ജിദ്ദ: സുരക്ഷിതത്വം, ചെയ്യേണ്ട കാര്യങ്ങൾ, സമത്വം എന്നിവയുടെ കാര്യത്തിൽ ഒരു സ്ത്രീയെന്ന നിലയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള മികച്ച സ്ഥലങ്ങളുമായി സഊദി അറേബ്യയും യുഎഇയും പട്ടികയിൽ ഒന്നാമതെത്തി. സഊദി അറേബ്യയിലെ മദീനയാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം. ഒറ്റയ്ക്ക് പോകുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം, യാത്ര ചെയ്യാൻ ഒരു നഗരം തിരഞ്ഞെടുക്കുമ്പോൾ പ്രധാന ആശങ്കകളിൽ ചിലത് സുരക്ഷയും ലിംഗസമത്വവുമാണ്. എന്നാൽ, ഈ രണ്ട് രാജ്യങ്ങളിലും സ്ത്രീകൾക്ക് ഇത്തരത്തിലുള്ള യാതൊരു വിധ ഭീഷണികളും കൂടാതെ തനിച്ച് സ്വതന്ത്രമായി യാത്ര ചെയ്യാനാകുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മുൻനിര ഓൺലൈൻ ട്രാവൽ ഇൻഷുറൻസ് താരതമ്യ സൈറ്റായ InsureMyTrip ആണ് പുതിയ റിപ്പോർട്ട് പുറത്ത് വിട്ടത്. ചെലവ്, സുരക്ഷ, ലിംഗസമത്വം, ടൂറിസത്തിന്റെ ഗുണനിലവാരം എന്നിവയുമായി ബന്ധപ്പെട്ട ഡാറ്റാ പോയിന്റുകളെ അടിസ്ഥാനമാക്കി 65 ആഗോള നഗരങ്ങളെയാണ് InsureMyTrip റാങ്ക് ചെയ്‌തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം മദീനയായാണ് തിരഞ്ഞെടുക്കപ്പെട്ടത്. സ്ത്രീകൾക്ക് ഒറ്റക്ക് സുരക്ഷിക്തമായി സഞ്ചരിക്കാൻ പറ്റുന്ന ഏറ്റവും സുരക്ഷിത നഗരി ദുബൈ ആണ്. 10 ൽ 10 ഉം നേടിയാണ് ദുബൈ ഈ നേട്ടം കരസ്ഥമാക്കിയത്. ഇരു രാജ്യങ്ങളിലെയും, പട്ടികയിൽ ഉൾപ്പെട്ട പ്രധാന നഗരികൾ താഴെ
മദീന
InsureMyTrip-ലെ വിദഗ്ധരുടെ അഭിപ്രായത്തിൽ സഊദി അറേബ്യയിലെ മദീനയാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം. നഗരത്തിന്റെ മൊത്തത്തിലുള്ള സുരക്ഷാ സ്‌കോർ 9.29 ആയാണ് വിലയിരുത്തൽ. “ലിംഗഭേദത്തെ അടിസ്ഥാനമാക്കിയുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള ആശങ്കയുടെ അഭാവം” എന്നതിന് 10-ൽ 9.3 റാങ്കും “രാത്രിയിൽ ഒറ്റയ്ക്ക് സുരക്ഷിതമായി നടക്കുന്നത്” എന്നതിന് 82.75 സ്കോറും മദീന നേടിയിട്ടുണ്ട്.
എന്നാൽ, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ മികച്ച സ്ഥലങ്ങളുടെ പട്ടികയിൽ ഇത് ഏഴാം സ്ഥാനത്താണ്.
റിയാദ്
സഊദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദ് ഒരു വർഷത്തിനുള്ളിൽ റേറ്റിംഗിൽ ഏറ്റവും വലിയ നേട്ടമാണ് നേടിയത്. പുതിയ റിപ്പോർട്ട് പ്രകാരം 2022 ൽ 60-ാം സ്ഥാനത്തായിരുന്ന സഊദി തലസ്ഥാന നഗരി പുതിയ റിപ്പോർട്ടിൽ നിന്ന് 24-ാം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്. റിയാദിലെ എല്ലാ ഡാറ്റാ പോയിന്റുകളും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. “ലിംഗ സമത്വ” ത്തിലാണ് ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചത്. ടൂറിസത്തിന്റെ ഗുണനിലവാരത്തിൽ 65 ൽ നിന്ന് 23 ആം റാങ്കിലേക്കും രാജ്യ തലസ്ഥാനം എത്തി.
ദുബൈ
10 ൽ 8.12 സ്‌കോറോടെ, ഒറ്റക്കുള്ള വനിതാ യാത്രക്കാർക്കുള്ള ലോകത്തിലെ ഏറ്റവും മികച്ച നഗരമായി യുഎഇയുടെ ദുബൈ ഒന്നാം സ്ഥാനത്തെത്തി. വർഷം മുഴുവനും ദശലക്ഷക്കണക്കിന് യാത്രക്കാരെ സ്വാഗതം ചെയ്യുന്ന ഈ നഗരം, സുരക്ഷയുടെ കാര്യത്തിൽ 8.95-ാം സ്ഥാനത്താണ്, കൂടാതെ “രാത്രിയിൽ ഒറ്റയ്ക്ക് സുരക്ഷിതമായി നടക്കാൻ തോന്നുന്ന” കമ്പനിയുടെ ലിസ്റ്റിലെ ഏറ്റവും ഉയർന്ന സ്കോർ അതായത് 10 ൽ 10 ഉം നേടി ഏറ്റവും മുന്നിൽ നിൽക്കുന്നതും ദുബൈ നഗരം തന്നെയാണ്. “ചെയ്യേണ്ട കാര്യങ്ങളുടെ ഗുണമേന്മ”യിൽ 9.78 ഉം “ടിക് ടോക് ജനപ്രീതിക്ക്” 5/5 സ്റ്റാർ റാങ്കിംഗുമായി ദുബൈ ന്യൂയോർക്കിനെ മറികടന്നതും ദുബൈയുടെ പുതിയ നേട്ടമാണ്. .
ഏറ്റവും താഴ്ന്ന റാങ്കിംഗ് നഗരങ്ങൾ
ഡാറ്റ അനുസരിച്ച്, ഏറ്റവും കുറഞ്ഞ തുല്യത സ്‌കോറുള്ള മൂന്ന് രാജ്യങ്ങൾ മലേഷ്യ, റഷ്യ, ഇന്തോനേഷ്യ എന്നിവയാണ്. മലേഷ്യ 10 ൽ 6.75, റഷ്യ മൊത്തത്തിൽ 7.31, മൊത്തത്തിൽ 7.56 ഇന്തോനേഷ്യ എന്നിങ്ങനെയാണ് സ്‌കോറുകൾ