GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ട്രക്കുകൾക്കൊപ്പം യാത്ര ചെയ്യുമ്പോഴുള്ള മാർഗനിർദ്ദേശങ്ങളുമായി ട്രാഫിക് ഡയറക്ടറേറ്റ്

ജിദ്ദ:ട്രക്കുകള്‍ക്കൊപ്പം ഡ്രൈവ് ചെയ്യുമ്പോള്‍ ജാഗ്രതയും നാലു മാര്‍ഗനിര്‍ദേശങ്ങളും ഡ്രൈവര്‍മാര്‍ പാലിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ട്രക്കുകളുടെ വശങ്ങളിലൂടെയും പിന്നിലൂടെയും സഞ്ചരിക്കുമ്പോള്‍ മതിയായ അകലം പാലിക്കണം. ട്രക്കുകളെ ഓവര്‍ടേക്ക് ചെയ്യുമ്പോഴും ഇതേ പോലെ വശങ്ങളില്‍ മതിയായ അകലം കാത്തുസൂക്ഷിക്കണം. ട്രക്കുകളെ മറികടക്കുമ്പോള്‍ മുന്നറിയിപ്പ് സിഗ്നലുകള്‍ ഉപയോഗിക്കേണ്ടതും നിര്‍ബന്ധമാണ്. മറ്റു വാഹനങ്ങള്‍ക്ക് അപകടകരമാകാത്ത നിലക്ക് ട്രക്കുകളെ മറികടക്കാന്‍ സാധിക്കുമെന്ന് ഉറപ്പുവരുത്തണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!