ദോഹ:ഈദുല്‍ ഫിത്വര്‍ അവധിക്കാലത്ത് അബു സംറ അതിര്‍ത്തി കടന്നത് 3,76,500 ലധികം യാത്രക്കാരെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 10,7300ലധികം വാഹനങ്ങളും അബു സംറ അതിര്‍ത്തി കടന്നതായി മന്ത്രാലയം അറിയിച്ചു. അയല്‍ രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്കുള്ള ഏക കര അതിര്‍ത്തിയാണ് അബൂ സംറ ബോര്‍ഡര്‍.
പ്രവേശനം സുഗമമാക്കുന്നതിനായി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും വേണ്ടിയുള്ള മെട്രാഷ് 2 ആപ്ലിക്കേഷനില്‍ പ്രീരജിസ്‌ട്രേഷന്‍ സേവനം തുടരുന്നതായി മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.
ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കായി ആഭ്യന്തര മന്ത്രാലയം ഒരു പ്രത്യേക ഫാസ്റ്റ് ട്രാക്ക് സംവിധാനം ഏര്‍പ്പെടുത്തി.
‘ഖത്തരി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മെട്രാഷ് 2 ലെ അബു സംറ ബോര്‍ഡര്‍ ക്രോസിംഗിനായുള്ള പ്രീരജിസ്‌ട്രേഷന്‍ സേവനം പ്രയോജനപ്പെടുത്താം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് മാത്രമായുള്ള അതിവേഗ പാതയിലൂടെ അബു സംറ അതിര്‍ത്തിയില്‍ പുറപ്പെടല്‍, എത്തിച്ചേരല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം.