ഹായിൽ:തിമർത്തു പെയ്ത മഴയിൽ ഹായിലിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംക്കെട്ടുകൾ രൂപപ്പെടുകയും നിരവധി കാറുകൾ വെള്ളത്തിൽ മുങ്ങുകയും ചെയ്തു. ഒരാഴ്ചയോളമായി സൗദിയുടെ മിക്ക പ്രവിശ്യകളിലും നല്ല മഴ ലഭിച്ചിട്ടുണ്ട്. ഹായിലും മക്കയുമുൾപടെ പല പ്രദേശങ്ങളിലും നാളെയും സാമാന്യം നല്ല മഴ ലഭിക്കാൻ സാധ്യതയുണ്ട്. അസീർ, ജിസാൻ,റിയാദ്, ഖസിം, മദീന, അൽജൗഫ് തുടങ്ങിയ പ്രവിശ്യകളിലും ഇടിയോടു കൂടിയുള്ള മഴയും കാഴ്ച മറക്കുന്ന പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് സൗദി കാലാവസ്ഥാനിരീക്ഷണം കേന്ദ്രം അറിയിപ്പിൽ പറയുന്നു.
ഹായിലിൽ കനത്ത മഴയിൽ കാറുകൾ ഒലിച്ചുപോയി
