മക്ക- വിസാ കാലാവധിക്കുള്ളില്‍ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാതെ സൗദിയില്‍ തങ്ങുന്ന തീര്‍ഥാടകര്‍ക്ക് 15,000 റിയാല്‍ മുതല്‍ 50,000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ഡെപ്യൂട്ടി ജവാസാത്ത് മേധാവി മേജര്‍ ജനറല്‍ ഡോ. സ്വാലിഹ് അല്‍മുറബ്ബ പറഞ്ഞു. നിയമ ലംഘകരെ സൗദിയില്‍ നിന്ന് നാടുകടത്തുമെന്നും വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ഇത്തരക്കാര്‍ക്ക് പത്തു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സുരക്ഷാ വ്യവസ്ഥകളും മറ്റു മാനദണ്ഡങ്ങളും പൂര്‍ണമാണെന്ന് ഉറപ്പുവരുത്താന്‍ തീര്‍ഥാടകരുടെ താമസസ്ഥലങ്ങളിലും തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന കേന്ദ്രങ്ങളിലും റമദാനില്‍ സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ 5,000 ലേറെ ഫീല്‍ഡ് പരിശോധനകള്‍ നടത്തിയതായി സൗദി സിവില്‍ ഡിഫന്‍സ് ആക്ടിംഗ് മേധാവി മേജര്‍ ജനറല്‍ ഡോ. ഹമൂദ് അല്‍ഫറജ് പറഞ്ഞു. റമദാനില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കുള്ള 200 അവസരങ്ങള്‍ സിവില്‍ ഡിഫന്‍സ് പ്രഖ്യാപിച്ചു. ഇതില്‍ 1,100 വളണ്ടിയര്‍മാര്‍ പങ്കാളിത്തം വഹിച്ചതായും മേജര്‍ ജനറല്‍ ഡോ. ഹമൂദ് അല്‍ഫറജ് പറഞ്ഞു.