തായിഫ് – കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ നഗരത്തിലെ അൽവിസാം ഡിസ്ട്രിക്ടിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ പുറത്തുവന്നു. പ്രളയത്തിൽപെട്ട കാറിൽ കുടുങ്ങിയ സ്ത്രീകൾ അടക്കമുള്ള യാത്രക്കാരെ രക്ഷപ്പെടുത്തുന്നതിന്റെയും മറ്റൊരു കാറിലെ യാത്രക്കാരെ മറ്റുള്ളവർ രക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങൾ വീഡിയോയിലുണ്ട്. ഡ്രൈനേജ് സംവിധാനമില്ലാത്തതാണ് ശക്തമായ മഴക്കിടെ അൽവിസാം ഡിസ്ട്രിക്ടിൽ പ്രളയമുണ്ടാകാൻ കാരണം.
مياة السيول تغرق حي الوسام بالطائف ?? pic.twitter.com/muOmlf2Sor
— بوابة طقس العالم (@WordGateWeather) April 22, 2023