ദോഹ:ദോഹ കോര്‍ണിഷില്‍ ഖത്തര്‍ കറന്‍സി വലിച്ചെറിഞ്ഞയാളെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം. കോര്‍ണിഷില്‍ ഇയാള്‍ ഖത്തര്‍ റിയാല്‍ പൊതുജനങ്ങള്‍ക്ക് നേരെ എറിയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി
ഇയാളെ അറസ്റ്റ് ചെയ്തതായും നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം വ്യക്തമാക്കി