റിയാദ്:രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും കൈവരിക്കാൻ സുഡാൻ സൈനിക നീക്കങ്ങൾ അവസാനിപ്പിച്ച് ചർച്ചകളിലേക്ക് മടങ്ങണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. പരമാവധി സംയമനം പാലിക്കാനും രാജ്യത്തിന്റെ നേട്ടങ്ങളും കഴിവുകളും കാത്തുസൂക്ഷിക്കാനും ജനതാത്പര്യത്തിന് മുൻഗണന നൽകാനും കരാറുകളിലേക്ക് മടങ്ങാനും സുഡാനിലെ സഹോദരങ്ങളോട് അഭ്യർഥിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അഭ്യർഥിച്ചു.
അതേസമയം യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്‌യാൻ സൗദി വിദേശകാര്യ മന്ത്രിയുമായും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണുമായും ടെലിഫോണിൽ ചർച്ച നടത്തി.