ദുബായ്:യു.എ.ഇയിൽ പത്തുവർഷത്തെ ഗോൾഡൻ വിസക്ക് അപേക്ഷിക്കുന്നവർക്കുള്ള എൻട്രി പെർമിറ്റ് ഫീസ് പുതുക്കി. 1250 ദിർഹമാണ് എൻട്രി ഫീസ്.
ഇതിൽ 1,000 ദിർഹം ഇഷ്യു ഫീസാണ്. 100 ദിർഹം അപേക്ഷാ ഫീസ്, സ്മാർട്ട് സേവനങ്ങൾക്ക് 100 ദിർഹം, ഇലക്ട്രോണിക് സേവനങ്ങൾക്ക് 28 ദിർഹം; കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി)ക്ക് 22 ദിർഹം എന്നിങ്ങനെയാണ് 1250 ദിർഹം. ഗോൾഡൻ വിസ അപേക്ഷകർ എൻട്രി പെർമിറ്റിന് അപേക്ഷിക്കുമ്പോൾ, പാസ്‌പോർട്ട്, പാസ്‌പോർട്ട് സൈസിലുള്ള കളർ ഫോട്ടോ, യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവയും സമർപ്പിക്കണമെന്നും അധികൃതർ ആവർത്തിച്ചു.