ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ കഴിഞ്ഞവർഷം സന്ദർശിച്ചത് 9 കോടിയിലേറെ ടൂറിസ്റ്റുകൾ

ജിദ്ദ:കഴിഞ്ഞ കൊല്ലം സൗദിയിൽ ആഭ്യന്തര, വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 9.3 കോടിയിലേറെയായി ഉയർന്നതായി സൗദി ടൂറിസം അതോറിറ്റി വെളിപ്പെടുത്തി. ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികൾ കഴിഞ്ഞ വർഷം 18,500 കോടിയിലേറെ റിയാൽ ചെലവഴിച്ചു. വിഷൻ 2030 പദ്ധതി പ്രഖ്യാപിച്ച ശേഷം കുറഞ്ഞ കാലയളവിനുള്ളിൽ സൗദിയിൽ ടൂറിസം മേഖലയിൽ വലിയ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്.
വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ കൈവരിക്കാൻ നിരന്തരമായ കഠിനാധ്വാനമാണ് ടൂറിസം അതോറിറ്റി നടത്തുന്നത്. ലോകമെമ്പാടും 80 ലധികം പ്രൊമോഷണനൽ പര്യടനങ്ങൾ അതോറിറ്റി നടത്തുകയും ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര ഫോറങ്ങളിലും പരിപാടികളിലും പങ്കെടുക്കുകയും മുൻനിര ട്രാവൽ, ടൂറിസം കമ്പനികളുമായും സ്ഥാപനങ്ങളുമായും 500 ലേറെ കരാറുകൾ ഒപ്പുവെക്കുകയും ചെയ്തു. ലോകത്തെങ്ങുമായി 5,000 ലേറെ പങ്കാളികൾ ടൂറിസം അതോറിറ്റിക്കുണ്ട്.
സമീപ കാലത്ത് ആരംഭിച്ച ഏകീകൃത ഔദ്യോഗിക പ്ലാറ്റ്‌ഫോം ആയ നുസുക് വിദേശങ്ങളിൽ നിന്നുള്ള തീർഥാടകരുടെ സൗദിയിലേക്കുള്ള യാത്രാ നടപടികൾ പ്ലാറ്റ്‌ഫോം എളുപ്പമാക്കുന്നു. മേഖലയിലും ആഗോള തലത്തിലും ടൂറിസം ഭൂപടത്തിൽ സൗദി അറേബ്യയെ പ്രധാന കേന്ദ്രമാക്കി മാറ്റാൻ ശ്രമിക്കുന്ന വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ കൈവരിക്കാൻ അതോറിറ്റി നിരന്തര ശ്രമങ്ങൾ നടത്തിവരികയാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!