GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ സ്മാർട്ട് മസ്ജിദ് നിലവിൽ വന്നു.

റിയാദ്- സാമൂഹ്യ രംഗത്ത് അടിമുടി മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന സൗദിയിൽ ഇപ്പോൾ സ്മാർട്ട് മസ്ജിദും നിലവിൽ വന്നു. സൗദി മതകാര്യ വകുപ്പിന്റെ ഡിജിറ്റൽ ബ്രാഞ്ചായ ത്രാസിൽ ഗെയ്റ്റ് ലോഞ്ച് ചെയ്താണ് ഇസ്്‌ലാമിക കാര്യവകുപ്പ് മന്ത്രി ഡോ. ശൈഖ് അബ്ദുല്ലത്തീഫ് ആലു ശൈഖ് മക്കയിൽ ആദ്യമായി സ്മാർട്ട് മസ്ജിദ് നിലവിൽ വന്നതായി പ്രഖ്യാപിച്ചത്. സ്മാർട്ട് മസ്ജിദുമായി ബന്ധപ്പെട്ട ലെറ്റിംഗ്, എയർക്കണ്ടീഷനിംഗ് തുടങ്ങി മുഴുവൻ സേവനങ്ങളും ഇനി മുതൽ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലായിരിക്കും. രാജ്യത്തെ മസ്ജിദുകളുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങളും സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലാക്കുന്നതിന്റെ പ്രഥമ ഘട്ടമെന്ന നിലയിലാണ് മക്കയിലെ ആദ്യ സ്മാർട്ട് മസ്ജിദ്. മതകാര്യവകുപ്പുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങളും പരിപൂർണമായി ഇലക്ട്രോണിക് വൽക്കരിച്ചു നടപ്പാക്കിയതാണ് ത്രസിൽ ഗെയ്റ്റ്. മതകാര്യമന്ത്രാലയവും വിവിധ പ്രവിശ്യാ ബ്രാഞ്ചുകളും ഉപ ശാഖകളുമെല്ലാം സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ ബന്ധിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നതിനും ത്രാസിൽ വഴി സാധ്യമാകുമെന്ന് ആലു ശൈഖ് പറഞ്ഞു. രാജ്യത്തെ മസ്ജിദുകളെ നിരീക്ഷിക്കുന്നതിനു സേവന പ്രവർത്തനങ്ങളുടെ മാനുഷിക സാമ്പത്തിക വിഭവ ചെലവുകൾ പകുതിയായി കുറക്കുന്നതിനും വേഗതയും കൃത്യതയുമുള്ള സേവനങ്ങൾ ഉറപ്പു വരുത്തുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനും ഇതു വഴി സാധിക്കും.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!