ഉത്തരം: ഫൈനൽ എക്‌സിറ്റ് അടിച്ചു കഴിഞ്ഞാൽ നിശ്ചിത സമയം (60 ദിവസം) കഴിയുന്നതിനു മുമ്പ് രാജ്യം വിടണമെന്നാണ് നിയമം. അതല്ലെങ്കിൽ ആയിരം റിയാൽ ഫൈൻ നൽകേണ്ടിവരും. സ്‌പോൺസറുടെ അനുമതിയില്ലാതെ സ്‌പോൺസർഷിപ് മാറ്റം സാധിക്കില്ല. കാരണം ആദ്യം ഫൈനൽ എക്‌സിറ്റ് റദ്ദാക്കണം. ഫൈനൽ എക്‌സിറ്റ് റദ്ദാക്കാൻ സ്‌പോൺസർ അദ്ദേഹത്തിന്റെ അബ്ശിർ വഴി നടപടിക്രമങ്ങൾ പൂർത്തിയാക്കി ആയിരം റിയാൽ ഫൈൻ അടക്കണം. തുടർന്ന് നിങ്ങളുടെ ഇഖാമ ഓപ്പൺ ആവും. അതിനുശേഷം സ്‌പോൺസർഷിപ് മാറാൻ സാധിക്കും. ഫൈനൽ എക്‌സിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികൾ സ്‌പോൺസർക്കു അദ്ദേഹത്തിന്റെ അബ്ശിർ വഴിയേ ചെയ്യാൻ സാധിക്കൂ. അതല്ലാതെ തൊഴിലാളിക്ക് ഫൈനൽ എക്‌സിറ്റ് റദ്ദാക്കാനാവില്ല.