മദീന:റമദാൻ ഒന്നു മുതൽ 27 വരെയുള്ള കാലത്ത് മദീനയിൽ വിവിധ ഭാഗങ്ങളിൽ നിന്ന് മസ്ജിദുന്നബവിയിലേക്കും തിരിച്ചുമുള്ള ബസ് ഷട്ടിൽ സർവീസുകൾ 12.6 ലക്ഷത്തിലേറെ പേർ പ്രയോജനപ്പെടുത്തിയതായി മദീന വികസന അതോറിറ്റി പറഞ്ഞു. മദീനയിൽ ആറു പ്രധാന റൂട്ടുകളിലാണ് ബസ് ഷട്ടിൽ സർവീസുകളുള്ളത്. മസ്ജിദുന്നബവിയിലേക്കുള്ള യാത്ര എളുപ്പമാക്കാനും മസ്ജിദുന്നബവിക്കു സമീപ പ്രദേശങ്ങളിൽ ഗതാഗതം സുഗമമാക്കാനും ലക്ഷ്യമിട്ട് അവസാന പത്തിൽ ബസ് സർവീസ് കൂടുതൽ ഊർജിതമാക്കുകയും പ്രവൃത്തി സമയം ദീർഘിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പാതിരാ നമസ്‌കാരം പൂർത്തിയായി അര മണിക്കൂർ വരെ ബസ് സർവീസുകളുണ്ട്.