GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ജനറൽ അതോറിറ്റി ഫോർ ഓഡിയോ വിഷലിന്റെ നിരീക്ഷണം വഴി കഴിഞ്ഞ മൂന്നു മാസത്തിനിടെ നാലായിരത്തോളം നിയമലംഘനങ്ങൾ കണ്ടെത്തി നിയമനടപടികൾ സ്വീകരിച്ചതായി അതോറിറ്റി വക്താവ് വെളിപ്പെടുത്തി

റിയാദ്- ജനറൽ അതോറിറ്റി ഫോർ ഓഡിയോ വിഷലിന്റെ നിരീക്ഷണം വഴി കഴിഞ്ഞ മൂന്നു മാസത്തിനിടെ നാലായിരത്തോളം നിയമലംഘനങ്ങൾ കണ്ടെത്തി നിയമനടപടികൾ സ്വീകരിച്ചതായി അതോറിറ്റി വക്താവ് വെളിപ്പെടുത്തി. നിയമലംഘനങ്ങളുടെ 15 ശതമാനത്തോളം ഉപയോക്താക്കളിൽനിന്നു ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയവ ആയിരുന്നു. പൊതു അഭിരുചിക്കും മാന്യതക്കുമെതിരായ വാക്കുകൾ, വസ്ത്രധാരണം, സോഷ്യൽമീഡിയകളിലെ പോസ്റ്റിംഗ്, കലാകായിക മത രംഗത്തെ പക്ഷപാതിത്വങ്ങൾ, അനുമതി നേടാതെയുള്ളയുള്ള മീഡിയ പ്രവർത്തനം, മീഡിയാരംഗത്തെ കയറ്റുമതിക്കും ഇറക്കുമതിക്കും നിർണയിച്ചിട്ടുള്ള മാർഗനിർദേശങ്ങളുടെ ലംഘനം, സിനിമാരംഗത്തെ നിയമലംഘനങ്ങൾ, ഇലക്ട്രോണിക് ഗെയിമുകൾ, ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് അനുമതി തേടാതെയുള്ള റസീവറുകളുടെ ഉപയോഗം തുടങ്ങിയ നിയമ ലംഘനങ്ങളെല്ലാം കണ്ടെത്തി നടപടി സ്വീകരിച്ചവയുടെ കൂട്ടത്തിലുണ്ട്. 1700 പേരെ നിയമലംഘനങ്ങളുടെ പേരിൽ വിളിച്ചു വരുത്തി തെളിവെടുപ്പ് നടത്തുകയും 950 പേർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുന്നതിനായി ഫയലുകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. മുന്നറിയിപ്പ് നൽകി അവസാനിപ്പിച്ച കേസുകളും ഫൈൻ ഏർപെടുത്തിയവയും, മീഡിയയിൽ വരുന്നതിനു താൽക്കാലിക വിലക്കേർപെടുത്തുകയും ലൈസൻസ് ക്യാൻസൽ ചെയ്യുകയും പ്രസിദ്ധീകരണങ്ങൾ പിടിച്ചെടുക്കുകയും നിരോധിക്കുകയും ചെയ്ത കേസുകളും ഇവയിലുണ്ട്. ഉപഭോക്താക്കളുടെയും ഉടമസ്ഥരുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും രാജ്യത്തെ നിയമവ്യവസ്ഥ അനുസരിക്കാൻ സ്വദേശികളെയും വിദേശികളെയും നിർബന്ധിക്കുകയെന്നതും അതോറിറ്റിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ പെട്ടതാണ്. ഓഡിയോ വിഷ്വൽ മീഡിയ രംഗത്തു നടക്കുന്ന നിയമ ലംഘനങ്ങളും കുറ്റകൃത്യങ്ങളും ബന്ധപ്പെട്ട ഡിപ്പാർട്ടുമെന്റുകളെ അറിയിക്കുന്നതിൽ പൊതുജനങ്ങൾക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ജനറൽ അതോറിറ്റി വക്താവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!