ്റുള്ളവർ രക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങൾ വീഡിയോയിലുണ്ട്. ഡ്രൈനേജ് സംവിധാനമില്ലാത്തതാണ് ശക്തമായ മഴക്കിടെ അൽവിസാം ഡിസ്ട്രിക്ടിൽ പ്രളയമുണ്ടാകാൻ കാരണം. مياة السيول تغرق حي الوسام بالطائف ?? pic.twitter.com/muOmlf2Sor — بوابة طقس العالم (@WordGateWeather) April 22, 2023

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഹൗസ് ഡ്രൈവർമാർ അടക്കമുള്ള ഗാർഹിക തൊഴിലാളികളുടെ ഉത്തരവാദിത്വം, സ്പോൺസറുടെ അടുത്തെത്തുന്നത് വരെ,റിക്രൂട്ട്മെൻറ് സ്ഥാപനങ്ങൾക്ക്

റിയാദ്:സൗദിയിൽ ഹൗസ് ഡ്രൈവർമാർ അടക്കമുള്ള ഗാർഹിക തൊഴിലാളികൾ പുതിയ വിസയിലെത്തിയാൽ സ്‌പോൺസർമാരുടെ അടുക്കൽ എത്തുന്നവത് വരെ റിക്രൂട്ടമെന്റ് സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തിലായിരിക്കുമെന്നും പിന്നീട് എകസ്റ്റ് റീ എൻട്രി വിസയിലെത്തുന്ന സമയങ്ങളിൽ ജോലിചെയ്യുന്ന സ്‌പോൺസർമാരുടെ ഉത്തരവാദിത്വത്തിലായിരിക്കുമെന്നും സൗദി പാസ്‌പോർട്ടു വിഭാഗം(ജവാസാത്ത്) വ്യക്തമാക്കി. ഒരോ സമയത്തും രാജ്യത്തെത്തുന്ന വീട്ടുജോലിക്കാരെ സ്വീകരിച്ച് സംരക്ഷിക്കേണ്ടത് ചുമതലപ്പെട്ടവരുടെ ബാധ്യതയാണ്. വീഴ്ച വരുത്തിയാൽ ഉത്തരവാദിത്വം റിക്രൂട്ടമെന്റ് ഏജൻസിയോ സ്‌പോൺസറോ വഹിക്കേണ്ടി വരുമെന്നും ജവാസാത്ത് വ്യക്താമാക്കി. സൗദിയിലെത്തുന്ന ഗാർഹിക തൊഴിലാളികളെ സ്വീകരിച്ച് വീട്ടിലെത്തിക്കാനും സംരക്ഷണം നൽകാനും മറ്റൊരാളെ ചുമതലപ്പെടുത്താനുള്ള […]

SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ

ഇക്കാമ ഇല്ലാതെ വിമാന ടിക്കറ്റുമായി വിമാനത്താവളത്തിലെത്തിയാൽ ജവാസാത്ത് ഫൈനൽ എക്‌സിറ്റ് ചെയ്തു തരുമോ?. യാഥാർത്ഥ്യമെന്ത്?

മടക്കയാത്രയുടെ ഉറപ്പാക്കിയ ടിക്കറ്റുമായി വിമാനത്താവളത്തിലെത്തിയാൽ ജവാസാത്ത് ഫൈനൽ എക്‌സിറ്റ് നൽകുമെന്നു പറയുന്നത് ശരിയല്ല. അതു സാധ്യമല്ല. അങ്ങനെ ഫൈനൽ എക്‌സിറ്റ് വിമാനത്താവളത്തിൽനിന്നു ലഭിക്കില്ല. ഫൈനൽ എക്‌സിറ്റ് നിയമപരമായി ലഭിക്കുന്നതിന് ആദ്യം നിങ്ങൾ ചെയ്യേണ്ടത് ഇഖാമ പുതുക്കുകയാണ്. ഇപ്പോൾ ഒരു വർഷത്തേക്ക് ഇഖാമ പുതുക്കണമെന്നില്ല. മൂന്നു മാസത്തേക്കും ഇഖാമ പുതുക്കാൻ സാധിക്കും. ഇഖാമ പുതുക്കുന്നതിനുള്ള മൂന്നു മാസത്തെ ഫീസ് അടച്ച് ഇഖാമ പുതുക്കിയ ശേഷം ഫൈനൽ എക്‌സിറ്റ് സമ്പാദിക്കാൻ കഴിയും. ഫൈനൽ എക്‌സിറ്റ് അടിച്ച ശേഷം 60 ദിവസം […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ WORLD

