ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ

സൗദിയിൽ Tiktok പരസ്യക്കാർ ശ്രദ്ധിക്കുക പിഴ ലഭിച്ചത് 6.5 ലക്ഷം റിയാൽ

ജിദ്ദ- നിയമാനുസൃതം ലൈസൻസ് നേടാതെ പരസ്യങ്ങളും മറ്റും ചിത്രീകരിക്കുകയും അത് ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നവർ കരുതിയിരിക്കുക. നിങ്ങളെ കാത്തിരിക്കുന്നത് വൻ പിഴയാണ്. സൗദിയിലെ ജനറൽ കമ്മീഷൻ ഫോർ ഓഡിയോ വിഷ്വലാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. കഴിഞ്ഞ ദിവസം സൗദിയിലെ പ്രമുഖ സെലിബ്രിറ്റിക്ക് ചുമത്തിയത് ആറരലക്ഷം റിയാൽ പിഴയാണ്. ജനറൽ കമ്മീഷൻ ഫോർ ഓഡിയോ വിഷ്വലിന്റെ മൗസൂഖ് ലൈസൻസില്ലാതെ സാമൂഹ്യമാധ്യമങ്ങളിൽ പരസ്യങ്ങൡ പ്രവർത്തിച്ചാൽ പിഴ ചുമത്തും. അതുപോലെ അനാവശ്യമായ രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ ഇളക്കിവിട്ടാലും വൻ പിഴയാണ് കാത്തിരിക്കുന്നത്. പൊതുസമൂഹവുമായുള്ള ആശയവിനിമയത്തിന് അസഭ്യഭാഷ ഉപയോഗിക്കുകയും പൊതുഅഭിരുചിക്ക് വിരുദ്ധമായ ഉള്ളടക്കം പ്രചരിപ്പിക്കുകയും ചെയ്ത ടിക്‌ടോക്ക് സെലിബ്രിറ്റിക്കും മാധ്യമ ഉള്ളടക്ക വ്യവസ്ഥകൾക്കും പൊതുഅഭിരുചിക്കും വിരുദ്ധമായ ഉള്ളടക്കം സ്‌നാപ് ചാറ്റിലൂടെ പ്രചരിപ്പിച്ച മറ്റൊരാൾക്കും കായികഭ്രാന്തിന് ആക്കംകൂട്ടുകയും സൗദി ലീഗ് സംഘാടകരുടെ സത്യസന്ധതയിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്യുന്ന നിയമ വിരുദ്ധ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച മറ്റു നാലു സെലിബ്രിറ്റികൾക്കുമെതിരെയും മൂന്നു മാസത്തിനിടെ പിഴയിട്ടിരുന്നു.
ജനറൽ അതോറിറ്റി ഫോർ ഓഡിയോ വിഷലിന്റെ നിരീക്ഷണം വഴി കഴിഞ്ഞ മൂന്നു മാസത്തിനിടെ നാലായിരത്തോളം നിയമലംഘനങ്ങൾ കണ്ടെത്തി നിയമനടപടികൾ സ്വീകരിച്ചതായി അതോറിറ്റി വക്താവ് വെളിപ്പെടുത്തി. നിയമലംഘനങ്ങളുടെ 15 ശതമാനത്തോളം ഉപയോക്താക്കളിൽനിന്നു ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയവ ആയിരുന്നു. പൊതു അഭിരുചിക്കും മാന്യതക്കുമെതിരായ വാക്കുകൾ, വസ്ത്രധാരണം, സോഷ്യൽമീഡിയകളിലെ പോസ്റ്റിംഗ്, കലാകായിക മത രംഗത്തെ പക്ഷപാതിത്വങ്ങൾ, അനുമതി നേടാതെയുള്ളയുള്ള മീഡിയ പ്രവർത്തനം, മീഡിയാരംഗത്തെ കയറ്റുമതിക്കും ഇറക്കുമതിക്കും നിർണയിച്ചിട്ടുള്ള മാർഗനിർദേശങ്ങളുടെ ലംഘനം, സിനിമാരംഗത്തെ നിയമലംഘനങ്ങൾ, ഇലക്ട്രോണിക് ഗെയിമുകൾ, ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് അനുമതി തേടാതെയുള്ള റസീവറുകളുടെ ഉപയോഗം തുടങ്ങിയ നിയമ ലംഘനങ്ങളെല്ലാം കണ്ടെത്തി നടപടി സ്വീകരിച്ചവയുടെ കൂട്ടത്തിലുണ്ട്. 1700 പേരെ നിയമലംഘനങ്ങളുടെ പേരിൽ വിളിച്ചു വരുത്തി തെളിവെടുപ്പ് നടത്തുകയും 950 പേർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുന്നതിനായി ഫയലുകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. മുന്നറിയിപ്പ് നൽകി അവസാനിപ്പിച്ച കേസുകളും ഫൈൻ ഏർപെടുത്തിയവയും, മീഡിയയിൽ വരുന്നതിനു താൽക്കാലിക വിലക്കേർപെടുത്തുകയും ലൈസൻസ് ക്യാൻസൽ ചെയ്യുകയും പ്രസിദ്ധീകരണങ്ങൾ പിടിച്ചെടുക്കുകയും നിരോധിക്കുകയും ചെയ്ത കേസുകളും ഇവയിലുണ്ട്. ഉപഭോക്താക്കളുടെയും ഉടമസ്ഥരുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും രാജ്യത്തെ നിയമവ്യവസ്ഥ അനുസരിക്കാൻ സ്വദേശികളെയും വിദേശികളെയും നിർബന്ധിക്കുകയെന്നതും അതോറിറ്റിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ പെട്ടതാണ്. ഓഡിയോ വിഷ്വൽ മീഡിയ രംഗത്തു നടക്കുന്ന നിയമ ലംഘനങ്ങളും കുറ്റകൃത്യങ്ങളും ബന്ധപ്പെട്ട ഡിപ്പാർട്ടുമെന്റുകളെ അറിയിക്കുന്നതിൽ പൊതുജനങ്ങൾക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ജനറൽ അതോറിറ്റി വക്താവ് പറഞ്ഞു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
error: Content is protected !!