മദീന: യാമ്പു വ്യാവസായിക നഗരിയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പ്രിൻസ് അബ്ദുൽ അസീസ് ബിൻ മജീദ് റോഡിന്റെയും പ്രിൻസ് അബ്ദുല്ല ബിൻ തുർക്കി റോഡിന്റെയും ക്രോസ് റോഡിയുണ്ടായ വാഹനാപകടത്തിൽ 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വാഹനമിടിച്ച കാൽനട യാത്രക്കാരനാണ് മരിച്ചത്. ഇദ്ദേഹം ഏത് രാജ്യക്കാരൻ ആണെന്ന് വ്യക്തമല്ല.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രിൻസ് അബ്ദുൽ അസീസ് ബിൻ മജീദ് റോഡിന്റെയും പ്രിൻസ് അബ്ദുല്ല ബിൻ തുർക്കി റോഡിന്റെയും ജംഗ്ഷനിൽ ഒരു കാറിടിച്ചാണ് ആദ്യ വാഹനാപകടം ഉണ്ടായത്. മൂന്ന് യാത്രക്കാരുമായി പോയ ഒരു കാൽ നടയാത്രക്കാരനുമായി കൂട്ടിയിടിക്കുകയായിരുന്നു. എന്നാൽ, ഇത് പിന്നീട് തെന്നിമാറി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 38 തൊഴിലാളി യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ കാൽനടയാത്രക്കാരൻ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ബസിലെയും കാറിലെയും യാത്രക്കാർക്ക് പരിക്കുകൾ ഏൽക്കുകയും ചെയ്ത്. പലരുടെയും പരിക്കുകൾ നിസാരമാണ്.
അപകടത്തിൽ പരിക്കെറ്റ 17 പേരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ഇവരുടെ നില ഗുരുതരമല്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 24 യാത്രക്കാർക്ക് ആവശ്യമായ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഡിസ്ചാർജ് ചെയ്തു. യാൻബു റോയൽ കമ്മീഷനിലെ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റിന്റെ ഓപ്പറേഷൻ റൂമിന് ലഭിച്ച അപകട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യാമ്പു ഗവർണറേറ്റിലെ ട്രാഫിക് ഡിവിഷൻ, സിവിൽ ഡിഫൻസ്, റെഡ് ക്രസന്റ് എന്നിവയുടെ സഹകരണത്തോടെ യാബുവിലെ റോയൽ കമ്മീഷനിലെ ഉന്നത അധികാരികൾ രക്ഷ പ്രവർത്തനത്തിനു നേതൃത്വം നൽകി. സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ
യാമ്പു വ്യാവസായിക നഗരിയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. 41 പേർക്ക് പരിക്കേറ്റു
