ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ

സൗദി ഹൗസ് ഡ്രൈവർ ലെവി മലയാളി ഡ്രൈവർമാരെ ബാധിക്കുമോ? ഇതിൻറെ കൃത്യമായ വിവരങ്ങൾ അറിയാം

*ജിദ്ദ* : സൗദി അറേബ്യയിൽ ഹൗസ് ഡ്രൈവർമാർ അടക്കമുള്ള ഗാര്‍ഹിക തൊഴിലാളിക്കും ലെവി ചുമത്താനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നത് മലയാളികൾ അടക്കമുള്ള പ്രവാസി സമൂഹത്തെ ബാധിച്ചേക്കും. സാധാരണ ഗതിയിൽ ഒരു കഫീലിന് കീഴിൽ നാലിലധികം വീട്ടുജോലിക്കാരുള്ളവരെ മാത്രമേ ലെവി ബാധിക്കൂ. അതായത് ഒരു സൗദി കുടുംബത്തിന് നാലു ഗാർഹിക ജോലിക്കാരെ വരെ ലെവി ഇല്ലാതെ നിയോഗിക്കാം. ഇവർക്ക് ലെവി ബാധകമാകില്ല. അതേസമയം നാലിലധികം വീട്ടു ജോലിക്കാർ ഒരുകഫീലിന് ഉണ്ടെങ്കിൽ നാലിൽ അധികം വരുന്ന ഓരോ ജോലിക്കാരനും 9600 […]

NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ

പെരുന്നാൾ അവധിക്ക് ഖത്തറിലെ അബൂ സംറ ബോർഡർ കടന്നത് നാലുലക്ഷത്തോളം യാത്രക്കാർ

ദോഹ:ഈദുല്‍ ഫിത്വര്‍ അവധിക്കാലത്ത് അബു സംറ അതിര്‍ത്തി കടന്നത് 3,76,500 ലധികം യാത്രക്കാരെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 10,7300ലധികം വാഹനങ്ങളും അബു സംറ അതിര്‍ത്തി കടന്നതായി മന്ത്രാലയം അറിയിച്ചു. അയല്‍ രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്കുള്ള ഏക കര അതിര്‍ത്തിയാണ് അബൂ സംറ ബോര്‍ഡര്‍.പ്രവേശനം സുഗമമാക്കുന്നതിനായി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും വേണ്ടിയുള്ള മെട്രാഷ് 2 ആപ്ലിക്കേഷനില്‍ പ്രീരജിസ്‌ട്രേഷന്‍ സേവനം തുടരുന്നതായി മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കായി ആഭ്യന്തര മന്ത്രാലയം […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഹജ്: പാർപ്പിടങ്ങൾക്കുള്ള ലൈസൻസ് അപേക്ഷാ തിയതി ശവ്വാൽ അവസാനം വരെ നീട്ടി

മക്ക:വിദേശങ്ങളിൽ നിന്നെത്തുന്ന ഹജ് തീർഥാടകർക്ക് താമസസൗകര്യം നൽകാൻ സജ്ജീകരിച്ച വീടുകൾക്കുള്ള ലൈസൻസ് അപേക്ഷകൾ ശവ്വാൽ അവസാനം വരെ സ്വീകരിക്കുമെന്ന് പിൽഗ്രിംസ് ഹൗസിംഗ് കമ്മിറ്റി അറിയിച്ചു. സ്വന്തം വീടുകൾ ഹാജിമാരെ പാർപ്പിക്കാൻ വാടകക്ക് നൽകാൻ ആഗ്രഹിക്കുന്ന സൗദി പൗരന്മാർ എത്രയും വേഗം മക്ക നഗരസഭയുടെയും സിവിൽ ഡിഫൻസിന്റെയും അംഗീകാരങ്ങളുള്ള എൻജിനീയറിംഗ് ഓഫീസുകളെ സമീപിച്ച് ലൈസൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കണം.കെട്ടിടങ്ങളിൽ മുഴുവൻ സുരക്ഷാ വ്യവസ്ഥകളും മറ്റു വ്യവസ്ഥകളും പാലിച്ച ശേഷമാണ് ലൈസൻസ് നടപടിക്രമങ്ങൾക്ക് അംഗീകൃത എൻജിനീയറിംഗ് ഓഫീസുകളെ സമീപിക്കേണ്ടത്. എൻജിനീയറിംഗ് ഓഫീസുകൾ […]

