ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ

മദീനയിൽ ഇനി ഇലക്ട്രിക് ബസുകളും

മദീന – പ്രവാചക നഗരിയില്‍ ഇലക്ട്രിക് ബസ് സര്‍വീസിന് തുടക്കമായി. മദീന ഗവര്‍ണറും മദീന വികസന അതോറിറ്റി ചെയര്‍മാനുമായ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇലക്ട്രിക് ബസ് സര്‍വീസ് ഉദ്ഘാടനം ചെയ്തു. മദീന സന്ദര്‍ശകര്‍ക്കും നഗരവാസികള്‍ക്കും പരിസ്ഥിതി സൗഹൃദവും നൂതനുമായ പൊതുഗതാഗത സംവിധാനം പ്രദാനം ചെയ്യുന്ന സേവനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് മന്ത്രിയും പൊതുഗതാഗത അതോറിറ്റി ചെയര്‍മാനുമായ എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിറും മദീന മേയര്‍ എന്‍ജിനീയര്‍ ഫഹദ് അല്‍ബുലൈഹിശിയും സാപ്റ്റ്‌കോ സി.ഇ.ഒ എന്‍ജിനീയര്‍ ഖാലിദ് […]

NEWS - ഗൾഫ് വാർത്തകൾ

റമദാനിലെ ആദ്യ പത്തിൽ മക്കയിലും മദീനയിലും കണ്ടെത്തിയത് 8200 ഓളം നിയമലംഘനങ്ങൾ

മക്ക – വിശുദ്ധ റമദാനിലെ ആദ്യത്തെ പത്തു ദിവസത്തിനിടെ മക്കയിലും മദീനയിലും പൊതുഗതാഗത അതോറിറ്റി സംഘങ്ങൾ നടത്തിയ പരിശോധനകളിൽ ടാക്‌സികളും ബസുകളും അടക്കമുള്ള വാഹനങ്ങളുടെ ഭാഗത്ത് 8200 നിയമ ലംഘനങ്ങൾ കണ്ടെത്തി. ഡ്രൈവർ കാർഡ് ലഭിക്കുന്നതിനു മുമ്പായി ബസ് ഡ്രൈവർമാരെ ജോലിക്കു വെക്കൽ, ഓപറേറ്റിംഗ് കാർഡ് നേടാതെ ബസുകൾ പ്രവർത്തിപ്പിക്കൽ, ഉപയോഗശൂന്യമായ ടോയ്‌ലറ്റുകൾ എന്നീ നിയമ ലംഘനങ്ങളാണ് ബസുകളുടെ ഭാഗത്ത് പ്രധാനമായും കണ്ടെത്തിയത്. ഓപറേറ്റിംഗ് കാർഡില്ലാതെ പ്രവർത്തിപ്പിക്കൽ, സുരക്ഷ ബാരിയറുകൾ മാനദണ്ഡങ്ങൾക്ക് യോജിക്കാതിരിക്കൽ എന്നീ നിയമ ലംഘനങ്ങൾ […]

NEWS - ഗൾഫ് വാർത്തകൾ

നിക്ഷേപകർക്ക് വൻ ഓഫറുമായി ബഹ്റൈൻ ഇനി ഗോൾഡൻ ലൈസൻസ്

മനാമ- ഇതര ജി.സി.സി രാജ്യങ്ങളുടെ ചുവടുപിടിച്ച് ബഹ്‌റൈനിലും ഗോള്‍ഡന്‍ ലൈസന്‍സ് വരുന്നു. എന്നാല്‍ രാജ്യത്തു വന്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമുള്ളവര്‍ക്കായാണ് ഗോള്‍ഡന്‍ ലൈസന്‍സ് പ്രഖ്യാപിച്ച് ബഹ്‌റൈന്‍. കുറഞ്ഞത് 500 തൊഴില്‍ അവസരം സൃഷ്ടിക്കാന്‍ കഴിയുന്നതോ 5 കോടി ഡോളറെങ്കിലും (400 കോടി രൂപ) മുതല്‍മുടക്കുള്ളതോ ആയ നിക്ഷേപങ്ങള്‍ക്കാണ് ഗോള്‍ഡന്‍ ലൈസന്‍സ് നല്‍കുന്നത്.ലൈസന്‍സ് നേടുന്ന കമ്പനികള്‍ക്ക് ബഹ്‌റൈനില്‍ ഭൂമി ലഭിക്കും. അടിസ്ഥാന സൗകര്യവും സര്‍ക്കാര്‍ അനുമതികളും വേഗത്തില്‍ ലഭിക്കും. ബിസിനസ് ലൈസന്‍സ്, ബില്‍ഡിംഗ് പെര്‍മിറ്റ് എന്നിവയ്ക്കായി കാത്തു നില്‍ക്കേണ്ടതില്ല. […]

