അബുദാബി:ഈദുൽ ഫിത്‌റും വെള്ളിയാഴ്ചയും ഒരുമിച്ചു വന്നാൽ പെരുന്നാൾ നമസ്‌കാരവും ജുമുഅയും വെവ്വേറെ നടത്തുമെന്ന് യു.എ.ഇ ഫത്‌വ കൗൺസിൽ വ്യക്തമാക്കി. പെരുന്നാൾ വെള്ളിയാഴ്ച വന്നാൽ ജുമുഅ നടത്തുന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്ന സാഹചര്യത്തിലാണിത്. വെള്ളിയാഴ്ച പെരുന്നാൾ വന്നാൽ പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുക്കുന്നവർക്ക് ജുമുഅ നിർബന്ധമില്ലെന്നും പകരം ദുഹർ നമസ്‌കരിച്ചാൽ മതിയെന്നും സൗദി ഫത്‌വ കമ്മിറ്റി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഓരോ പ്രാർഥനയും അതിന്റെ സുന്നത്ത് അനുസരിച്ച് പ്രത്യേകം നടത്തണമെന്ന് യു.എ.ഇ കൗൺസിൽ പറഞ്ഞു.