ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി കഴിഞ്ഞ വർഷം കരസ്ഥമാക്കിയത് 177 പേറ്റന്റ് റെക്കോഡുകൾ

ജിദ്ദ:കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി കഴിഞ്ഞ വർഷം 177 പേറ്റന്റ് റെക്കോഡുകൾ കരസ്ഥമാക്കിയതായി അമേരിക്കയിലെ നാഷണൽ അക്കാദമി ഫോർ ഇൻവെന്റേയ്‌സ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറ്റവുമധികം പേറ്റന്റുകൾ രേഖപ്പെടുത്തുന്നവയിൽ എട്ടാം സ്ഥാനമാണ് ജിദ്ദ കിംഗ് യൂണിവേഴ്‌സിറ്റി കരസ്ഥമാക്കിയിരിക്കുന്നത്. 300 ഓളം ഗവേഷകരുടെ നേതൃത്വത്തിൽ 250ഓളം കണ്ടുപിടുത്തങ്ങൾക്കും നൂതന ചിന്തകൾക്കും പേറ്റന്റുകൾ കരസ്ഥമാക്കാനുള്ള പരിശ്രമത്തിലാണ് യൂണിവേഴ്‌സിറ്റി. വ്യാവസായിക കണ്ടുപിടുത്തങ്ങൾ, പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം, ആരോഗ്യപരിചരണം, നിർമ്മിതബുദ്ധി തുടങ്ങിയ മേഖലകളിലായാണ് ഗവേഷണം നടന്നു വരുന്നത്. ഭരണാധികാരികളുടെ പരിഗണനയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും പിന്തുണയോടെയുമാണ് സർവ്വകലാശാല ഈ നട്ടം വൈകവരിച്ചതെന്നും ആധുനിക ഗവേഷണ രംഗത്ത് അതൊരു നാഴികക്കല്ലാകുമന്നെും ജിദ്ദ കിംഗ് അബ്ദൽ അസീസ് സർവ്വകാലാശാല ആക്റ്റിംഗ് ചാൻസലർ ഡോ. ഹന അൽനഈം അഭിപ്രായപ്പെട്ടു. ആധുനിക ഗവേഷണങ്ങൾക്കും കണ്ടുപിടുത്തങ്ങൾക്കും വേദിയാകാനുതകുന്ന തരത്തിൽ സർവ്വകലാശാലക്കു കീഴിലെ മുഴുവൻ സ്ഥാപനങ്ങളും നേട്ടത്തിൽ പങ്കാളിത്വം വഹിക്കുന്നുണ്ട്. വൈഞ്ജാനിക മേഖലയിലെ കണ്ടുപിടുത്തങ്ങളുടെയും ഗവേഷണങ്ങളുടെയും മേഖലയിൽ സർവകലാശാല ഏറെ മുന്നോട്ടു പോയതിനുള്ള തെളിവുകളാണ് ഈ നേട്ടമെന്ന് സർവ്വകലാശാലക്കു കീഴിലെ ഉന്നത വിദ്യാഭ്യാസ വിഭാഗം ഉപമേധാവിയായ ഡോ. അമീൻ നുഅ്മാൻ അഭിപ്രായപ്പെട്ടു. വൈഞ്ജാനിക സാമ്പത്തിക മണ്ഡലങ്ങളിൽ കുതിച്ചു ചാട്ടമുണ്ടാകുന്ന തരത്തിൽ നിരവധി ഇന്നൊവേഷൻ സെന്റെറുകൾ ഉൾക്കൊള്ളുന്നതാണ് ജിദ്ദയിലെ കിംഗ് അബ്ദുൽ യൂണിവേഴ്‌സിറ്റിയെന്നും ഡോ. അമീൻ നുഅമാൻ കൂട്ടിച്ചേർത്തു.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!