ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ WORLD

സുഡാനില്‍നിന്ന് ഒഴിപ്പിക്കുന്ന ഇന്ത്യക്കാര്‍ക്ക് താമസസൗകര്യം ഒരുക്കിയതിനാല്‍ ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിൻറെ പ്രവർത്തന സമയത്തിൽ മാറ്റം

ജിദ്ദ:സുഡാനില്‍നിന്ന് ഒഴിപ്പിക്കുന്ന ഇന്ത്യക്കാര്‍ക്ക് താമസസൗകര്യം ഒരുക്കിയതിനാല്‍ ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ബോയ്‌സ് സെക്ഷനില്‍ നാളെ (ബുധന്‍) മുതല്‍ റഗുലര്‍ ക്ലാസ് ഉണ്ടായിരിക്കുന്നതല്ലെന്ന് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് അറിയിച്ചു. ഒന്നു മുതല്‍ 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇനിയൊരു അറിയിപ്പ് വരെ ഓണ്‍ലൈനിലായിരിക്കും ക്ലാസ്.
അല്‍ രിഹാബ് ഡിസ്ട്രിക്ടിലെ പ്രൈമറി സെക് ഷന്‍ കെട്ടിടത്തില്‍ കെ.ജി, ഒന്ന്, രണ്ട് ക്ലാസുകളും അസീസിയയിലെ ഗേള്‍സ് സെക് ഷന്‍ കെട്ടിടത്തില്‍ മൂന്ന് മുതല്‍ 12 വരെ ക്ലാസുകളും പതിവുപോലെ റഗുലര്‍ ക്ലാസുകളായിരിക്കും. സമയത്തിലും മാറ്റമില്ല.

സംഘര്‍ഷ സാഹചര്യം തുടരുന്ന സുഡാനില്‍നിന്ന് ജിദ്ദ വഴിയാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്. അവരുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്താണ് എംബസിയുടേയും കോണ്‍സുലേറ്റിന്റേയും നിര്‍ദേശ പ്രകാരം ജിദ്ദയിലെ ഇന്ത്യന്‍ സ്‌കൂളില്‍ താമസം ഒരുക്കിയിരിക്കുന്നത്. നേരത്തെ സൗദി ഒഴിപ്പിച്ച് ജിദ്ദയിലെത്തിച്ച ഇന്ത്യക്കാര്‍ക്കു പുറമെ, ഇന്ത്യയുടെ ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി ചൊവ്വാഴ്ച വൈകിട്ട് കൂടുതല്‍ ഇന്ത്യക്കാര്‍ ജിദ്ദയിലെത്തുന്നുണ്ട്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!