റിയാദ് :വിവിധ പ്രവിശ്യകളിൽ ജവാസാത്ത് ഓഫീസുകൾ പെരുന്നാൾ അവധി ദിവസങ്ങളിൽ പ്രവർത്തിക്കുമെന്ന് സൗദി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. റിയാദ് അൽരിമാൽ ഡിസ്ട്രിക്ട് ജവാസാത്ത് ഓഫീസ് ആഴ്ചയിൽ ഏഴു ദിവസവും രാത്രി ഒമ്പതു മുതൽ പുലർച്ചെ ഒരു മണി വരെ പ്രവർത്തിക്കും. അൽഖർജ് റോശൻ മാൾ ജവാസാത്ത് ഇ-സർവീസ് ഓഫീസ് റമദാൻ അവസാനം വരെയുള്ള കാലത്ത് ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാത്രി ഒമ്പതു മുതൽ പുലർച്ചെ ഒരു മണി വരെ തുറന്ന് പ്രവർത്തിക്കും.
ജിദ്ദ സെറാഫി മാളിലെയും തഹ് ലിയ മാളിലെയും ജവാസാത്ത് ഓഫീസുകൾ റമദാൻ അവസാനം വരെയുള്ള കാലത്ത് ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാത്രി പത്തു മുതൽ പുലർച്ചെ ഒരു മണി വരെ പ്രവർത്തിക്കും.
മറ്റു പ്രവിശ്യകളിലെ ജവാസാത്ത് ഓഫീസുകൾ റമദാൻ അവസാനം വരെയുള്ള കാലത്ത് ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ പത്തു മുതൽ വൈകീട്ട് മൂന്നു വരെയും പെരുന്നാൾ ദിവസങ്ങളിൽ ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് രണ്ടര വരെയും തുറന്ന് പ്രവർത്തിക്കും. അബ്ശിർ, അബ്ശിർ ബിസിനസ്, മുഖീം പ്ലാറ്റ്‌ഫോമുകൾ വഴി പൂർത്തിയാക്കാൻ കഴിയാത്ത അടിയന്തര കേസുകളിലാണ് പെരുന്നാൾ അവധിക്കാലത്ത് ജവാസാത്ത് ഓഫീസുകൾ വഴി സേവനം നൽകുകയെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.