മക്ക- ഉംറ തീര്‍ഥാടകരടക്കം മസ്ജിദുല്‍ ഹറാമില്‍ 23 ാം രാവായ വ്യാഴാഴ്ച രാത്രി എത്തിയത് 14 ലക്ഷം പേരാണെന്ന് ഇരു ഹറം കാര്യ വിഭാഗം അറിയിച്ചു. ഉംറ കര്‍മം നിര്‍വഹിക്കാനും ഇശാഅ്, തറാവീഹ്, ഖിയാമുല്ലൈല്‍ നമസ്‌കാരങ്ങള്‍ക്കാനുമാണ് ഇവരെത്തിയത്.
576000 സംസം ബോട്ടിലുകളും 115000 കര്‍മങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖകളും വിതരണം ചെയ്തു. 98000 പേര്‍ക്ക് മാനുഷിക സാമൂഹിക സേവനങ്ങള്‍ നല്‍കി. ആറായിരം പേര്‍ക്ക് ത്വവാഫുമായി ബന്ധപ്പെട്ട സേവനങ്ങളും 103000 പേര്‍ക്ക് വിവിധ ഭാഷകളില്‍ ഗൈഡന്‍സും നല്‍കി.
റമദാന്‍ അവസാനം വരെ ഇനിയുള്ള രാത്രികളില്‍ കൂടുതല്‍ പേരെത്തുമെന്നാണ് പ്രതീക്ഷ.