റിയാദ്: നഴ്‌സിംഗ് ജീവനക്കാർക്കും മറ്റും ഭക്ഷണത്തിന് പകരമായി പ്രതിമാസം 600 റിയാലിൽ കൂടാത്ത തുക വിതരണം ചെയ്യാൻ ആരോഗ്യ മന്ത്രാലയം തീരുമാനമെടുത്തു.
കാഷ് അലവൻസിന് അർഹതയുള്ള വിഭാഗത്തിൽ നഴ്‌സുമാർ, മിഡ്‌വൈഫ്‌മാർ, ഫാർമസിസ്‌റ്റുകൾ, സ്‌പെഷ്യലിസ്റ്റുകൾ, ടെക്‌നീഷ്യൻമാർ, അവരുടെ എല്ലാ ഹെൽത്ത് സ്‌പെഷ്യാലിറ്റികളിലെയും ഹെൽത്ത് അസിസ്റ്റന്റുമാർ എന്നിവർ ഉൾപ്പെടും. ഇവർ വിവാഹിതരല്ലാത്തവരും ഹോസ്പിറ്റൽ അപാർട്ട്മെന്റുകളിലോ സർക്കാര് കേന്ദ്രങ്ങളിലോ താമസിക്കുന്നവരായിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
മുൻ തീരുമാന വ്യവസ്ഥകൾക്കനുസൃതമായിട്ടായിരിക്കും ക്യാഷ് അലവൻസിന്റെ വിതരണം. തീരുമാനം അതിന്റെ തീയതി മുതൽ നടപ്പിലാക്കും.
അടുത്ത മാസം (മെയ്) മുതൽ അലവൻസ് വിതരണം ചെയ്യുന്നതിനാൽ പ്രാദേശിക ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഭക്ഷണത്തിന് അർഹതയുള്ള തൊഴിലാളികളുടെ കണക്കെടുപ്പ് പൂർത്തിയായതായി ബന്ധപ്പെട്ട ഉറവിടങ്ങൾ അറിയിക്കുന്നു.