ത്വായിഫ്: സഊദിയിൽ ഉംറ ബസ് അപകടത്തിൽ പെട്ടു. മക്കക്ക് സമീപം ത്വായിഫിലാണ് അപകടം നടന്നത്. ത്വായിഫിനു സമീപം അല്‍സൈല്‍ റോഡിൽ നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. ഏഷ്യന്‍ വംശജര്‍ സഞ്ചരിച്ച ഉംറ ബസ് ആണ് അപകടത്തിൽ പെട്ടത്. ബസിലുണ്ടായിരുന്ന വനിതാ തീര്‍ഥാടകയാണ് മരിച്ചത്. അപകടത്തിൽ ഒരാള്‍ മരിക്കുകയും 41 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാവിലെ 11 മണിക്കാണ് അപകടം. ചെറിയ പരിക്കുകൾ മുതൽ ഗുരുതരമായ പരിക്കുകൾ പറ്റിയവർ വരെ ഉണ്ട്. ഉംറ കര്‍മം നിര്‍വഹിച്ച് മക്കയില്‍ നിന്ന് മടങ്ങുകയായിരുന്നു സംഘം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്. ബന്ധപ്പെട്ട വകുപ്പുകള്‍ ഉടൻ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് നീക്കി. അപകടത്തിൽ മരിച്ച യുവതി ഏത് രാജ്യക്കാരിയാണെന്ന് വ്യക്തമല്ല.