സുഡാനിൽ നിന്നുള്ള സൗദിയുടെ രക്ഷാപ്രവർത്തനദൗത്യം വിജയകരം, മറ്റെല്ലാ രാജ്യങ്ങൾക്കും മുന്നേ സ്വന്തം പൗരന്മാരെ നാട്ടിലെത്തിച്ചു സൗദി

ജിദ്ദ:ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽനിന്ന് സ്വന്തം പൗരൻമാരെ രക്ഷിച്ചെടുത്ത് സൗദി അറേബ്യ. പെരുന്നാളിന്റെ ഇടവേളയിലെ വെടിനിർത്തലിന്റെ സൗകര്യം ഉപയോഗിച്ചാണ് നാലു കപ്പലുകളിലായി സൗദി രക്ഷാപ്രവർത്തനം നടത്തിയത്. സുഡാൻ സൈന്യത്തിന്റെ സഹായത്തോടെയായിരുന്നു സൗദിയുടെ അതിവേഗ നീക്കം നടന്നത്. സുഡാനിൽനിന്ന് ഒഴിപ്പിച്ചവർക്ക് ജിദ്ദ തുറമുഖത്ത് സ്വീകരണം നൽകി. കലാപത്തിനിടെ ഖാർത്തൂം വിമാനതാവളത്തിൽനിന്ന് വെടിയേറ്റ സൗദിയ വിമാനത്തിലുണ്ടായിരുന്ന ജീവനക്കാർക്ക് കപ്പലിൽ സ്വീകരണം നൽകി. സൗദി ദേശീയ പതാക നൽകിയാണ് എല്ലാവരെയും സ്വീകരിച്ചത്. ഈ വിമാനത്തിലെ യാത്രക്കാരെയും കപ്പലിൽ ജിദ്ദയിൽ എത്തിച്ചു. ഒരു […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഈദുൽ ഫിത്ർ രണ്ടാം ദിനം മദീന ബസ് സർവീസ് വീണ്ടും ആരംഭിച്ചു

മദീന:ഈദുൽ ഫിത്ർ രണ്ടാം ദിനം മദീന ബസ് സർവീസ് പുനരാരംഭിച്ചതായി മദീന വികസന സമിതി അറിയിച്ചു. ഇനി മുതൽ എല്ലാ ദിവസവും രാവിലെ ആറു മുതൽ രാത്രി പത്ത് മണി വരെയാണ് സർവീസ് സമയം.മദീനയുടെ വിവിധ ഭാഗങ്ങളിൽ അഞ്ച് റൂട്ടുകളിലായി 98 ബസ് സ്റ്റേഷനുകളെ ബന്ധിപ്പിച്ചാണ് സർവീസ്. ഹറമൈൻ ട്രെയിൻ, മസ്ജിദുന്നബവി റൂട്ടിൽ ഓരോ 60 മിനിട്ടിലും സർവീസ് സൗകര്യം ലഭ്യമാണ്. എയർപോർട്ട് – മസ്ജിദുന്നബവി റൂട്ടിൽ ഓരോ അര മണിക്കൂറിലും സർവീസുണ്ട്. തയ്യിബ യൂനിവേഴ്‌സിറ്റി- അൽആലിയ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ WORLD

