കുവൈത്ത് സിറ്റി: ബുര്‍ജ് ഖലീഫയെ പിന്നിലാക്കി ബുർജ് മുബാറക് അൽ കബീർ എന്ന പേരിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവർ നിർമ്മിക്കാനുള്ള പദ്ധതിയുമായി കുവൈത്ത്. ഇതോടെ ദുബായിലെ ബുര്‍ജ് ഖലീഫ രണ്ടാം സ്ഥാനത്തേക്ക് മാറും.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അംബരചുംബിയായ കെട്ടിടത്തിന് 25 ബില്യൺ കുവൈത്ത് ദിനാർ (ഏകദേശം 66,96,10,09,87,500 രൂപ) ചെലവ് പ്രതീക്ഷിക്കുന്നു, കൂടാതെ 1001 മീറ്റർ (3,284 അടി) ഉയരം ഉണ്ടാകും. അല്‍ ലയാലി വലൈല എന്ന പേരില്‍ പ്രസിദ്ധമായി ആയിരത്തൊന്ന് രാവുകള്‍ എന്ന അറേബ്യന്‍ നാടോടി കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് 1001 മീറ്റര്‍ ഉയരത്തില്‍ പുതിയ ടവര്‍ നിര്‍മിക്കാന്‍ കുവൈത്ത് ഒരുങ്ങുന്നത്.
കുവൈത്തിന്റെ അഭിലാഷത്തിന്റെയും പുരോഗതിയുടെയും അടയാളമായാകും ബുർജ് മുബാറക് അൽ-കബീർ എന്ന പേരിലുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവർ. കുവൈത്തിലെ സിൽക്ക് സിറ്റി എന്നറിയപ്പെടുന്ന മദീനത്ത് അൽ-ഹരീറിൽ ആകും ടവർ തലയുയർത്തി നിൽക്കുക. സിൽക്ക് സിറ്റി 2023-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
സ്പാനിഷ് വാസ്തുശില്പിയായ സാന്റിയാഗോ കാലട്രാവയാണ് ഒരു കിലോമീറ്റർ ഉയരമുള്ള ടവർ രൂപകൽപന ചെയ്യുന്നത്, ഏകദേശം 25 വർഷത്തിനുള്ളിൽ ഇത് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, 241.402 km/ph (150 മൈൽ) വേഗതയുള്ള കാറ്റിൽ നിന്നും ടവർ കേടുപാടുകൾ കൂടാതെ സംരക്ഷിക്കപ്പെടും. മൂന്ന് ഇന്റർലോക്ക് സിസ്റ്റം ഉള്ള പ്രത്യേക നിർമാണ രീതിയാണ് തയ്യാറാക്കുന്നത്.
പരമ്പരാഗത ഇസ്ലാമിക മിനാരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആണ് കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബുർജ് മുബാറക് അൽ-കബീർ ടവറിന്റെ മുകൾ ഭാഗം മിനാരം പോലെ മെലിഞ്ഞത് ആകും. 234 നിലകളുമുള്ള കെട്ടിടത്തിൽ 7,000 വ്യക്തികൾക്ക് താമസ സൗകര്യമുണ്ടാകും.
അതേസമയം, ദുബായിലെ ബുര്‍ജ് ഖലീഫയുടെ ഇരട്ടിയിലധികം ഉയരത്തില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവര്‍ നിര്‍മ്മിക്കാന്‍ സൗദി അറേബ്യ പദ്ധതിയിടുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏകദേശം 5 ബില്യണ്‍ ഡോളര്‍ ചിലവില്‍ റിയാദില്‍ നിര്‍മിക്കാനിരിക്കുന്ന കെട്ടിടത്തിന് രണ്ട് കിലോമീറ്ററിലേറെ ഉയരമാണ്