NEWS - ഗൾഫ് വാർത്തകൾ

ഖത്തറിൽ വാഹനങ്ങളുടെ സ്പെഷ്യൽ നമ്പറുകൾക്ക് വേണ്ടി നടത്തുന്ന ലേലം നാളെ ഉച്ചക്ക് 12 മണി വരെ തുടരും

ദോഹ- ഖത്തറിൽ വാഹനങ്ങളുടെ സ്‌പെഷ്യൽ നമ്പറുകൾക്കുവേണ്ടി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നടത്തുന്ന 14-ാമത് ഇലക്‌ട്രോണിക് ലേലം ഇന്നലെ ആരംഭിച്ചു. ലേലം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 വരെ തുടരും.ലേലത്തിലെ പ്രത്യേക നമ്പർ പ്ലേറ്റുകളെ രണ്ട് വിഭാഗങ്ങളായി തിരിച്ച് രണ്ടിനും വെവ്വേറെ സെക്യൂരിറ്റി ഡെപ്പോസിറ്റ് നിശ്ചയിച്ചതായി മന്ത്രാലയം അറിയിച്ചു. ആദ്യ ഗ്രൂപ്പിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് 10,000 റിയാലും രണ്ടാമത്തെ ഗ്രൂപ്പിന് 5,000 റിയാലുമാണ്.877777, 889888 എന്നിങ്ങനെയുള്ള ചില നമ്പറുകളുടെ പ്രാരംഭ വില രണ്ട് ലക്ഷം റിയാലാണ്. അതേസമയം 320320, […]

NEWS - ഗൾഫ് വാർത്തകൾ

ഖത്തറിൽ കടബാധ്യത കൊണ്ട് വിഷമിക്കുന്നവരുടെ ബാധ്യത തീർക്കാൻ ഒരുങ്ങി ഖത്തർ ചാരിറ്റി

ദോഹ- ഖത്തറിൽ കടബാധ്യത കൊണ്ട് വിഷമിക്കുന്ന നൂറു പേരുടെ ബാധ്യത തീർക്കാനൊരുങ്ങി ഖത്തർ ചാരിറ്റി. ഖത്തർ ചാരിറ്റിയുടെ ‘അൽ അഖ്‌റബൂൻ’ പ്ലാറ്റ്‌ഫോമിലൂടെയാണ് 98 മില്യനിലധികം വരുന്ന കടബാധ്യത വീട്ടാൻ ഒരുങ്ങുന്നത്. ഖത്തർ ചാരിറ്റിയുടെ റമദാൻ: നിങ്ങളുടെ അടയാളം അവശേഷിപ്പിക്കുക എന്ന കാമ്പയിന്റെ ഭാഗമായാണിത്.ഖത്തരി സമൂഹത്തെ സേവിക്കുന്നതിനും സാമൂഹിക ഐക്യദാർഢ്യം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രവർത്തനത്തിന്റെ ഭാഗം കൂടിയാണ് ഈ പദ്ധതി. ഖത്തർ ചാരിറ്റി നിലവിൽ 46 കേസുകളുള്ള ആദ്യ ബാച്ച് കടക്കാരുടെ കടം വീട്ടാൻ ബന്ധപ്പെട്ട അധികാരികളുമായി ചർച്ച നടത്തുകയാണ്, […]

NEWS - ഗൾഫ് വാർത്തകൾ

എണ്ണ ഉൽപാദനം വെട്ടിക്കുറക്കാനുള്ള തീരുമാനം ഇന്ത്യക്ക് വൻ തിരിച്ചടിയാകും ഇത് ഇന്ധനവില കുതിച്ചുയരാൻ കാരണമാകും

