ജിദ്ദ:സുഡാൻ ആഭ്യന്തര സംഘർഷവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും ഇന്ത്യൻ വിദേശ മന്ത്രി എസ്. ജയ്ശങ്കറും വിശകലനം ചെയ്തു. ഇന്ത്യൻ വിദേശ മന്ത്രി സൗദി വിദേശ മന്ത്രിയുമായി ഫോണിൽ ബന്ധപ്പെടുകയായിരുന്നു. സുഡാനിലെ നിലവിലെ സ്ഥിതിഗതികൾ വിശകലനം ചെയ്ത ഇരുവരും സുഡാൻ ജനതയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കും വിധത്തിൽ സംഘർഷം കൂടുതൽ രൂക്ഷമാകാതെ നോക്കേണ്ടതിന്റെയും നേരത്തെ ഒപ്പുവെച്ച ഫ്രെയിംവർക്ക് ഉടമ്പടിയിലേക്ക് മടങ്ങേണ്ടതിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞു. അമേരിക്കൻ വിദേശ മന്ത്രി ആന്റണി ബ്ലിങ്കനും ഈജിപ്ഷ്യൻ വിദേശ മന്ത്രി സാമിഹ് ശുക്‌രിയുമായും സൗദി വിദേശ മന്ത്രി സുഡാൻ പ്രശ്‌നം വിശകലനം ചെയ്തു.
സുഡാൻ ആഭ്യന്തര കലാപം,സൗദി-ഇന്ത്യ വിദേശ മന്ത്രിമാർ ചർച്ച നടത്തി
