മക്ക- ഒരു ഉംറയുടെ ശരാശരി സമയം 104 മിനിറ്റാണെന്ന് ഇരുഹറംകാര്യ വിഭാഗം വ്യക്തമാക്കി. ത്വവാഫിന്റെ തുടക്കം മുതൽ സഅ്‌യിന്റെ അവസാനം വരെയുള്ള സമയമാണിത്. സഫ – മർവക്കിടയിലെ നടത്തമായ സഅ്‌യിന് 44 മിനിട്ടാണ് ശരാശരി ആവശ്യമുള്ളത്. ത്വവാഫിന് ശേഷം സഅ്‌യ് ചെയ്യാൻ 11 മിനിട്ട് നടക്കണം. ത്വവാഫിന് 49 മിനിട്ടാണ് എടുക്കുക. റമദാനിലെ ആദ്യപത്തിലെ സമയമാണിത്. എന്നാൽ ജനത്തിരക്ക് കൂടുന്നതിന് അനുസരിച്ച് ഇതിൽ വ്യത്യാസമുണ്ടാകും.
തിരക്കു കാരണം ഒരു ഉംറ ചെയ്യാൻ ഇപ്പോഴത്തെ ശരാശരി സമയം 104 മിനിറ്റ്