ദുബായ്- എണ്ണ ഉല്‍പാദനം വെട്ടിക്കുറക്കാനുള്ള ഒപെക് പ്ലസ് തീരുമാനം ഇന്ത്യക്ക് തിരിച്ചടിയാകും. ഇപ്പോള്‍തന്നെ വന്‍ വിലയാണ് പെട്രോളിനും ഡീസലിനും നല്‍കേണ്ടിവരുന്നത്. പുതിയ തീരുമാനം ഇന്ത്യ ഉള്‍പ്പെടെ ഇന്ധന ഇറക്കുമതി രാജ്യങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരാന്‍ ഇടയാക്കും.ഉല്‍പാദക രാജ്യങ്ങള്‍ തീരുമാനം നടപ്പാക്കുന്നതോടെ പ്രതിദിനം 36.6 ലക്ഷം ബാരല്‍ എണ്ണയുടെ കുറവ് വിപണിയില്‍ ഉണ്ടാകും. ആഗോള ആവശ്യത്തിന്റെ 3.7 ശതമാനം വരുമിത്. ഇന്ധന വില ബാരലിന് 70 ഡോളറിലേക്കു കൂപ്പു കുത്തിയതാണ് ഉല്‍പാദനം കുറയ്ക്കാനുള്ള തീരുമാനത്തിനു കാരണം.തീരുമാനം പ്രഖ്യാപിച്ചതിനു […]

NEWS - ഗൾഫ് വാർത്തകൾ

തിരക്കു കാരണം ഒരു ഉംറ ചെയ്യാൻ ഇപ്പോഴത്തെ ശരാശരി സമയം 104 മിനിറ്റ്

മക്ക- ഒരു ഉംറയുടെ ശരാശരി സമയം 104 മിനിറ്റാണെന്ന് ഇരുഹറംകാര്യ വിഭാഗം വ്യക്തമാക്കി. ത്വവാഫിന്റെ തുടക്കം മുതൽ സഅ്‌യിന്റെ അവസാനം വരെയുള്ള സമയമാണിത്. സഫ – മർവക്കിടയിലെ നടത്തമായ സഅ്‌യിന് 44 മിനിട്ടാണ് ശരാശരി ആവശ്യമുള്ളത്. ത്വവാഫിന് ശേഷം സഅ്‌യ് ചെയ്യാൻ 11 മിനിട്ട് നടക്കണം. ത്വവാഫിന് 49 മിനിട്ടാണ് എടുക്കുക. റമദാനിലെ ആദ്യപത്തിലെ സമയമാണിത്. എന്നാൽ ജനത്തിരക്ക് കൂടുന്നതിന് അനുസരിച്ച് ഇതിൽ വ്യത്യാസമുണ്ടാകും.

NEWS - ഗൾഫ് വാർത്തകൾ

നാളെ മുതൽ ഞായറാഴ്ച വരെ മക്കയിൽ കനത്ത മഴക്കും കാറ്റിനും സാധ്യത ജാഗ്രത പുലർത്താൻ നിർദ്ദേശം

മക്ക- കനത്ത മഴയും കാറ്റും വരാൻ സാധ്യതയുള്ളതിനാൽ മക്ക പ്രവിശ്യയിലുള്ളവർ നാളെ(വ്യാഴം)മുതൽ ഞായർ വരെ ജാഗ്രത പാലിക്കണമെന്ന് ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് മുന്നറിയിപ്പ് നൽകി. പേമാരിക്ക് സാധ്യതയുള്ളതിനാൽ വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രദേശത്തെ ഗവർണറേറ്റുകൾ മുന്നറിയിപ്പ് സന്ദേശം നൽകിയത്. വ്യാഴാഴ്ച മുതൽ അടുത്ത ഞായറാഴ്ച വരെ ഇടിമിന്നലിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. സൗദിയിലെ വിവിധ പ്രവിശ്യകളിൽ ഞായറാഴ്ച വരെ ഇടിയോടു കൂടിയുള്ള മഴക്കു സാധ്യതയെന്ന് […]

NEWS - ഗൾഫ് വാർത്തകൾ

ഭൂകമ്പ വിവരങ്ങൾ കൈമാറാൻ സൗദിയിൽ പുതിയ പ്ലാറ്റ്ഫോം

റിയാദ്- സൗദിയിൽ ഭൂകമ്പ വിവരങ്ങൾക്ക് പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം തുറന്നു. ഭൂകമ്പ വിവരങ്ങൾക്കുള്ള സൗദിയിലെ ആദ്യ ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്. ഭൂമിശാസ്ത്രപരമായ അപകടങ്ങൾക്കും ഭൂകമ്പ വിവരങ്ങൾക്കുമായി സൗദിയിലെ ആദ്യത്തെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം രാജ്യത്ത് ഉദ്ഘാടനം ചെയ്തതായി സൗദി ജിയോളജിക്കൽ സർവേ അധികൃതരാണ് പ്രഖ്യാപിച്ചത്.സൗദി അറേബ്യയിലും പരിസരങ്ങളിലുമുള്ള ഭൂകമ്പ ഡാറ്റയും, ഭൂകമ്പങ്ങളും ഭൂപടങ്ങളുമായും ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ അടങ്ങിയിരിക്കുന്നു. വ്യവസായ, ധാതുവിഭവ മന്ത്രിയും സൗദി ജിയോളജിക്കൽ സർവേ ഡയറക്ടർ ബോർഡ് ചെയർമാനുമായ ബന്ദർ […]