NEWS - ഗൾഫ് വാർത്തകൾ

ഹൗസ് ഡ്രൈവർമാർക്ക് ഉള്ള ലെവി പ്രാബല്യത്തിൽ

റിയാദ് – സൗദിയില്‍ ഹൗസ് ഡ്രൈവർമാരടക്കം നാലിൽ കൂടുതൽ വീട്ടുജോലിക്കാരുള്ളവർക്കും ലെവി ചുമത്താനുള്ള തീരുമാനം പ്രാബല്യത്തിലേക്ക്. കഴിഞ്ഞ വർഷം സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം എടുത്ത തീരുമാനമാണ് പ്രാബല്യത്തിൽ വരുന്നത്. സൗദി തൊഴിലുടമകൾ ഓരോ വീട്ടുജോലിക്കാരനും അവരുടെ എണ്ണം നാലിൽ കൂടുതലാണെങ്കിൽ 9600 റിയാൽ വാർഷിക ഫീസ് നൽകേണ്ടിവരും. അതേസമയം പ്രവാസി തൊഴിലുടമകൾ രണ്ടിലേറെ ഗാർഹിക തൊഴിലാളികളുണ്ടെങ്കിൽ ലെവി നൽകണം. രണ്ടു ഘട്ടമായാണ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്. ആദ്യ ഘട്ടം 2022 മെയ് 22 […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഒഴുക്കിൽപ്പെട്ട യുവാക്കളെ രക്ഷിച്ച യമനിക്ക് പുതു വാഹനം സമ്മാനിച്ചു കുടുംബാംഗങ്ങൾ

ജിസാൻ:മലവെള്ളപ്പാച്ചിലിൽ പെട്ട സഹോദരങ്ങളെ രക്ഷിച്ച യെമനിക്ക് 2023 മോഡൽ വാഹനം സമ്മാനമായി നൽകി യുവാക്കളുടെ കുടുംബങ്ങൾ. കഴിഞ്ഞ മാസമായിരുന്നു ജിസാനിലെ പ്രളയത്തിൽ യുവസഹോദരങ്ങൾ തങ്ങളുടെ വളർത്തു മൃഗങ്ങളെ അന്വേഷിക്കുന്നതിനിടയിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്. വെള്ളത്തിനു നടുവിൽ സഹായമന്വേഷിച്ച് വിളിക്കുന്നതു കണ്ട യുവാക്കളുടെ പിതാവിന്റെ സഹോദരൻ തന്റെ വാഹനവുമെടുത്തു യുവാക്കളുടെ അരികിലെത്തി അവരെ വാഹനത്തിൽ കയറ്റി രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം ഒഴുക്കിൽപ്പെടുകയായിരുന്നു. ഓടിയെത്തിയ യെമനി പൗരന് സഹോദങ്ങളായ രണ്ടു പേരെയും രക്ഷിക്കാനായെങ്കിലും അവരുടെ പിതൃസഹോദരൻ ഒഴുക്കിൽ പെട്ട് മരണമടയുകയായിരുന്നു. തങ്ങളുടെ കുടുംബത്തിലെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മയക്കുമരുന്ന് ഉപയോഗിക്കുന്ന കേന്ദ്രങ്ങളില്‍ നിന്ന് പിടിയിലാകുന്നവർക്കും ജയിൽ ശിക്ഷ

ജിദ്ദ:മയക്കുമരുന്ന് ഉപയോഗിക്കുന്ന കേന്ദ്രങ്ങളില്‍ പിടിയിലാകുന്ന എല്ലാവര്‍ക്കും, അവര്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞില്ലെങ്കില്‍ കൂടി ജയില്‍ ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു.മയക്കുമരുന്നുകള്‍ ഉപയോഗിക്കാന്‍ സജ്ജീകരിക്കുന്ന സ്ഥലങ്ങളില്‍ വെച്ച് പിടിയിലാകുന്ന എല്ലാവര്‍ക്കും തടവ് ശിക്ഷ ലഭിക്കും. ഇത്തരം കേന്ദ്രങ്ങളില്‍ വെച്ച് പിടിയിലാകുന്നവര്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞില്ലെങ്കില്‍ പോലും തടവ് ശിക്ഷ ലഭിക്കുമെന്നാണ് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരികകുന്നത്.മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരെ കര്‍ക്കശമായി കൈകാര്യം ചെയ്യാന്‍ ഉന്നതാധികൃതര്‍ കടുത്ത നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടൈന്ന് സൗദി സീരിയല്‍ താരം ഫായിസ് അല്‍മാലികി പറഞ്ഞു. അടുത്ത വര്‍ഷാദ്യം […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി അറേബ്യയുടെ പെട്രോളിതര ആഭ്യന്തരോല്‍പാദനം 1,804 ബില്യണ്‍ റിയാലായി ഉയര്‍ന്നു.

