മക്ക:പുണ്യതീർഥ ജലമായ സംസം ലഭിക്കുന്ന സ്ഥലങ്ങൾ ദേശീയ ജല കമ്പനി നിർണയിച്ചു. മക്കയിലെ സംസം ബോട്ട്‌ലിംഗ് പ്ലാന്റ് ആസ്ഥാനം, മക്കയിലെയും ജിദ്ദയിലെയും മദീനയിലെയും പാണ്ട, ബിൻ ദാവൂദ്, ഡാന്യൂബ് ഹൈപ്പർ മാർക്കറ്റ് ശാഖകൾ എന്നിവിടങ്ങളിൽ അഞ്ചു ലിറ്ററിന്റെ സംസം ബോട്ടിലുകൾ ലഭിക്കും. ഒരാൾക്ക് പരമാവധി നാലു ബോട്ടിലുകൾ വീതമാണ് അനുവദിക്കുക. മൂല്യവർധിത നികുതി ഉൾപ്പെടെ ഒരു ബോട്ടിൽ സംസം വെള്ളത്തിന് അഞ്ചര റിയാലാണ് നൽകേണ്ടതെന്നും ദേശീയ ജല കമ്പനി പറഞ്ഞു.