റിയാദ്:ഈദുൽ ഫിത്വർ ദിനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകൻ മുആദ് അൽഅഹ്മദി അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച മുതൽ ആരംഭിക്കുന്ന കാലാവസ്ഥ വ്യതിയാനം വെള്ളി, ശനി ദിവസങ്ങളിൽ അതിന്റെ പാരമ്യതയിലെത്തും. ഏപ്രിൽ 24 തിങ്കളാഴ്ച മുതൽ വാരാന്ത്യം വരെ വീണ്ടും കാലാവസ്ഥ വ്യതിയാനമുണ്ടാകും.
റമദാനിന്റെ അവസാന നാളുകളിലും ഈദുൽ ഫിത്വറിന്റെ നാളുകളിലും സൗദിയിൽ മനോഹരമായ അന്തരീക്ഷമായിരിക്കും. മദീന, മക്ക, ഹായിൽ, അൽഖസീം പ്രവിശ്യകളിലും തബൂക്ക്, അൽജൗഫ്, കിഴക്കൻ പ്രവിശ്യ എന്നിവയുടെ ഏതാനും ഭാഗങ്ങളിലും അസീറിലെ തിഹാമ ഹൈറേഞ്ചുകളിലും ജിസാൻ, അബഹ, അൽനമാസ് ഭാഗങ്ങളിലും മഴയും ഇടിയും ആലിപ്പഴ വർഷവുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സൗദിയിൽ ഈദുൽ ഫിത്വർ ദിനത്തിൽ ശക്തമായ മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യത