സുഡാനിൽ നിന്നുള്ള ആദ്യ കപ്പൽ ജിദ്ദ തുറമുഖത്ത് എത്തി

ജിദ്ദ:സുഡാനിൽനിന്നുള്ള സൗദി പൗരൻമാരെയും വഹിച്ചുള്ള ആദ്യകപ്പൽ ജിദ്ദയിലെത്തി. അൻപത് സൗദി പൗരൻമാരാണ് കപ്പിലിൽ ഉള്ളത്. മറ്റു രാജ്യങ്ങളിലെ പൗരൻമാരും ഈ കപ്പലിൽ ഉണ്ട്. ഇന്ത്യക്കാരുണ്ടോ എന്ന കാര്യം വ്യക്തമല്ല. സുഡാനിൽനിന്ന് ഒഴിപ്പിക്കുന്ന ഇന്ത്യക്കാരെ പാർപ്പിക്കാൻ ജിദ്ദയിലെ ഇന്ത്യൻ എംബസി സ്‌കൂളിൽ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നാലു കപ്പലുകളിലായി 158 പേരെയാണ് സുഡാനിൽനിന്ന് ഒഴിപ്പിക്കുന്നത്. സുഡാൻ സൈന്യത്തിന്റെ സഹകരണത്തോടെയാണ് ഒഴിപ്പിക്കൽ നടക്കുന്നത്.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ജിദ്ദ എയർപോർട്ടിൽ വൻ തിരക്ക്,നേരത്തെ എത്താൻ നിർദ്ദേശിച്ച് അധികൃതർ

ജിദ്ദ:വിശുദ്ധ റമദാനിലെ അവസാനദിവസങ്ങള്‍ വിശുദ്ധ ഹറമില്‍ ചെലവഴിച്ച തീര്‍ഥാടകള്‍ സ്വദേശങ്ങളിലേക്ക് മടങ്ങിത്തുടങ്ങിയതോടെ ജിദ്ദ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്‍ തിരക്ക്. എയര്‍പോര്‍ട്ടിന് താങ്ങാനാവത്ത വിധത്തിലുള്ള തിരക്കുണ്ടെന്നും യാത്രക്കാര്‍ നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷമുണ്ടായ വന്‍തിരക്ക് എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം താളം തെറ്റിച്ചതിനാല്‍ ഇക്കുറി തിരക്ക് കൈകാര്യം ചെയ്യാന്‍ നേരത്തെ തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നു. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഗോള ശാസ്ത്രജ്ഞർക്കും ഒരു പടി മുന്നിലായി സുദൈറിലെ മാസപ്പിറവി നിരീക്ഷകർ

റിയാദ്:സൗദി അടക്കമുള്ള അറബ് രാജ്യങ്ങളില്‍ ഈദുല്‍ ഫിത്വര്‍ ശനിയാഴ്ചയാകുമെന്നും വ്യാഴാഴ്ച മാസപ്പിറവി കാണില്ലെന്നും കണക്കുകള്‍ നിരത്തിയുള്ള 25 പേരടങ്ങിയ ഗോളശാസ്ത്രജ്ഞരുടെ കൂട്ടായ്മയുടെ പ്രവചനം ശരിയായില്ല. വ്യാഴാഴ്ച സൂര്യനസ്തമിച്ചാല്‍ ചന്ദ്രന്‍ 24 മിനുട്ട് ആകാശത്തുണ്ടാവുമെന്നും ആകാശം തെളിഞ്ഞു നിന്നാല്‍ മാസപ്പിറവി ദൃശ്യമാകുമെന്നുമുള്ള സുദൈറിലെ പ്രമുഖ മാസപ്പിറവി നിരീക്ഷകന്‍ അബ്ദുല്ല അല്‍ഖുദൈരിയുടെ അഭിപ്രായം കൃത്യമായി പുലര്‍ന്നു. മാസപ്പിറവി ദൃശ്യമാകില്ലെന്നും ശനിയാഴ്ചയാണ് ഈദുല്‍ ഫിത്വറെന്നുമാണ് വ്യാഴാഴ്ച വൈകുന്നേരം വരെ 13 രാജ്യങ്ങളിലെ 25 ഗോളശാസ്ത്രജ്ഞര്‍ സംയുക്തമായി പറഞ്ഞിരുന്നത്. നഗ്‌ന നേത്രങ്ങള്‍, ടെലിസ്‌കോപ്പ് […]

KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാൻ കുവൈത്ത്, പ്രവാസികൾ ജനസംഖ്യയുടെ 30% ആയി കുറഞ്ഞേക്കും

കുവൈത്ത്:ഈദുല്‍ ഫിത്തര്‍ അവധിക്ക് ശേഷം ജനസംഖ്യാ ഘടനയിലെ അപാകം പരിഹരിക്കുന്നതിനുള്ള ചര്‍ച്ച തുടങ്ങുമെന്നും തീരുമാനങ്ങള്‍ ഉടന്‍ നടപ്പാക്കാന്‍ അധികാരികള്‍ക്ക് അയക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ പാര്‍ലമെന്റ് പുറപ്പെടുവിച്ച ജനസംഖ്യാ ഘടനപ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുകയാണെന്ന് അവര്‍ പറഞ്ഞു. പ്രവാസികളുടെ എണ്ണം 30 ശതമാനമായി കുറയ്ക്കുമെന്ന് ഉറപ്പുനല്‍കുന്നതാണ് നിയമം. കുവൈറ്റികള്‍ ജനസംഖ്യയുടെ 70 ശതമാനമായിരിക്കണം. നിലവില്‍ പ്രവാസികളാണ് ജനസംഖ്യയുടെ ഭൂരിഭാഗവും. പ്രവാസി തൊഴിലാളികളുടെ ആവശ്യകതയും ഈ പ്ലാനില്‍ പറഞ്ഞിരിക്കുന്ന പ്രൊഫഷണല്‍ യോഗ്യതകള്‍ സംഘടിപ്പിക്കുന്ന പ്രോഗ്രാമുകളും പ്രവാസികളുടെ […]

NEWS - ഗൾഫ് വാർത്തകൾ

ബഹ്റൈൻ ദമാം ക്രോസ് വേ വഴിയാത്ര ചെയ്യുന്ന പ്രവാസികൾ ക്രോസ് വേ അധികൃതരുടെ നിർദ്ദേശങ്ങൾ ശ്രദ്ധിക്കുക.

റിയാദ്- ബഹ്‌റൈനിലേക്ക് പോകാനായി കിംഗ് ഫഹദ് കോസ്‌വേയിലെത്തുന്ന സൗദി പൗരന്മാരും വിദേശികളും യാത്രാമാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കോസ്‌വേ അധികൃതര്‍ ആവശ്യപ്പെട്ടു. അവധി ദിവസമായതിനാല്‍ നിരവധി പേര്‍ ബഹ്‌റൈനില്‍ പോകുന്നതിന്റെ പശ്ചാത്തലത്തിലാണ് അറിയിപ്പ്.ബഹ്‌റൈനിലേക്ക് പോകുന്ന പ്രവാസികള്‍ റീ എന്‍ട്രിയും ആറുമാസത്തില്‍ കുറയാത്ത കാലാവധിയുള്ള പാസ്‌പോര്‍ട്ടും കൈവശം വെക്കണം. വാഹനവുമായി പോകുന്ന എല്ലാ യാത്രക്കാര്‍ക്കും ലൈസന്‍സ്, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ രേഖയായ ഇസ്തിമാറ എന്നിവ നിര്‍ബന്ധമാണ്. മറ്റുള്ളവരുടെയോ സ്ഥാപനങ്ങളുടെയോ വാഹനവുമായി പോകുന്നവര്‍ അതിനുള്ള പ്രത്യേക അനുമതി ഓണ്‍ലൈനില്‍ എടുക്കണം. ബഹ്‌റൈനിലേക്കുള്ള വാഹനത്തിന്റെ ഇന്‍ഷുറന്‍സ് […]

error: Content is protected !!