SAUDI ARABIA - സൗദി അറേബ്യ

പുതിയ സൗദിവൽക്കരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു മന്ത്രാലയം

റിയാദ്: ടൈലറിങ് ഷോപ്പുകളിലെ സഊദിവൽക്കരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദീകരണവുമായി മന്ത്രാലയം. സ്ത്രീകളുടെ വസ്ത്രങ്ങൾക്കായുള്ള ലേഡീസ് ടൈലറിങ് ഷോപ്പുകൾക് മാത്രമാണ് ഇപ്പോൾ സഊദിവത്കരണ നിബന്ധനകൾ ബാധകമെന്നും പുരുഷന്മാരെ നിയോഗിക്കുന്ന സ്ത്രീകളുടെ തയ്യൽ കടകൾക്ക് ബാധകമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി. പദവി ശരിയാക്കാൻ ഒമ്പത് മാസത്തെ സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക സ്ത്രീകളെ സേവിക്കുന്നതിനായി സ്ത്രീകൾ ജോലി ചെയ്യുന്ന സ്ത്രീകളുടെ അലങ്കാര കടകളിലും തയ്യൽ കടകളിലും തീരുമാനം ബാധകമാണ്. സ്ത്രീകളുടെ വസ്ത്ര കടകളും […]

NEWS - ഗൾഫ് വാർത്തകൾ

ഹജുമായി ബന്ധപ്പെട്ട വാക്‌സിനുകൾ സൗദിയിലെ മുഴുവൻ ഹെൽത്ത് സെന്ററുകളിലും ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

റിയാദ് – ഹജുമായി ബന്ധപ്പെട്ട വാക്‌സിനുകൾ സൗദിയിലെ മുഴുവൻ ഹെൽത്ത് സെന്ററുകളിലും ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഈ വാക്‌സിനുകൾ സ്വീകരിക്കാൻ മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യേണ്ടതില്ല. ഹെൽത്ത് സെന്ററുകളെ നേരിട്ട് സമീപിച്ച് വാക്‌സിനുകൾ സ്വീകരിക്കാവുന്നതാണെന്ന് ഇതുമായി ബന്ധപ്പെട്ട് സൗദി പൗരന്മാരിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായി ആരോഗ്യ മന്ത്രാലയം പറഞ്ഞു. അതേസമയം, വിശുദ്ധ റമദാനിലെ ആദ്യ പത്തിൽ മദീനയിൽ 16,271 ഉംറ തീർഥാടകർക്കും സന്ദർശകർക്കും ആരോഗ്യ സേവനങ്ങൾ നൽകിയതായി മദീന ഹെൽത്ത് ക്ലസ്റ്റർ പറഞ്ഞു. ഹറം […]

BAHRAIN - ബഹ്റൈൻ Hajj Umrah INDIA JOB VACANCY - പുതിയ ഗൾഫ് ജോലികൾ KERELA KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ UAE - യുഎഇ WORLD

ഇനി ഓട്ടോമാറ്റിക് ഡ്രൈവിന്റെ കാലം സൗദിയിൽ സെൽഫ് ഡ്രൈവിംഗ് കാർ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ തുടങ്ങി.

റിയാദ് – രാജ്യത്ത് ആദ്യമായി സെൽഫ് ഡ്രൈവിംഗ് കാർ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ തുടങ്ങി. ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിറിനെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി ഡോ. റുമൈഹ് അൽറുമൈഹ് സെൽഫ് ഡ്രൈവിംഗ് കാർ പരീക്ഷണം ഉദ്ഘാടനം ചെയ്തു. ആധുനിക ഗതാഗത സംവിധാനങ്ങൾ പ്രാപ്തമാക്കാനും അവലംബിക്കാനുമുള്ള ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പരീക്ഷണം. ആധുനിക ഗതാഗത ശൈലികൾ സ്വീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് സെൽഫ് ഡ്രൈവിംഗ് വാഹനത്തിന്റെ പരീക്ഷണം […]

NEWS - ഗൾഫ് വാർത്തകൾ

ആദ്യവാരം മുതൽ ഡിസംബർ അവസാനം വരെ അസംസ്‌കൃത എണ്ണ ഉൽപാദനത്തിൽ സ്വമേധയാ കുറവ് വരുത്താൻ ഒപെക് പ്ലസ് രാജ്യങ്ങൾ തീരുമാനിച്ചു.