ജിദ്ദ:കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയുടെ പെട്രോളിതര ആഭ്യന്തരോല്‍പാദനം 1,804 ബില്യണ്‍ റിയാലായി ഉയര്‍ന്നു. 2016 ല്‍ ഇത് 1,526 ബില്യണ്‍ റിയാലായിരുന്നു. കഴിഞ്ഞ കൊല്ലം എണ്ണയിതര ആഭ്യന്തരോല്‍പാദനത്തില്‍ പെട്രോളിതര കയറ്റുമതി 25 ശതമാനമായി ഉയര്‍ന്നു. വിഷന്‍ 2030 പദ്ധതി പ്രഖ്യാപിക്കുന്നതിനു മുമ്പ് ഇത് 18.7 ശതമാനമായിരുന്നു. എണ്ണ, ഗ്യാസ് മേഖലയില്‍ പ്രാദേശിക ഉള്ളടക്കം ആറു വര്‍ഷത്തിനിടെ 37 ശതമാനത്തില്‍ നിന്നന് 59.5 ശതമാനമായി ഉയര്‍ന്നു.ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്കുള്ള ബാങ്ക് വായ്പകള്‍ രണ്ടു ശതമാനത്തില്‍ നിന്ന് എട്ടു ശതമാനമായും […]

NEWS - ഗൾഫ് വാർത്തകൾ

സൗദിയിൽ പ്രവേശിക്കുന്ന നിമിഷം മുതലാണ് ഉംറ വിസാ കാലാവധി കണക്കാക്കുകയെന്ന് ഹജ്, ഉംറ മന്ത്രാലയം

മക്ക: സൗദിയിൽ പ്രവേശിക്കുന്ന നിമിഷം മുതലാണ് ഉംറ വിസാ കാലാവധി കണക്കാക്കുകയെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഉംറ വിസാ കാലാവധി 90 ദിവസമാണ്. ഉംറ വിസാ കാലാവധി എല്ലാവരും കണിശമായി പാലിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് തീർഥാടകരിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായി ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഉംറ വിസാ കാലാവധി ദീർഘിപ്പിക്കാൻ കഴിയില്ലെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കാത്തവർക്കും ഉംറ കർമം നിർവഹിക്കാനും ഇരു ഹറമുകളിലും നമസ്‌കാരങ്ങൾ നിർവഹിക്കാനും അനുമതി നൽകിയിട്ടുണ്ട്. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ കഴിഞ്ഞവർഷം സന്ദർശിച്ചത് 9 കോടിയിലേറെ ടൂറിസ്റ്റുകൾ

ജിദ്ദ:കഴിഞ്ഞ കൊല്ലം സൗദിയിൽ ആഭ്യന്തര, വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 9.3 കോടിയിലേറെയായി ഉയർന്നതായി സൗദി ടൂറിസം അതോറിറ്റി വെളിപ്പെടുത്തി. ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികൾ കഴിഞ്ഞ വർഷം 18,500 കോടിയിലേറെ റിയാൽ ചെലവഴിച്ചു. വിഷൻ 2030 പദ്ധതി പ്രഖ്യാപിച്ച ശേഷം കുറഞ്ഞ കാലയളവിനുള്ളിൽ സൗദിയിൽ ടൂറിസം മേഖലയിൽ വലിയ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്. വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ കൈവരിക്കാൻ നിരന്തരമായ കഠിനാധ്വാനമാണ് ടൂറിസം അതോറിറ്റി നടത്തുന്നത്. ലോകമെമ്പാടും 80 ലധികം പ്രൊമോഷണനൽ പര്യടനങ്ങൾ അതോറിറ്റി നടത്തുകയും ഏറ്റവും പ്രധാനപ്പെട്ട […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ട്രക്കുകൾക്കൊപ്പം യാത്ര ചെയ്യുമ്പോഴുള്ള മാർഗനിർദ്ദേശങ്ങളുമായി ട്രാഫിക് ഡയറക്ടറേറ്റ്

