GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

വീണ്ടും 200 റിയാലിന് കരിപ്പൂരിലേക്ക് ടിക്കറ്റ് പ്രഖ്യാപിച്ചു FLY NAS


റിയാദ്: മലബാർ പ്രവാസികളുടെ കേന്ദ്രമായ കരിപ്പൂരിലേക്ക് വൻ ഓഫറുകൾ പ്രഖ്യാപിച്ച് ഫ്ലൈ നാസ്. 200 റിയാലിന് വൺവെ ടിക്കറ്റ് നിരക്ക് ആണ് സഊദിയിലെ ബജറ്റ് വിമാന കമ്പനിയായ ഫ്ലൈ നാസ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, 200 റിയാലിന് മുകളിലേക്ക് സഊദിയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നും സർവ്വീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നജ്റാനിൽ നിന്ന് കരിപ്പൂരിലേക്കാണ് 200 റിയാൽ ഓഫർ നൽകിയിരിക്കുന്നത്. നജ്റാനിൽ നിന്ന് റിയാദ് വഴി കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള സർവ്വീസിൽ ഇക്കൊണമി ക്ലാസിൽ ആണ് ഈ നിരക്ക്. എന്നാൽ, ഏപ്രിൽ 08 ന് ഒരു ദിവസത്തേക്ക് മാത്രമാണ് ഈ ഇളവ് ഇപ്പോൾ കാണിക്കുന്നത്. ഉച്ചക്ക് ഒന്നരക്ക് നജ്റാൻ വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്ന വിമാനം വൈകീട്ട് 03:05 ന് റിയാദിലെത്തി അവിടെ നിന്ന് അർദ്ധ രാത്രിയോടെ കരിപ്പൂരിലേക്ക് പോകുന്ന വിമാനം രാവിലെ 08:20 ന് കരിപ്പൂരിൽ എത്തിച്ചേരും.

കൂടാതെ, റിയാദ് – കരിപ്പൂർ സെക്റ്ററിൽ 470 റിയാൽ നിരക്കിലും ടിക്കറ്റ് ലഭ്യമാണ്. ഹായിൽ – കരിപ്പൂർ 512 റിയാൽ, അൽ ജൗഫ് – കരിപ്പൂർ 565 റിയാൽ, ജിസാൻ – കരിപ്പൂർ 588 റിയാൽ, ജിദ്ദ – കരിപ്പൂർ 647 എന്നിങ്ങനെയാണ് ഫ്ലൈ നാസ് പുറത്തിറക്കിയ കുറഞ്ഞ നിരക്കിലുള്ള ഓഫർ ടിക്കറ്റുകൾ. ടിക്കറ്റ് ഓൺലൈൻ വഴി വാങ്ങാവുന്നതാണ്. ടിക്കറ്റുകൾ വാങ്ങാനായി ഫ്ലൈ നാസ് വെബ്സൈറ്റ് സന്ദർശിക്കാം. https://www.flynas.com/en https://www.flynas.com/en

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!