സൗദിയിൽ എല്ലാവരും തുല്യം അനധികൃതമായി ഭൂമി കയ്യേറ്റം ചെയ്ത രാജകുടുംബാംഗങ്ങളുടെ ഭൂമി തിരിച്ചു പിടിച്ചു
ജിദ്ദ കോർണീഷിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കൽ നടപടി പുരോഗമിക്കുന്നു.ജിദ്ദ-കോർണിഷിൽ നിമവിരുദ്ധമായി പൊതു സ്ഥലം കയ്യേറി രാജകുടുംബാംഗങ്ങളും മുൻമന്ത്രിമാരും വ്യവസായ പ്രമുഖരും കൈവശപ്പെടുത്തിയ സ്ഥലങ്ങളിലെ കയ്യേറ്റം ഒഴിപ്പിക്കൽ ആരംഭിച്ചു. കഴഞ്ഞ ദിവസം സൗദി സുപ്രീം കോടതി ജിദ്ദ കോർണീഷിലെ നൂറ്റിപത്തോളം ഭൂമികളുടെ പട്ടയം ക്യാൻസൽ ചെയ്ത് അന്തിമ വിധി പുറപ്പെടുവിച്ചതോടെയാണ് ഒഴിപ്പിക്കൽ നടപടിയാരംഭിച്ചത്. ജിദ്ദ കോർണിഷിൽ 110 റിയൽ എസ്‌റ്റേറ്റുകളുടെ പട്ടയവും ഉടമസ്ഥാവകാശവും റദ്ദാക്കി സൗദി സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിച്ചിരുന്നു. രാജകുടുംബാംഗങ്ങളും ഉന്നത വ്യവസായികളും […]