ജിദ്ദ:ട്രക്കുകള്‍ക്കൊപ്പം ഡ്രൈവ് ചെയ്യുമ്പോള്‍ ജാഗ്രതയും നാലു മാര്‍ഗനിര്‍ദേശങ്ങളും ഡ്രൈവര്‍മാര്‍ പാലിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ട്രക്കുകളുടെ വശങ്ങളിലൂടെയും പിന്നിലൂടെയും സഞ്ചരിക്കുമ്പോള്‍ മതിയായ അകലം പാലിക്കണം. ട്രക്കുകളെ ഓവര്‍ടേക്ക് ചെയ്യുമ്പോഴും ഇതേ പോലെ വശങ്ങളില്‍ മതിയായ അകലം കാത്തുസൂക്ഷിക്കണം. ട്രക്കുകളെ മറികടക്കുമ്പോള്‍ മുന്നറിയിപ്പ് സിഗ്നലുകള്‍ ഉപയോഗിക്കേണ്ടതും നിര്‍ബന്ധമാണ്. മറ്റു വാഹനങ്ങള്‍ക്ക് അപകടകരമാകാത്ത നിലക്ക് ട്രക്കുകളെ മറികടക്കാന്‍ സാധിക്കുമെന്ന് ഉറപ്പുവരുത്തണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

ജൂൺ 30ന് മുമ്പായി സ്വദേശിവൽക്കരണം പൂർത്തിയാക്കാത്ത കമ്പനികൾക്ക് 42000 ദിർഹം വരെ പിഴ ലഭിക്കും

അബുദാബി:നിശ്ചിത ശതമാനം സ്വദേശിവത്കരണം പൂര്‍ത്തിയാക്കാത്ത കമ്പനികള്‍ക്ക് ജൂലൈ മുതല്‍ പിഴ ഈടാക്കുമെന്ന് മാനവ വിഭവ ശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഈ വര്‍ഷം നടപ്പാക്കേണ്ട ഒരു ശതമാനം സ്വദേശിവത്കരണം ജൂണ്‍ 30 നകം സ്വകാര്യ സ്ഥാപനങ്ങള്‍ പൂര്‍ത്തിയാക്കണം. 50 ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളാണ് സ്വദേശികളെ നിയമിക്കേണ്ടത്. 2022 ല്‍ രണ്ടു ശതമാനം ഇമാറാത്തികളെ നിയമിക്കണമെന്ന നിര്‍ദേശമാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരു ശതമാനംകൂടി സ്വദേശികളെ നിയമിക്കാനാണ് നിര്‍ദേശം. ജൂണ്‍ വരെ സമയം അനുവദിച്ചിട്ടുണ്ട്. അതിനു […]

NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ

ഒമാനില്‍ കനത്ത മഴയില്‍ വന്‍ നാശനഷ്ടം. പലയിടത്തും കുടുങ്ങിക്കിടന്നവരെ സൈന്യം രക്ഷപ്പെടുത്തി

മസ്‌കത്ത്:ഒമാനില്‍ കനത്ത മഴയില്‍ വന്‍ നാശനഷ്ടം. വാദികള്‍ നിറഞ്ഞൊഴുകുന്നതിനാല്‍ എല്ലാവരും ജാഗ്രത പാലക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റുസ്താഖ്, ദിമ അല്‍ തായിന്‍, ഇബ്ര, വാദി ബാനി ഖരൂസ്, അല്‍ അവാബി, മന, നിസ്വ, തെക്കന്‍ അമീറാത്ത്, സിനാവ്, മുദൈബി ഖാഫിഫ, തുടങ്ങിയ ഒമാനിലെ സ്ഥലങ്ങളില്‍ നല്ല മഴയാണ് ലഭിച്ചത്. പലയിടത്തും ആലിപ്പഴം വര്‍ഷിച്ചു. ശക്തമായ തണുത്ത് കാറ്റ് വീശുന്നുണ്ട്.വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയ പൗരന്‍മാരെ സൈന്യം രക്ഷിച്ചു. ദിമ അല്‍ തായിന്‍ വിലായത്തിലുള്ള […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

