റിയാദ് – നഗരസഭാ നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ ഉയർത്താൻ മുനിസിപ്പൽ, ഗ്രാമ, പാർപ്പിട മന്ത്രാലയത്തിന്റെ നീക്കം. ചില നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ കുറക്കുന്നുമുണ്ട്. മറ്റു നിയമ ലംഘനങ്ങൾക്ക് പിഴ ചുമത്തുന്നതിനു മുമ്പായി പദവി ശരിയാക്കാൻ സ്ഥാപനങ്ങൾക്ക് സാവകാശം അനുവദിക്കുകയും ചെയ്യും.
നഗരസഭയിൽനിന്നുള്ള ലൈസൻസില്ലാതെ വ്യാപാര സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള കൂടിയ പിഴ 5,000 റിയാലിൽ നിന്ന് 50,000 റിയാലായും കുറഞ്ഞ പിഴ 1,000 റിയാലിൽ നിന്ന് 10,000 റിയാലായും ഉയർത്തും. ലൈസൻസ് കാലാവധി അവസാനിച്ച ശേഷം സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള മിനിമം പിഴ 200 റിയാലിൽ നിന്ന് 1,000 റിയാലായും കൂടിയ പിഴ 1,000 റിയാലിൽ നിന്ന് 5,000 റിയാലായും
ഗൾഫ് മലയാളം ന്യൂസ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഉയർത്തും. ഇ-പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്താത്ത സ്ഥാപനങ്ങൾക്കുള്ള കൂടിയ പിഴ പിഴ 10,000 റിയാലിൽ നിന്ന് 1,000 റിയാലായും കുറഞ്ഞ പിഴ 200 റിയാലായും കുറക്കുകയും ചെയ്യും. ഇ-പെയ്‌മെന്റ് സംവിധാനം ഉപയോഗിക്കാൻ വിസമ്മതിക്കുന്നതിനുള്ള കൂടിയ പിഴ 10,000 റിയാലിൽ നിന്ന് 2,000 റിയാലായും കുറഞ്ഞ പിഴ 400 റിയാലായും കുറക്കും.
ഗുരുതരമല്ലാത്ത നിയമ ലംഘനങ്ങൾക്ക് പിഴകൾ ചുമത്തുന്നതിന് മുമ്പ് പദവി ശരിയാക്കാൻ സ്ഥാപനങ്ങൾക്ക് സാവകാശം നൽകും. ലൈസൻസ് പ്രദർശിപ്പിക്കാതിരിക്കൽ, ലൈസൻസ് വിവരങ്ങൾ വ്യക്തമല്ലാതിരിക്കൽ എന്നീ നിയമ ലംഘനങ്ങളിൽ പദവി ശരിയാക്കാൻ ഒരു ദിവസത്തെ സാവകാശമാണ് അനുവദിക്കുക. മണ്ണെണ്ണ വിതരണത്തിന് ലൈസൻസുള്ള പെട്രോൾ ബങ്കുകളിൽ മണ്ണെണ്ണ ലഭ്യമാക്കാതിരിക്കൽ, ലൈസൻസില്ലാതെ പരസ്യ ബോർഡുകളും പോസ്റ്ററുകളും സ്ഥാപിക്കൽ എന്നീ നിയമ ലംഘനങ്ങളിൽ പദവി ശരിയാക്കാൻ രണ്ടു ദിവസത്തെ സാവകാശമാണ് അനുവദിക്കുക. കെട്ടിടങ്ങളിൽ നടത്തുന്ന അറ്റകുറ്റപ്പണികളുടെ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പ്രത്യേക കുപ്പത്തൊട്ടി ഇല്ലാതിരിക്കുന്നതിന് പിഴ ചുമത്തുന്നതിനു മുമ്പായി പദവി ശരിയാക്കാൻ കെട്ടിട ഉടമകൾക്ക് മൂന്നു ദിവസത്തെ സാവകാശമാണ് അനുവദിക്കുക.
ലൈസൻസ് റദ്ദാക്കിയ ശേഷം വാണിജ്യ ബോർഡുകൾ നീക്കം ചെയ്യാതിരിക്കൽ, കേടായ ടയറുകൾ ഉപേക്ഷിക്കാതെ കാർ സർവീസ് സ്ഥാപനങ്ങൾക്കു പിന്നിൽ കൂട്ടിവെക്കൽ, ലൈസൻസില്ലാതെ കെട്ടിട നിർമാണം, അറ്റകുറ്റപ്പണി, പൊളിക്കൽ, ഇ-പെയ്‌മെന്റ് നിയമ ലംഘനങ്ങൾ, പെട്രോൾ ബങ്കുകളിലെ നിയമ ലംഘനങ്ങൾ, സ്വദേശികളുടെ വഴിവാണിഭം എന്നീ നിയമ ലംഘനങ്ങളിൽ പദവി ശരിയാക്കാൻ ഏഴു ദിവസത്തെ സാവകാശം ലഭിക്കും.
ലൈസൻസ് കാലാവധി അവസാനിച്ച ശേഷം സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കൽ, ഉൽപന്നങ്ങളും വസ്ത്രങ്ങളും ഉപകരണങ്ങളും മറ്റും നിലത്ത് അട്ടിവെക്കൽ, വിൽപനക്ക് പ്രദർശിപ്പിക്കുന്ന ഉൽപന്നങ്ങൡ പ്രൈസ് ടാഗും സ്റ്റിക്കറും ഇല്ലാതിരിക്കൽ, വിൽപനക്ക് വിസമ്മതിക്കൽ, നിയമാനുസൃത കാരണമില്ലാതെ സേവനം നൽകാൻ വിസമ്മതിക്കൽ എന്നീ നിയമ ലംഘനങ്ങളിൽ പദവി ശരിയാക്കാൻ 14 ദിവസത്തെ സാവകാശം നൽകും. കെട്ടിടങ്ങളിലെ നിയമ ലംഘനങ്ങൾ, സ്ഥാപനത്തിന് ബാങ്ക് അക്കൗണ്ട് ഇല്ലാതിരിക്കൽ എന്നീ നിയമ ലംഘനങ്ങൾക്ക് 30 ദിവസവും ഇടിഞ്ഞുവീഴാറായ കെട്ടിടങ്ങൾ പൊളിച്ചുനീക്കാത്തതിന് 60 ദിവസവും സാവകാശം അനുവദിക്കും. നഗരസഭാ നിയമ ലംഘനങ്ങൾക്കുള്ള പിഴകളിൽ വരുത്താൻ ഉദ്ദേശിക്കുന്ന ഭേദഗതികൾ പൊതുസമൂഹത്തിന്റെ അഭിപ്രായ, നിർദേശങ്ങൾക്ക് മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം പബ്ലിക് കൺസൾട്ടേഷൻ പ്ലാറ്റ്‌ഫോമിൽ (ഇസ്തിത്‌ലാഅ്) പരസ്യപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക അല്ലെങ്കിൽ മിസ്സ്കോൾ ചെയ്യുക ഞങ്ങളുടെ sales representative നിങ്ങളുമായി ബന്ധപ്പെടുന്നതാണ്
https://wa.me/966571401979 (WhatsApp)
☎️ *057 140 1979*
☎️ *055 362 8674*
ഞങ്ങളുടെ സേവനം സൗദിഅറേബ്യയിൽ എല്ലായിടങ്ങളിലും ലഭ്യമാണ്