റിയാദ് – ഈ വർഷം മെയ് ആദ്യം മുതൽ ഡിസംബർ അവസാനം വരെ അസംസ്‌കൃത എണ്ണ ഉൽപാദനത്തിൽ സ്വമേധയാ കുറവ് വരുത്താൻ ഒപെക് പ്ലസ് രാജ്യങ്ങൾ തീരുമാനിച്ചു. സൗദി അറേബ്യ, റഷ്യ, ഇറാഖ്, യു.എ.ഇ, കുവൈത്ത്, ഖസാക്കിസ്ഥാൻ, അൾജീരിയ, ഒമാൻ എന്നീ ഒപെക് പ്ലസ് സഖ്യത്തിലെ പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങളാണ് പ്രതിദിനം 1.649 ദശലക്ഷം ബാരൽ വീതം സ്വമേധയാ കുറയ്ക്കുന്നതായി പ്രഖ്യാപിച്ചത്.അഞ്ചു ലക്ഷം ബാരലാണ് മെയ് മുതൽ ഉൽപാദനത്തിൽ കുറവു വരുത്തുകയെന്ന് സൗദി ഊർജ മന്ത്രാലയ […]

NEWS - ഗൾഫ് വാർത്തകൾ

കമ്പനി സെയിൽസ്മാനെ തടഞ്ഞു നിർത്തി പണം കവർന്ന സംഘം അറസ്റ്റിൽ

ജിദ്ദ – സുരക്ഷ സൈനികർ ചമഞ്ഞ് കമ്പനി സെയിൽസ്മാന്മാരെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി 6,20,000 റിയാൽ തട്ടിയെടുത്ത മൂന്നംഗ സംഘത്തെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തിൽ ഒരാൾ നിയമാനുസൃത ഇഖാമയിൽ രാജ്യത്ത് കഴിയുന്ന ജോർദാനിയും രണ്ടു പേർ സ്വദേശികളുമാണ്. സെയിൽസ്മാന്മാരിൽ നിന്ന് തട്ടിയെടുത്ത പണം പ്രതികളിൽ നിന്ന് പോലീസ് വീണ്ടെടുത്തു. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജിദ്ദ പോലീസ് അറിയിച്ചു.

NEWS - ഗൾഫ് വാർത്തകൾ

ഫാമിലി വിസിറ്റിംഗ് വിസ നിയമം സൗദി കർശനമാക്കുന്നു തബൂക്കിൽ യുവാവിനെ കുടുംബത്തോടൊപ്പം നാടുകടത്തുന്നു

ജിദ്ദ- സൗദിയില്‍ വിസിറ്റ് വിസയുടെ കാലാവധി തീരുകയാണെന്ന കാര്യം ഗൗരവത്തിലെടുക്കാതെ പരീക്ഷ അവസാനിക്കാന്‍ കാത്തിരുന്ന മലയാളി കുടുംബം കുടുങ്ങി. ഭാര്യക്കും രണ്ട് മക്കള്‍ക്കുമായി 45,000 റിയാല്‍ ഫൈനടക്കാനാണ് തബൂക്കിലെ മലയാളി യുവാവ് നിര്‍ബന്ധിതനായിരിക്കുന്നത്. പിഴ തുക അടച്ചശേഷം ഫാമിലിയോടൊപ്പം യുവാവിനും തര്‍ഹീല്‍ വഴി നാട്ടിലേക്ക് മടങ്ങേണ്ടിവരും. മൂന്ന് വര്‍ഷം സൗദിയിലേക്ക് മടങ്ങാനാവില്ലെന്ന വിലക്ക് ബാധകമാകുകയും ചെയ്യും.വിസിറ്റ് വിസ കാലാവധി കഴിയുന്നവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഔദാര്യമോ ആനുകൂല്യമോ പ്രതീക്ഷിക്കേണ്ടെന്നും വിസിറ്റ് വിസയില്‍ കൊണ്ടുവരുന്നവരെ യഥാസമയം തിരിച്ചയച്ച് നടപടികളില്‍നിന്ന് ഒഴിവാകണമെന്നും […]

error: Content is protected !!