കഴിഞ്ഞ വർഷത്തെ ലാഭവിഹിതമായി ഓഹരിയുടമകൾക്ക് ഏറ്റവും ഉയർന്ന തുക വിതരണം ചെയ്തത് അൽഉഥൈം മാർക്കറ്റ്‌സ്

ജിദ്ദ:സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ കൂട്ടത്തിൽ കഴിഞ്ഞ വർഷത്തെ ലാഭവിഹിതമായി ഓഹരിയുടമകൾക്ക് ഏറ്റവും ഉയർന്ന തുക വിതരണം ചെയ്തത് അൽഉഥൈം മാർക്കറ്റ്‌സ് ആണെന്ന് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും ഉയർന്ന തുക ലാഭവിഹിതമായി വിതരണം ചെയ്ത പത്തു കമ്പനികൾ ഓഹരിയൊന്നിന് 4.25 റിയാൽ മുതൽ 12.25 റിയാൽ വരെയാണ് വിതരണം ചെയ്തത്. ഈ പത്തു കമ്പനികളും കൂടി ആകെ 2340 കോടി റിയാൽ ഓഹരിയുടമകൾക്ക് കഴിഞ്ഞ വർഷത്തെ ലാഭവിഹിതമായി വിതരണം ചെയ്തു. അൽഉഥൈം […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ഇനി മുതൽ മയക്കുമരുന്ന് ഉപയോഗം കാരണം പിടിക്കപ്പെടുന്നവർക്ക് ജാമ്യം ലഭിക്കുകയില്ല

ജിദ്ദ:സൗദിയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് ഇനി മുതൽ ജാമ്യം ലഭിക്കില്ല. മയക്കുമരുന്ന് ഉപയോഗിച്ച് കുടുങ്ങുന്നവരെ ഇനി മുതൽ ജാമ്യത്തിൽ വിടില്ലെന്ന് നിയമ വിദഗ്ധൻ ബന്ദർ അൽ മഗാമിസ് പറഞ്ഞു. നേരത്തെ മയക്കുമരുന്ന് സേവകരെ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഒരു ലഹരി ഗുളികയുമായാണ് പിടിയിലാകുന്നതെങ്കിൽ പോലും മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ജാമ്യത്തിൽ വിടുന്നത് ബന്ധപ്പെട്ട വകുപ്പുകൾ പുറപ്പെടുവിച്ച പുതിയ തീരുമാനങ്ങൾ വിലക്കുന്നു. ഇത്തരക്കാരെ അറസ്റ്റ് ചെയ്താലുടൻ ജയിലിലേക്ക് മാറ്റുകയാണ് ചെയ്യുക. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ രഹസ്യമായി ചികിത്സിക്കുകയാണ് വേണ്ടതെന്നും ബന്ദർ അൽ മഗാമിസ് പറഞ്ഞു. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി കഴിഞ്ഞ വർഷം കരസ്ഥമാക്കിയത് 177 പേറ്റന്റ് റെക്കോഡുകൾ

ജിദ്ദ:കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി കഴിഞ്ഞ വർഷം 177 പേറ്റന്റ് റെക്കോഡുകൾ കരസ്ഥമാക്കിയതായി അമേരിക്കയിലെ നാഷണൽ അക്കാദമി ഫോർ ഇൻവെന്റേയ്‌സ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറ്റവുമധികം പേറ്റന്റുകൾ രേഖപ്പെടുത്തുന്നവയിൽ എട്ടാം സ്ഥാനമാണ് ജിദ്ദ കിംഗ് യൂണിവേഴ്‌സിറ്റി കരസ്ഥമാക്കിയിരിക്കുന്നത്. 300 ഓളം ഗവേഷകരുടെ നേതൃത്വത്തിൽ 250ഓളം കണ്ടുപിടുത്തങ്ങൾക്കും നൂതന ചിന്തകൾക്കും പേറ്റന്റുകൾ കരസ്ഥമാക്കാനുള്ള പരിശ്രമത്തിലാണ് യൂണിവേഴ്‌സിറ്റി. വ്യാവസായിക കണ്ടുപിടുത്തങ്ങൾ, പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം, ആരോഗ്യപരിചരണം, നിർമ്മിതബുദ്ധി തുടങ്ങിയ മേഖലകളിലായാണ് ഗവേഷണം നടന്നു വരുന്നത്. ഭരണാധികാരികളുടെ പരിഗണനയുടെയും […]

error: Content is protected !!