ജിദ്ദ:കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയുടെ പെട്രോളിതര ആഭ്യന്തരോല്‍പാദനം 1,804 ബില്യണ്‍ റിയാലായി ഉയര്‍ന്നു. 2016 ല്‍ ഇത് 1,526 ബില്യണ്‍ റിയാലായിരുന്നു. കഴിഞ്ഞ കൊല്ലം എണ്ണയിതര ആഭ്യന്തരോല്‍പാദനത്തില്‍ പെട്രോളിതര കയറ്റുമതി 25 ശതമാനമായി ഉയര്‍ന്നു. വിഷന്‍ 2030 പദ്ധതി പ്രഖ്യാപിക്കുന്നതിനു മുമ്പ് ഇത് 18.7 ശതമാനമായിരുന്നു. എണ്ണ, ഗ്യാസ് മേഖലയില്‍ പ്രാദേശിക ഉള്ളടക്കം ആറു വര്‍ഷത്തിനിടെ 37 ശതമാനത്തില്‍ നിന്നന് 59.5 ശതമാനമായി ഉയര്‍ന്നു.
ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്കുള്ള ബാങ്ക് വായ്പകള്‍ രണ്ടു ശതമാനത്തില്‍ നിന്ന് എട്ടു ശതമാനമായും ഇക്കാലയളവില്‍ ഉയര്‍ന്നു. സൈനിക വ്യവസായ മേഖലയില്‍ പ്രാദേശികവല്‍ക്കരണം 12.6 ശതമാനമായി മാറി. വിഷന്‍ 2030 പദ്ധതി പ്രഖ്യാപിക്കുന്നതിനു മുമ്പ് ഇത് 7.7 ശതമാനമായിരുന്നു. യൂനിവേഴ്‌സിറ്റി ബിരുദധാരികളില്‍ തൊഴില്‍ വിപണിയില്‍ പ്രവേശിച്ചവരുടെ അനുപാതം 13.3 ശതമാനത്തില്‍ നിന്ന് 32 ശതമാനമായി വര്‍ധിച്ചു.
കഴിഞ്ഞ വര്‍ഷം വിദേശങ്ങളില്‍ നിന്ന് 82 ലക്ഷം ഉംറ തീര്‍ഥാടകര്‍ എത്തി. വിഷന്‍ 2030 പദ്ധതി പ്രഖ്യാപിക്കുന്നതിനു മുമ്പ് പ്രതിവര്‍ഷം ശരാശരി 62 ലക്ഷം വിദേശ തീര്‍ഥാടകരാണ് രാജ്യത്തെത്തിയിരുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ സൗദി പൈതൃക കേന്ദ്രങ്ങളുടെ എണ്ണം നാലില്‍ നിന്ന് ആറായി ഉയര്‍ന്നു. ആരോഗ്യ സേവനങ്ങള്‍ ലഭ്യമായ ജനവാസ കേന്ദ്രങ്ങളുടെ അനുപാതം 94 ശതമാനമായി. വിഷന്‍ 2030 പദ്ധതി പ്രഖ്യാപിക്കുന്നതിനു മുമ്പ് 84 ശതമാനം ജനവാസ കേന്ദ്രങ്ങളിലാണ് ആരോഗ്യ സേവനങ്ങള്‍ ലഭ്യമായിരുന്നത്.
യു.എന്നിന്റെ ഇ-ഗവണ്‍മെന്റ് സൂചികയില്‍ സൗദി അറേബ്യയുടെ സ്ഥാനം 44 ല്‍ നിന്ന് 31 ആയി മെച്ചപ്പെട്ടു. വളണ്ടിയര്‍മാരുടെ എണ്ണം 22,900 ല്‍ നിന്ന് 6,58,000 ആയി ഉയര്‍ന്നു. സാമൂഹിക പ്രതിബദ്ധതാ പദ്ധതികള്‍ നടപ്പാക്കുന്ന വന്‍കിട കമ്പനികളുടെ അനുപാതം 30 ശതമാനത്തില്‍ നിന്ന് 60 ശതമാനമായും ആറു വര്‍ഷത്തിനിടെ വര്‍ധിച്ചു.