ജിദ്ദ: വൻ തിരക്ക് അനുഭവപ്പെടുന്നതിനാൽ യാത്രാ നടപടികൾ എളുപ്പമാക്കാനായി ജിദ്ദ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് യാത്രക്കാർക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകി.
യാത്രക്കാർ കൊണ്ട് പോകുന്ന ലഗേജുകളുടെ കാര്യത്തിൽ പുലർത്തേണ്ട കണിശതയെക്കുറിച്ചാണ് എയർപോർട്ട് അധികൃതർ ഓർമ്മപ്പെടുത്തിയിട്ടുള്ളത്.
തുണിക്കഷ്ണങ്ങൾ കൊണ്ടും കയർ കൊണ്ടുമെല്ലാം വരിഞ്ഞ് കെട്ടിയ ലഗേജുകൾ, ക്രമരഹിതമായതും റൗണ്ടിലുള്ളതുമായ ലഗേജുകൾ, നീണ്ട സ്ട്രാപുകളുള്ള ലഗേജുകൾ, തുണി സഞ്ചികൾ ലഗേജാക്കിയത്, ടിക്കറ്റിൽ അനുവദിക്കപ്പെട്ടതിലും കൂടുതൽ ഭാരമുള്ള ലഗേജുകൾ എന്നിവയെല്ലാം അനുവദിക്കാത്തതും യാത്രക്കാരുടെ യാത്രാ നടപടികൾ വൈകിപ്പിക്കാൻ ഇടയാക്കുന്നവയുമാണെന്ന് എയർപോർട്ട് അധികൃതർ ഓർമ്മപ്പെടുത്തുന്നു.
സൗദിയിലേക്ക് വിസിറ്റിംഗിനും തീർഥാടനത്തിനുമായി വരുന്നവർ വലിയ തോതിൽ വർദ്ധിച്ചതോടെയാണ് എയർപോർട്ടിൽ തിരക്ക് വർദ്ധിച്ചത്.
ജിദ്ദ എയർപോർട്ട് ഒഴിവാക്കേണ്ട ലഗേജുകളെക്കുറിച്ച് ചിത്ര സഹിതം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത് താഴെ കൊടുക്കുന്നു.