മക്ക- വിശുദ്ധ റമദാനിലെ ആദ്യത്തെ എട്ടു ദിവസത്തിനിടെ ഹറമിൽ 74 ലക്ഷം തീർഥാടകരും സന്ദർശകരും പ്രവേശിച്ചതായി ഹറംകാര്യ വകുപ്പിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം മേധാവി ഈസ അൽഹദ്‌ലി വെളിപ്പെടുത്തി. വിദേശ തീർഥാടകരും സൗദി അറേബ്യക്കകത്തു നിന്നുള്ളവരും ഒഴുകിയെത്തുന്നതിനാൽ വിശുദ്ധ ഹറമിൽ കടുത്ത തിരക്കാണ് ഈ ദിവസങ്ങളിൽ അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കാൻ ശ്രമിച്ച് റമദാനിൽ ആരെയും ഒന്നിലധികം തവണ ഉംറ നിർവഹിക്കാൻ അനുവദിക്കുന്നില്ല. ഉംറ നിർവഹിക്കാൻ എല്ലാവർക്കും ഒരു തവണ മാത്രമാണ് പെർമിറ്റ് അനുവദിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഹറമിൽ 15 ലക്ഷം പേർ ജുമുഅ നമസ്‌കാരത്തിൽ പങ്കെടുത്തിരുന്നു.