ഉത്തരം: മനുഷ്യ വഭിവശേഷി വികസന മന്ത്രാലയത്തിന്റെ ക്വിവ പോർട്ടൽ വഴി (https://www.qiwa.sa/ar/employeet-ransfer) നിങ്ങൾക്ക് നിലവിലെ സ്‌പോൺസറുടെ സമ്മതമില്ലാതെ സ്‌പോൺസർഷിപ് മാറ്റാം. ഇഖാമയോ വർക്ക് പെർമിറ്റോ പുതുക്കാതിരിക്കുയോ, പുതിയതായി എത്തിയ തൊഴിലാളിക്ക് മൂന്നു മാസം കഴിഞ്ഞും ഇഖാമ എടുത്തു നൽകാതിരിക്കുകയോ ചെയ്താൽ സ്‌പോൺസറുടെ അനുമതിക്കു കാത്തു നിൽക്കാതെ തന്നെ തൊഴിലാളിക്ക് ക്വിവ പോർട്ടൽ വഴി സ്‌പോൺസർഷിപ് മാറ്റാവുന്നതാണ്. അതിന് സ്‌പോൺസറുടെ എൻ.ഒ.സി വാങ്ങേണ്ടതില്ല. പുതിയ വിസയിലെത്തുന്ന തൊഴിലാളിക്ക് മൂന്നു മാസത്തിനകം ഇഖാമയും വർക്ക് പെർമിറ്റും എടുത്തു നൽകേണ്ടത് സ്‌പോൺസറുടെ ഉത്തരവാദിത്തമാണ്.