റിയാദ്:ഇന്ന് (ഏപ്രിൽ 20) വൈകിട്ട് മാസപ്പിറവി ദൃശ്യമാകില്ലെന്ന വീക്ഷണം ശരിയല്ലെന്നും രാവിലെ 7.12ഓടെ പിറന്ന ന്യൂമൂൺ 11 മണിക്കൂർ പിന്നിട്ട് സൂര്യാസ്തമയമാകുമ്പോഴേക്കും സൂര്യനിൽ നിന്ന് 5.4 ഡിഗ്രി അകലത്തിൽ 6.35 ഡിഗ്രി നീളത്തിൽ ചക്രവാളത്തിലുണ്ടാകുന്നതിനാൽ തെളിഞ്ഞ കാലാവസ്ഥയെങ്കിൽ തുമൈറിലും സുദൈറിലും മാസപ്പിറവി കാണാൻ സാധ്യതയുണ്ടെന്നും യുനൈറ്റഡ് അറേബ്യൻ ഗോളശാസ്ത്ര സമിതി അംഗം മുഹമ്മദ് അൽ ഥഖഫി പറഞ്ഞു. വ്യാഴാഴ്ച പിറവി സംഭവിക്കുന്നതിനാൽ തന്നെ ഗോള ശാസ്ത്രകണക്കനുസരിച്ച് നാളെ ശവ്വാൽ ഒന്നായിരിക്കുമെന്നും അൽഥഖഫി പറഞ്ഞു. ഗോളശാസ്ത്ര ഗവേഷകരുടെ നിഗമനമനുസരിച്ച് ഏപ്രിൽ 20 നു ഭൂമിയിലെവിടെയും പിറവികാണാൻ സാധ്യമല്ലെങ്കിലും പതിവു പോലെ റമദാൻ 29 ന് മാസപ്പിറവി നിരീക്ഷിക്കാൻ സൗദി പണ്ഡിത സമിതി പൊതുജനങ്ങളോടും വാന നിരീക്ഷകരോടും അഭ്യർത്ഥിച്ചിട്ടുണ്ട്.